Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

വിവാദങ്ങൾക്ക് അറുതിയിട്ട് കെഎസ്ഇബി സാലറി ചലഞ്ചിലൂടെ സമാഹരിച്ച പണം ദുരിതാശ്വാസ നിധിയിലേക്ക് നൽകി; 132.46 കോടി രൂപയുടെ ചെക്ക് മുഖ്യമന്ത്രി പിണറായി വിജയന് കൈമാറിയത് വൈദ്യുതി മന്ത്രി എംഎം മണി

വിവാദങ്ങൾക്ക് അറുതിയിട്ട് കെഎസ്ഇബി സാലറി ചലഞ്ചിലൂടെ സമാഹരിച്ച പണം ദുരിതാശ്വാസ നിധിയിലേക്ക് നൽകി; 132.46 കോടി രൂപയുടെ ചെക്ക് മുഖ്യമന്ത്രി പിണറായി വിജയന് കൈമാറിയത് വൈദ്യുതി മന്ത്രി എംഎം മണി

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: ജീവനക്കാരിൽ നിന്നും പെൻഷൻകാരിൽ നിന്നും സാലറി ചലഞ്ചിലൂടെ സമാഹരിച്ച 132.46 കോടി രൂപ കെഎസ്ഇബി സർക്കാരിന് കൈമാറി. വൈദ്യുതി മന്ത്രി എം എം മണിയാണ് മുഖ്യമന്ത്രിക്ക് ചെക്ക് കൈമാറിയത്. ജിവനക്കാരുടെയും പെൻഷൻകാരുടെയും വിഹിതം പ്രത്യേകം ചെക്കുകളായാണ് കൈമാറിയത്.

പത്ത് മാസത്തവണകളായാണ് ജിവനക്കാർ സാലറി ചലഞ്ചിൽ പങ്കടുത്തത്. മൂന്ന് ദിവസത്തെ ശമ്പളം വീതമാണ് ജിവനക്കാർ ഓരോ മാസവും കൈമാറിയത്. കഴിഞ്ഞ വർഷം മഹാപ്രളയത്തിന് ശേഷം മുഖ്യമന്ത്രിയുടെ ആഹ്വാനപ്രകാരമാണ് കെഎസ്ഇബിയും സാലറി ചലഞ്ചിൽ പങ്കാളിയായത്. കഴിഞ്ഞ ഒക്ടോബറിൽ തുടക്കമിട്ട പദ്ധതി കഴിഞ്ഞ മാസമാണ് പൂർത്തിയായത്. 132.46 കോടി രൂപ പിരിച്ചെടുത്തെങ്കിലും സർക്കാരിന് കൈമാറിയല്ലെന്ന് ആക്ഷേപമുയർന്നു. എന്നാൽ ഓരോ മാസവും തുക കൈമാറുന്നതിലെ ബുദ്ധിമുട്ട് കണക്കിലെടുത്ത് ഒന്നിച്ചുനൽകാനാണ് തീരുമാനിച്ചിരുന്നതെന്ന് കെഎസ്ഇബി വിശദീകരിച്ചു.

ഓഗസ്റ്റ് 16ന് ചെക്ക് തയ്യാറാക്കാൻ ഉത്തരവിറക്കിയിരുന്നു. വാട്ടർ അഥോറിറ്റിയിൽ നിന്നുൾപ്പെട 500 കോടിയിലധികം രൂപ കെഎസ്ഇബിക്ക് സർക്കാരിൽ നിന്ന് കിട്ടാനുണ്ട്. പുറമേ നിന്ന് വൈദ്യുതി വാങ്ങുന്ന ഇനത്തിൽ ഒക്ടോബറിൽ 200 കോടി രൂപയുടെ അധിക ചെലവും പ്രതീക്ഷിക്കുന്നു. ജീവനക്കാരിൽ നിന്നും പിരിച്ച തുക വകമാറ്റിയിട്ടില്ലെന്നും ആക്ഷേപങ്ങൾക്ക് അടിസഥാനമില്ലെന്നും കെഎസ്ഇബി വിശദീകരിച്ചു. സാലറി ചലഞ്ചിന്റെ ഗഡുക്കൾ പൂർത്തിയാകുന്നതുവരെ കാത്തിരുന്നതിൽ തെറ്റില്ലെന്നും കെഎസ്ഇബിക്ക് എതിരായ ആക്ഷേപത്തിൽ അടിസ്ഥാനമില്ലെന്നും ധനമന്ത്രി തോമസ് ഐസക് പ്രതികരിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP