Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

'മുഖ്യന്ത്രി അപ്പനില്ലാത്ത വർത്തമാനം പറയരുതെന്ന് കെ സുധാകരൻ; അമ്പലം പൊളിച്ച് വോട്ടുണ്ടാക്കാനാണ് ഇടതുപക്ഷം ശ്രമിക്കുന്നത്; ശബരിമല വിഷയത്തിൽ ബിജെപിക്കാർ കാപട്യം അവസാനിപ്പിക്കണം; ശബരിമല കേസിൽ ബിജെപി ഒന്തിനെപ്പോലെ നിറം മാറുകയാണെന്നും കോൺഗ്രസ് വർക്കിങ് പ്രസിഡന്റ്

'മുഖ്യന്ത്രി അപ്പനില്ലാത്ത വർത്തമാനം പറയരുതെന്ന് കെ സുധാകരൻ; അമ്പലം പൊളിച്ച് വോട്ടുണ്ടാക്കാനാണ് ഇടതുപക്ഷം ശ്രമിക്കുന്നത്; ശബരിമല വിഷയത്തിൽ ബിജെപിക്കാർ കാപട്യം അവസാനിപ്പിക്കണം; ശബരിമല കേസിൽ ബിജെപി ഒന്തിനെപ്പോലെ നിറം മാറുകയാണെന്നും കോൺഗ്രസ് വർക്കിങ് പ്രസിഡന്റ്

കണ്ണൂർ; താൻ ബിജെപിയിലേക്ക് പോവാൻ തയ്യാറെടുത്തിരിക്കുകയാണെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രസ്താവനയ്ക്കും കോൺഗ്രസ് വർക്കിങ് പ്രസിഡന്റ് കെ സുധാകരൻ മറുപടി നൽകി. 'മുഖ്യന്ത്രി അപ്പനില്ലാത്ത വർത്തമാനം റയരുതെന്നായിരുന്നു പ്രതികരണം. ബിജെപിയിലേക്ക് ക്ഷണിക്കാൻ ആർഎസ്എസുകാർ വന്ന് കണ്ടിരുന്നു. അങ്ങനെ ഒരു ചിന്ത പോലും തനിക്കില്ല, രാഷ്ട്രീയം നിർത്തിയാലും കോൺഗ്രസിൽ നിന്നു വേറെ ഒരിടത്തും പോകില്ലെന്നും കെ സുധാകരൻ കണ്ണൂരിൽ വാർത്താ സമ്മേളനത്തിൽ വ്യക്തമാക്കി. ശബരിമല വിഷയത്തിൽ മുഖ്യമന്ത്രി അഭാസത്തരം വിളിച്ചു പറഞ്ഞു. എന്തെങ്കിലും സംഭവിച്ചാൽ പൂർണ ഉത്തരവാദിത്തം മുഖ്യമന്ത്രിക്കാണ്. അമ്പലം പൊളിച്ച് വോട്ടുണ്ടാക്കാനാണ് ഇടതുപക്ഷം ശ്രമിക്കുന്നതെന്നും സുധാകരൻ ആരോപിച്ചു.

ശബരിമല വിഷയത്തിൽ ബിജെപിക്കാർ കാപട്യം അവസാനിപ്പിക്കണം. ശബരിമലയിൽ ബിജെപി രാഷ്ട്രീയ നാടകം കളിക്കുകയാണ്. സുപ്രീം കോടതി വിധിക്കെതിരെ നിയമനിർമ്മാണം നടത്താൻ അവസരമുണ്ടായിരിക്കെ അങ്ങനെ പറ്റില്ലെന്നാണ് പി.എസ്. ശ്രീധരൻപിള്ള പറയുന്നത്. ശ്രീധരൻ പിള്ളയെപ്പോലെയുള്ളവർ ഇങ്ങനെ നുണപറയരുതെന്നും ബിജെപി നിയമനിർമ്മാണം നടത്താൻ ശ്രമിച്ചില്ലെന്നും കെ.സുധാകരൻ കണ്ണൂരിൽ പറഞ്ഞു. സംസ്ഥാന സർക്കാരും കേന്ദ്രസർക്കാരും ശബരിമല വിധിക്കെതിേരെ നിയമനിർമ്മാണം നടത്തുന്നില്ല.

ഇതാണ് ശബരിമലയുടെ ശാപം. ശബരിമല കേസിൽ ബിജെപി ഒന്തിനെപ്പോലെ നിറം മാറുകയാണ്. കേസിൻെ്റ തുടക്കം മുതൽ പരിശോധിച്ചാൽ ഇക്കാര്യം വ്യക്തമാകും. ശബരിമല യുവതീ പ്രവേശനത്തിനായി കേസ് നൽകിയവരെല്ലാം ബിജെപി ബന്ധമുള്ളവരാണെന്നും കെ. സുധാകരൻ പറഞ്ഞു.

ശബരിമല ബിജെപി കയ്യടക്കിയിരിക്കുകയാണ്. നിയന്ത്രണം പൊലീസിൻെ്റ കയ്യിലില്ല. ആർഎസ്എസ് നേതാക്കളുടെ കയ്യിലാണ്. ബിജെപി രാഷ്ട്രീയ പ്രചരണ കളരിയും ആയുധവുമാക്കി മാറ്റുകയാണ് ശബരിമല. സുവണ്ണാവസരമുണ്ടാക്കാനുള്ള ശ്രമത്തിലാണ് ബിജെപി. വോട്ടിൽ മാത്രമാണ് നോട്ടം. തന്ത്രിമാരെയും ഭക്ത ജനങ്ങളെയും ക്ഷേത്രങ്ങളെയും ആക്ഷേപിക്കുകയാണ് മുഖ്യമന്ത്രി. കേരളത്തിലെ നെട്ടോറിയസ് ക്രിമിനലുകളാണ് സന്നിധാനത്ത് സുരക്ഷയൊരുക്കുന്നത്. സിപിഎമ്മിൻെ്റ ഗുണ്ടകളാണിവർ. സിപിഎമ്മിന് യാഥാർത്ഥത്തിൽ വിശ്വാസ പ്രതിസന്ധിയാണ് ഉണ്ടായിരിക്കുന്നത്. സിപിഎം അണികളിൽ വിശ്വാസം വർദ്ധിക്കുകയാണ്.

വിശ്വാസലോകത്തേക്ക് അണികളും നേതാക്കളും കടന്നുവരുന്നു. കേരളത്തിലെ കമ്മ്യുണിസ്റ്റ് കുടുംബത്തിൽ വിശ്വാസികൾ ഏറിവരുന്നു. കേരളത്തിലെ പ്രമുഖരായ സിപിഎം നേതാക്കൾക്ക് വേണ്ടി ഭാര്യമാർ മൃത്യുഞ്ജയ ഹോമം വരെ നടത്തിയിട്ടുണ്ട്. ക്ഷേത്രങ്ങളെ തകർക്കുകയാണ് പിണറായി വിജയൻെ്റ ലക്ഷ്യം. നാട്ടിലൊക്കെ ക്ഷേത്ര കമ്മിറ്റി പിടിച്ചെടുക്കാൻ സർക്കുലർ ഉണ്ട്.

ഇത് ക്ഷേത്രങ്ങൾ നന്നാക്കാനല്ല ഇല്ലാതാക്കാനാണ്. ഇത് ഒരു രാഷ്ട്രീയ അജണ്ടയാണ്. ബിജെപി അമ്പലം കെട്ടി വോട്ടുണ്ടാക്കാൻ ശ്രമിക്കുമ്പോൾ സിപിഎം അമ്പലം തകർക്കാൻ ശ്രമിക്കുന്നു. കേരളത്തിൻെ്റ മുഖ്യമന്ത്രി അപ്പനില്ലാത്ത വാക്കുകൾ പറയുന്നത് പദവിക്ക് യോജിച്ചതല്ല. കണ്ടോത്ത് ഗോപിയെ വെട്ടിയ പിണറായി വിജയന് അതൊക്കെ മറക്കാൻ വേറെ ആരെയെങ്കിലും കെട്ടിവെക്കാനാണ് ശ്രമിക്കുന്നത്.

കത്തിയെടുത്തു വളർന്നു വന്ന നേതാവ് ആരെന്ന് എല്ലാവർക്കുമറിയാം. ആണെത്തമുണ്ടെങ്കിൽ പിണറായി വിജയൻ പേരു പറയട്ടെയെന്നും സുധാകരൻ പറഞ്ഞു. കഴിഞ്ഞ ദിവസം കണ്ണൂരിൽ മുഖ്യമന്ത്രി കെ.സുധാകരനെതിരെ നടത്തിയ പരാമർശത്തിനുള്ള പ്രതികരണമായാണ് ഇക്കാര്യം വ്യക്തമാക്കിയത്. കോൺഗ്രസ് വിശ്വാസികളുടൊപ്പമാണ്. അതിന് രാഷ്ട്രീയ നാടകം കളിക്കാനില്ല. നിയപരമായ പോരാട്ടം തങ്ങളുടെ ഭാഗത്ത് നിന്ന് ഉണ്ടാകുമെന്നും സുധാകരൻ വ്യക്തമാക്കി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP