Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

എല്ലാം ശരിയാക്കുമെന്ന് വാഗ്ദാനം ചെയ്ത് അധികാരത്തിലേറിയ എൽഡിഎഫ് സർക്കാർ എല്ലാം തകർത്തു; സർക്കാർ ജോലി സിപിഎമ്മിന്റെ ഇഷ്ടക്കാർക്കും ബന്ധുക്കൾക്കും മാത്രമായി.പി.എസ്.സിയെ നോക്കുകുത്തിയാക്കി പിൻവാതിൽ നിയമനങ്ങൾ; സ്വർണ്ണക്കള്ളക്കടത്ത് കേസിൽ അന്വേഷണ ഏജൻസികൾ മുഖ്യമന്ത്രിക്ക് മുകളിൽ വട്ടമിട്ട് പറക്കുന്നു; രാജി ആവശ്യപ്പെട്ട് കെപിസിസി പ്രസിഡന്റ് 25ന് ഉപവസിക്കും

എല്ലാം ശരിയാക്കുമെന്ന് വാഗ്ദാനം ചെയ്ത് അധികാരത്തിലേറിയ എൽഡിഎഫ് സർക്കാർ എല്ലാം തകർത്തു; സർക്കാർ ജോലി സിപിഎമ്മിന്റെ ഇഷ്ടക്കാർക്കും ബന്ധുക്കൾക്കും മാത്രമായി.പി.എസ്.സിയെ നോക്കുകുത്തിയാക്കി പിൻവാതിൽ നിയമനങ്ങൾ; സ്വർണ്ണക്കള്ളക്കടത്ത് കേസിൽ അന്വേഷണ ഏജൻസികൾ മുഖ്യമന്ത്രിക്ക് മുകളിൽ വട്ടമിട്ട് പറക്കുന്നു; രാജി ആവശ്യപ്പെട്ട് കെപിസിസി പ്രസിഡന്റ് 25ന് ഉപവസിക്കും

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: മുഖ്യമന്ത്രി രാജിവയ്ക്കുക ,ഇടതു സർക്കാരിന്റെ ദുർഭരണത്തിൽ നിന്നും കേരള ജനതയെ മോചിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് ഓഗസ്റ്റ് 25 ചൊവ്വാഴ്ച കെപിസിസി ആസ്ഥാനമായ തിരുവനന്തപുരം ഇന്ദിരാഭവനിൽ പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ ഏകദിന ഉപവാസം അനുഷ്ഠിക്കും.രാവിലെ 9 മുതൽ വൈകുന്നേരം 5 വരെയാണ് ഉപവാസം. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഉപവാസം ഉദ്ഘാടനം ചെയ്യും. കോൺഗ്രസ് പ്രവർത്തക സമിതി അംഗം ഉമ്മൻ ചാണ്ടി സമാപന സമ്മേളവും ഉദ്ഘാടനം നിർവഹിക്കും.കെപിസിസി പ്രസിഡന്റ് നയിക്കുന്ന ഉപവാസ സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ഡി.സി.സി പ്രസിഡന്റുമാരും സത്യാഗ്രഹം നടത്തും.

എല്ലാം ശരിയാക്കുമെന്ന് പ്രഖ്യാപിച്ച് അധികാരത്തിലെത്തിയ എൽ.ഡി.എഫ് സർക്കാർ എല്ലാം തകർത്തുവെന്നും ജനം ദുരിതത്തിലും ദുഃഖത്തിലുമാണെന്നും കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ പറഞ്ഞു. എവിടെയും അമർഷവും പ്രതിഷേധവുമാണ് ഉയരുന്നത്. അഭ്യസ്തവിദ്യരായ യുവതീ യുവാക്കളെ ഈ സർക്കാർ വഞ്ചിച്ചു.അവർ പൊട്ടിത്തെറിയുടെ വക്കിലാണ്. പ്രതീക്ഷയോടെ കഷ്ടപ്പെട്ട് പഠിച്ച് റാങ്ക് ലിസ്റ്റിൽ ഇടം നേടിയിട്ടും സർക്കാർ ജോലി ലഭിക്കുന്നില്ല.തൊഴിലില്ലായ്മ പാരമ്യത്തിലെത്തി. സർക്കാർ ജോലി സിപിഎമ്മിന്റെ ഇഷ്ടക്കാർക്കും ബന്ധുക്കൾക്കും മാത്രമായി.പി.എസ്.സിയെ നോക്കുകുത്തിയാക്കി പിൻവാതിൽ നിയമനങ്ങൾ തകൃതിയായി നടക്കുന്നു.

കൃഷിക്കാർ,മത്സ്യത്തൊഴിലാളികൾ, അസംഘടിത മേഖലയിൽ പണിയെടുക്കുന്ന പട്ടിണി പാവങ്ങളായ തൊഴിലാളികൾ തുടങ്ങിയവരെല്ലാം കൊടിയ ദാരിദ്ര്യത്തിലാണ്. കോവിഡ് പശ്ചാത്തലത്തിൽ ജനം പരിഭ്രാന്തരാണ്. രോഗവ്യാപനം അനുദിനം വർധിക്കുന്നു. രോഗ പ്രതിരോധ പ്രവർത്തനങ്ങളിൽ സർക്കാർ നിഷ്‌ക്രിയമായി.ആരോഗ്യ സുരക്ഷയുടെ കാര്യത്തിൽ മുൻനിരയിലുണ്ടായിരുന്ന കേരളം ഈ ഭരണത്തിൽ ഇപ്പോൾ ഏറ്റവും ഒടുവിലായിട്ടാണ് സ്ഥാനം പിടിക്കുന്നത്.

മുഖ്യമന്ത്രിയും ഉപജാപവൃന്ദങ്ങളും അഴിമതിയുടെ കരിനിഴലിലാണ്. അഴിമതിയുടെ പ്രഭവ കേന്ദ്രം മുഖ്യമന്ത്രിയുടെ ഓഫീസായി മാറി.അന്താരാഷ്ട്ര വ്യാപ്തിയുള്ള സ്വർണ്ണക്കള്ളക്കടത്ത് കേസുമായി ബന്ധപ്പെട്ട് കേന്ദ്ര അന്വേഷണ ഏജൻസികൾ മുഖ്യമന്ത്രിക്ക് മുകളിൽ വട്ടമിട്ട് പറക്കുകയാണ്. രാജ്യചരിത്രത്തിലാദ്യമാണ് ഇത്തരമൊരു സംഭവം. ഇത് കേരളത്തിന് അപമാനകരമാണ്. പാവപ്പെട്ടവർക്ക് വീട് വച്ചു നൽകുന്ന ലൈഫ് മിഷൻ പദ്ധതിയെ കോടികൾ കമ്മീഷനടിക്കാനുള്ള പദ്ധതിയാക്കി മാറ്റി. സൗജന്യ ഓണക്കിറ്റിൽ കോടികളുടെ വെട്ടിപ്പ് നടത്തി. ഈ സർക്കാർ കൊണ്ടുവന്ന ഓരോ ഇടപാടിലും കോടികളുടെ അഴിമതിയാണ്.നികുതിദായകന്റെ പണം ഇതുപോലെ കട്ടുമുടിക്കുകയും ആഡംബരത്തിനും ധൂർത്തിനും വിനിയോഗിക്കുകയും ചെയ്ത ഇതുപോലൊരു സർക്കാർ ഇതിന് മുൻപ് ഒരിക്കലും കേരളം ഭരിച്ചിട്ടില്ലെന്നും ഈ സർക്കാരിനെ അധികാരത്തിൽ നിന്നും പുറത്താക്കേണ്ടത് സംസ്ഥാനത്തിന്റെ നിലനിൽപ്പിന് തന്നെ ആവശ്യമാണെന്നും മുല്ലപ്പള്ളി പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP