Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

മഴക്കാലത്ത് പതിയിരിക്കുന്നത് നിരവധി അപകടങ്ങൾ; ജാഗ്രത വേണം; മുന്നറിയിപ്പ് നൽകി കെഎസ്ഇബി

മഴക്കാലത്ത് പതിയിരിക്കുന്നത് നിരവധി അപകടങ്ങൾ; ജാഗ്രത വേണം; മുന്നറിയിപ്പ് നൽകി കെഎസ്ഇബി

മറുനാടൻ മലയാളി ബ്യൂറോ

പാലക്കാട്: കാലവർഷം ആരംഭിച്ചതോടെ ഉണ്ടാവാനിടയുള്ള അപകടങ്ങളും സ്വാഭാവിക വൈദ്യുതി തടസങ്ങളും പരമാവധി കുറയ്ക്കുന്നതിന് ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് കെഎസ്ഇബി അധികൃതരുടെ മുന്നറിയിപ്പ്. വൈദ്യുതി സുരക്ഷയ്ക്കായി വീടുകളിലും സ്ഥാപനങ്ങളിലും എർത്ത് ലീക്കേജ് സർട്ട് ബ്രേക്കർ (ഇഎൽസിബി) സ്ഥാപിക്കണം. വൈദ്യുതക്കമ്പിക്ക് സമീപം ലോഹതോട്ടികൾ ഉപയോഗിക്കരുത് തുടങ്ങിയ നിർദേശങ്ങളാണ് നൽകിയിരിക്കുന്നത്.

കെഎസ്ഇബിയുടെ മുന്നറിയിപ്പ് ഇങ്ങനെ

പൊട്ടിക്കിടക്കുന്ന വൈദ്യുതക്കമ്പി, എർത്തിങ് കമ്പി, എർത്ത് പൈപ്പ്, സ്റ്റേ വയർ എന്നിവയിൽ സ്പർശിക്കാതിരിക്കുക.കമ്പിവേലികളിൽ വൈദ്യുതി പ്രവഹിപ്പിക്കരുത്.

വൈദ്യുതി ലൈനുകൾക്ക് സമീപം ജെസിബി പോലുള്ള യന്ത്രങ്ങൾ ഉപയോഗിക്കുമ്പോൾ അതീവ ശ്രദ്ധ പാലിക്കുക.

വൈദ്യുതിക്കമ്പിക്ക് സമീപത്തോ കമ്പിയിൽ അപകടകരമായോ വീണ് കിടക്കുന്ന മരക്കൊമ്പുകളോ മരങ്ങളോ വെട്ടിമാറ്റുന്നതിന് കെഎസ്ഇബി ജീവനക്കാരുമായി സഹകരിക്കണമെന്നും കെഎസ്ഇബി അധികൃതർ അറിയിച്ചു.

വൈദ്യുതിക്കമ്പികൾ പൊട്ടിക്കിടക്കുന്നതോ വൈദ്യുതി അപകടങ്ങളോ ശ്രദ്ധയിൽപ്പെട്ടാൽ ഉടൻ ബന്ധപ്പെട്ട സെക്ഷനുകളിലോ 1912 ,9496010101 ടോൾഫ്രീ നമ്പറുകളിൽ പൊതുജനങ്ങൾക്ക് വിവരം നൽകാവുന്നതാണ്.

വൈദ്യുതാഘാതത്തിൽനിന്ന് കന്നുകാലികൾക്ക് സംരക്ഷണം നൽകാം

മഴക്കാലത്ത് കന്നുകാലികൾക്ക് വൈദ്യുതാഘാതമേൽക്കുന്നത് ഒഴിവാക്കാൻ ക്ഷീരകർഷകർ ശ്രദ്ധിക്കേണ്ടതുണ്ട്.കന്നുകാലികളുടെ മേലേ ലൈൻ പൊട്ടിവീണോ പൊട്ടിവീണ ലൈനിൽ കന്നുകാലികൾ ചവിട്ടിയൊ അപകടങ്ങൾ ഉണ്ടാകാറുണ്ട്. മഴക്കാലത്ത് അലസമായി കന്നുകാലികളെ അഴിച്ചു വിടാതിരിക്കാൻ ശ്രദ്ധിക്കണം.

വൈദ്യുത ലൈനിന് താഴെ തൊഴുത്ത് നിർമ്മിക്കരുത്. പാടത്ത് മേയാൻ വിടുന്നവയെ ഒരിക്കലും പോസ്റ്റിലോ സ്റ്റേ വയറിലോ കെട്ടരുത്. വീടുകളിലെ എർത്ത് വയറിലോ എർത്ത് പൈപ്പിലോ പശു ചവിട്ടാതെ ശ്രദ്ധിക്കണം. കന്നുകാലികളുടെ കുളമ്പ് എർത്ത് വയറിലും എർത്ത് പൈപ്പിലും കുടുങ്ങി ഷോക്കടിച്ച് ചാവുന്ന അപകടങ്ങൾ സമീപകാലത്ത് റിപ്പോർട്ട് ചെയ്ത സാഹചര്യത്തിലാണ് കെഎസ്ഇബിയുടെ നിർദ്ദേശം.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP