Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

കർഷക കുടുംബങ്ങൾ പട്ടിണിയിലേക്കും കടക്കെണിയിലേക്കും വീണിരിക്കുന്നു; അവരെ ആത്മഹത്യയിലേക്കു തള്ളിവിടാതെ സർക്കാർ അടിയന്തരമായി ഇടപെടണമെന്നും മുല്ലപ്പള്ളി രാമചന്ദ്രൻ

കർഷക കുടുംബങ്ങൾ പട്ടിണിയിലേക്കും കടക്കെണിയിലേക്കും വീണിരിക്കുന്നു; അവരെ ആത്മഹത്യയിലേക്കു തള്ളിവിടാതെ സർക്കാർ അടിയന്തരമായി ഇടപെടണമെന്നും മുല്ലപ്പള്ളി രാമചന്ദ്രൻ

മറുനാടൻ മലയാളി ബ്യൂറോ

കോഴിക്കോട്: സംസ്ഥാനത്തെ കാർഷികമേഖല നേരിടുന്ന തകർച്ചയിൽ സർക്കാരിന്റെ അടിയന്തര ശ്രദ്ധപതിയണമെന്ന് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ. നാണ്യവിളകളും ഭക്ഷ്യധാന്യങ്ങളും ഉൾപ്പെടെ എല്ലാ വിളകളും വിളവെടുക്കാനാവാതെയും വിലത്തകർച്ചയിലും വൻ പ്രതിസന്ധി നേരിടുകയാണെന്ന് മുല്ലപ്പള്ളി പറഞ്ഞു.

വിളകൾ വാങ്ങാനുള്ള അടിയന്തര സംവിധാനമാണ് ഉണ്ടാകേണ്ടത്. കർഷക കുടുംബങ്ങൾ പട്ടിണിയിലേക്കും കടക്കെണിയിലേക്കും വീണിരിക്കുന്നു. അവരെ ആത്മഹത്യയിലേക്കു തള്ളിവിടാതെ സർക്കാർ അടിയന്തരമായി ഇടപെടണമെന്ന് മുല്ലപ്പള്ളി ആവശ്യപ്പെട്ടു. പച്ചക്കറിക്കൃഷിക്കാരിൽ നിന്നും ഹോർട്ടികോർപ്പ് വഴി പച്ചക്കറി സംഭരിക്കണം. കേരളത്തിൽ പലയിടത്തും പച്ചക്കറികൾ സംഭരിക്കാൻ പറ്റാത്ത സ്ഥിതിയുമുണ്ട്.

നെല്ല്, റബ്ബർ,സുഗന്ധവ്യജ്ഞന കർഷകരുടെ പ്രശ്‌നങ്ങൾക്കും പരിഹാരം കാണേണ്ടതുണ്ട്. സ്വാകാര്യ ധനകാര്യ സ്ഥാപനങ്ങൾ ഉൾപ്പടെ പല ബാങ്കുകളിൽ നിന്നും വൻ തുകയെടുത്താണ് കർഷകർ കൃഷിയിറക്കുന്നത്. നിലവിൽ പ്രഖ്യാപിച്ച മൊറട്ടോറിയം കൊണ്ട് കർഷകർക്ക് വലിയ ഗുണമില്ല. മാസത്തവണ മുടങ്ങാത്തവർക്കാണ് മൊറട്ടോറിയത്തിന്റെ ഗുണഫലം ലഭിക്കുകയെന്നും മുല്ലപ്പള്ളി പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP