Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

അദ്ധ്യാപകന്റെ മരണം ക്ലാസ് മുറിയിൽ കുഴഞ്ഞു വീണ്; വാളക്കോട് എൻ എസ് വി വി ഹയർസെക്കൻഡറി സ്‌കൂളിലെ യുപി വിഭാഗം ഗണിതശാസ്ത്ര അദ്ധ്യാപകനായ കൃഷ്ണകുമാർ മരിച്ചത് ഇന്ന് രാവിലെ; ഏഴാം ക്ലാസിൽ പഠിപ്പിക്കവെ കുഴഞ്ഞുവീണ അദ്ധ്യാപകനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല

അദ്ധ്യാപകന്റെ മരണം ക്ലാസ് മുറിയിൽ കുഴഞ്ഞു വീണ്; വാളക്കോട് എൻ എസ് വി വി ഹയർസെക്കൻഡറി സ്‌കൂളിലെ യുപി വിഭാഗം ഗണിതശാസ്ത്ര അദ്ധ്യാപകനായ കൃഷ്ണകുമാർ മരിച്ചത് ഇന്ന് രാവിലെ; ഏഴാം ക്ലാസിൽ പഠിപ്പിക്കവെ കുഴഞ്ഞുവീണ അദ്ധ്യാപകനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല

മറുനാടൻ മലയാളി ബ്യൂറോ

പുനലൂർ: അദ്ധ്യാപകൻ ക്ലാസ് മുറിയിൽ കുഴഞ്ഞുവീണ് മരിച്ചു. വാളക്കോട് എൻ എസ് വി വി ഹയർസെക്കൻഡറി സ്‌കൂളിലെ യുപി വിഭാഗം അദ്ധ്യാപകനായ കൊട്ടാരക്കര ഉദയാഹൗസിൽ കെ കൃഷ്ണകുമാറാണ് മരിച്ചത്. 51 വയസ്സായിരുന്നു. ഗണിത ശാസ്ത്ര അദ്ധ്യാപകനായ കൃഷ്ണകുമാർ ഇന്നു രാവിലെ ക്ലാസിൽ പഠിപ്പിച്ചുകൊണ്ടിരിക്കെയാണ് മരണം സംഭവിച്ചത്.

ഏഴാം ക്ലാസിൽ പഠിപ്പിച്ചുകൊണ്ടിരിക്കെ 11.15ഓടെ അദ്ധ്യാപകന് അസ്വസ്ഥത അനുഭവപ്പെടുകയായിരുന്നു. ഉടൻ തന്നെ കസേരയിൽ ഇരിക്കാൻ ശ്രമിച്ചെങ്കിലും താഴേക്ക് വീഴുകയായിരുന്നു. വിദ്യാർത്ഥികൾ ഉടൻ അടുത്ത ക്ലാസിലെ അദ്ധ്യാപകനെ വിവരം അറിയിച്ചു. സഹപ്രവർത്തകർ ചേർന്ന് ഉടൻ തന്നെ ആശുപത്രിയിലെത്തിച്ചങ്കിലും മരണം സംഭവിച്ചു .

പുനലൂർ പൊലീസ് ഇൻ ക്വസ്റ്റ് തയാറാക്കി. മൃതദേഹം പുനലൂർതാലൂക്ക് ആശുപത്രിയിൽ പോസ്റ്റുമോർട്ടം ചെയ്ത ശേഷം മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.



Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP