Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

കെ കരുണാകരൻ സ്മാരക ആശുപത്രി കെട്ടിടത്തിൽ കരാറുകാരൻ ആത്മഹത്യ ചെയ്ത സംഭവം അന്വേഷിക്കാൻ കെപിസിസിയുടെ മൂന്നംഗ സമിതി; ജോസഫിന്റെ ആത്മഹത്യ സംബന്ധിച്ച് അന്വേഷിക്കുക വി.എ. നാരായണൻ, കെ.പി. അനിൽകുമാർ, കോഴിക്കോട് ഡിസിസി പ്രസിഡന്റ് ടി.സിദ്ദിഖ് എന്നിവർ

കെ കരുണാകരൻ സ്മാരക ആശുപത്രി കെട്ടിടത്തിൽ കരാറുകാരൻ ആത്മഹത്യ ചെയ്ത സംഭവം അന്വേഷിക്കാൻ കെപിസിസിയുടെ മൂന്നംഗ സമിതി; ജോസഫിന്റെ ആത്മഹത്യ സംബന്ധിച്ച് അന്വേഷിക്കുക വി.എ. നാരായണൻ, കെ.പി. അനിൽകുമാർ, കോഴിക്കോട് ഡിസിസി പ്രസിഡന്റ് ടി.സിദ്ദിഖ് എന്നിവർ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: കെ. കരുണാകരൻ സ്മാരക ആശുപത്രി കെട്ടിടത്തിന്റെ കരാറുകാരൻ ജോസഫിന്റെ ആത്മഹത്യ കെപിസിസി അന്വേഷിക്കും. കണ്ണൂർ ചെറുപുഴയിൽ കരാറുകാരന്റെ ആത്മഹത്യയിലേക്കു നയിച്ച സംഭവത്തെ കുറിച്ച് അന്വേഷിക്കാൻ കെപിസിസി മൂന്നംഗ സമിതിക്കു രൂപം നൽകി. കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രനാണ് ഇക്കാര്യം അറിയിച്ചത്.

കെപിസിസി ജനറൽ സെക്രട്ടറിമാരായ വി.എ. നാരായണൻ, കെ.പി. അനിൽകുമാർ, കോഴിക്കോട് ഡിസിസി പ്രസിഡന്റ് ടി.സിദ്ദിഖ് എന്നിവരാണു സമിതി അംഗങ്ങൾ. സംഭവത്തിന്റെ നിജസ്ഥിതി അന്വേഷിച്ച് അടിയന്തര റിപ്പോർട്ട് കെപിസിസിക്കു കൈമാറണമെന്നും മുല്ലപ്പള്ളി നിർദ്ദേശം നൽകി.

ലീഡർ കെ.കരുണാകരൻ മെമോറിയൽ ആശുപത്രി ഉൾപ്പെടുന്ന ബഹുനില കെട്ടിടത്തിന്റെ ടെറസിലാണു കഴിഞ്ഞ ദിവസം ജോസഫിനെ മരിച്ചനിലയിൽ കണ്ടെത്തിയത്. രണ്ടു കൈയിലേയും ഞരമ്പ് മുറിച്ച നിലയിലായിരുന്നു.

ചെറുപുഴയിലെ ലീഡർ കെ.കരുണാകരൻ മെമോറിയൽ ആശുപത്രി ഉൾപ്പെട്ട കെട്ടിടത്തിന്റെ നിർമ്മാണവുമായി ബന്ധപ്പെട്ട് ഒന്നര കോടിയോളം രൂപ കരുണാകരൻ മെമോറിയൽ ട്രസ്റ്റ് ജോസഫിനു നൽകാനുണ്ടെന്നാണു ബന്ധുക്കളും സുഹൃത്തുക്കളും പറയുന്നത്. കോൺഗ്രസ് നേതാക്കളായ കരുണാകരൻ മെമോറിയൽ ചാരിറ്റബിൾ ട്രസ്റ്റിന്റെ ഭാരവാഹികൾക്കെതിരേ സഹോദരൻ പൊലീസിൽ പരാതി നൽകിയിട്ടുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP