Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

വിദ്വേഷപ്രസംഗ കേസിൽ ശശികലയ്ക്ക് മുൻകൂർ ജാമ്യം; പൊലീസിന് വീഴ്ച പറ്റിയെന്ന് പരാതിക്കാരൻ; യുട്യൂബിൽ അപ് ലോഡ് ചെയ്ത പ്രസംഗം എവിടെ നടന്നുവെന്ന് കണ്ടെത്താൻ പൊലിസിനായില്ല; ഡിജിപിക്കും മുഖ്യമന്ത്രിക്കും പരാതി നൽകിയെങ്കിലും നടപടി ഉണ്ടായില്ലെന്നും പരാതിക്കാരൻ

വിദ്വേഷപ്രസംഗ കേസിൽ ശശികലയ്ക്ക് മുൻകൂർ ജാമ്യം; പൊലീസിന് വീഴ്ച പറ്റിയെന്ന് പരാതിക്കാരൻ; യുട്യൂബിൽ അപ് ലോഡ് ചെയ്ത പ്രസംഗം എവിടെ നടന്നുവെന്ന് കണ്ടെത്താൻ പൊലിസിനായില്ല; ഡിജിപിക്കും മുഖ്യമന്ത്രിക്കും പരാതി നൽകിയെങ്കിലും നടപടി ഉണ്ടായില്ലെന്നും പരാതിക്കാരൻ

മറുനാടൻ ഡെസ്‌ക്‌

കോഴിക്കോട്: 2016 ലെ വിദ്വേഷപ്രസംഗ കേസിൽ വിശ്വഹിന്ദുപരിഷത്ത് നേതാവ് കെ പി ശശികലയ്ക്ക് മുൻകൂർ ജാമ്യം. കോഴിക്കോട് പ്രിൻസിപ്പൽ സെഷൻസ് കോടതി മുൻകൂർജാമ്യം അനുവദിച്ചത്. കേസിലെ പൊലിസന്വേഷണം പൂർത്തിയാകാത്തത് കണക്കിലെടുത്താണ് ജാമ്യം അനുവദിക്കുന്നതെന്ന് കോടതി വ്യക്തമാക്കി.

പൊലിസിന്റെ ഭാഗത്ത് നിന്ന് ഗുരുതരമായ വീഴ്ചയാണുണ്ടായതെന്ന് പരാതിക്കാരനായ അഡ്വ സി ഷുക്കൂർ പറഞ്ഞു. ഡിജിപിക്കും മുഖ്യമന്ത്രിക്കും പരാതി നൽകിയെങ്കിലും നടപടി ഉണ്ടായില്ല. സാധാരണഗതിയിൽ മുൻകൂർ ജാമ്യം അനുവദിക്കാത്ത 153 എ വകുപ്പാണ് കെ പി ശശികലയ്‌ക്കെതിരെ ചുമത്തിയിരുന്നത്.

2016 ൽ ഹോസ്ദുർഗ്ഗ് പൊലിസ് രജിസ്റ്റർ ചെയ്ത് പിന്നീട് കോഴിക്കോട് കസബ പൊലിസിന് കൈമാറിയ കേസിലാണ് കെ പി ശശികലയ്ക്ക് മുൻകൂർ ജാമ്യം കിട്ടിയത്. കേസന്വേഷണത്തിലെ പൊലിസിന്റെ വീഴ്ചയാണ് ശശികലയ്ക്ക് തുണയായത്. യുട്യൂബിൽ അപ് ലോഡ് ചെയ്ത പ്രസംഗം എവിടെ നടന്നുവെന്ന് കണ്ടെത്താൻ പൊലിസിനായിട്ടില്ല, ശബ്ദം ശശികലയുടെതാണോയെന്ന് ശാസ്ത്രീയമായി പരിശോധിക്കാനായില്ല തുടങ്ങിയ കാരണങ്ങൾ കണക്കിലെടുത്താണ് മുൻകൂർ ജാമ്യം അനുവദിച്ചത്.2016 ഒക്ടോബറിലാണ് കേസ് ഫയൽ ചെയ്തത്.കേസിൽ പൊലിസിന്റെ അലംഭാവം വിമർശനത്തിനടയാക്കിയിട്ടുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP