Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

വൈദ്യുതി ലഭ്യതക്കുറവ്; ഉപയോഗം കുറക്കണമെന്ന് വീണ്ടും കെ.എസ്.ഇ.ബി

വൈദ്യുതി ലഭ്യതക്കുറവ്; ഉപയോഗം കുറക്കണമെന്ന് വീണ്ടും കെ.എസ്.ഇ.ബി

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യുതി ക്ഷാമം രൂക്ഷമായി തുടരുന്നു. രാജ്യത്തെ താപനിലയങ്ങളിൽ കൽക്കരിയുടെ കുറവ് മൂലം ഉൽപാദനം കുറഞ്ഞതാണ് പ്രതിസന്ധിക്ക് വഴിവെച്ചത്. ദിവസം 200 ദശലക്ഷം യൂനിറ്റിന്റെ കുറവാണ് കേരളത്തിൽ ഉണ്ടായത്.

ഉപഭോഗം കുറവായതിനാൽ നിയന്ത്രണം ഏർപ്പെടുത്തിയിട്ടില്ല. വൈദ്യുതി കൂടുതലായി ഉപയോഗിക്കുന്ന സമയമായ വൈകീട്ട് ആറ് മുതൽ രാത്രി 11 വരെ കരുതലോടെ ഉപയോഗിക്കണമെന്ന് വൈദ്യുതി ബോർഡ് അറിയിച്ചു. കഴിഞ്ഞ ഒരാഴ്ചയായി രാജ്യത്ത് കൽക്കരിക്ഷാമം രൂക്ഷമാണ്.

കേരളം പവർ എക്‌സ്‌ചേഞ്ചിൽ നിന്ന് വില കൂടിയ വൈദ്യുതി വാങ്ങിയാണ് നിയന്ത്രണം ഒഴിവാക്കുന്നത്. ജലപദ്ധതികളുടെ ഉൽപാദനവും കൂട്ടി. മഴയെ തുടർന്ന് അണക്കെട്ടുകളിൽ നീരൊഴുക്ക് ശക്തിപ്പെട്ട സാഹചര്യത്തിൽ പരമാധി ഉൽപാദനം നടത്തുന്നുണ്ട്. വൈദ്യുതി കൂടുതലായി വേണ്ടി വരുന്ന ഇലക്ട്രിക് ഉപകരണങ്ങൾ കഴിവതും പീക്ക് സമയങ്ങളിൽ പ്രവർത്തിപ്പിക്കാതിരിക്കാൻ ശ്രദ്ധിക്കണം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP