Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Oct / 202026Monday

കോഴിക്കോട് ജില്ലയിൽ ഇന്ന് എട്ടു പേർക്കു കൂടി കോവിഡ്; ഒരാൾക്ക് രോഗമുക്തി; രോഗം സ്ഥിരീകരിച്ചവരിൽ സഹോദരങ്ങളായ രണ്ടു കുട്ടികളും; പോസിറ്റീവ് ആയവരെല്ലാം പുറത്ത് നിന്നും വന്നവർ; ആർക്കും സമ്പർക്കത്തിലൂടെ രോഗബാധയില്ല

കോഴിക്കോട് ജില്ലയിൽ ഇന്ന് എട്ടു പേർക്കു കൂടി കോവിഡ്; ഒരാൾക്ക് രോഗമുക്തി; രോഗം സ്ഥിരീകരിച്ചവരിൽ സഹോദരങ്ങളായ രണ്ടു കുട്ടികളും; പോസിറ്റീവ് ആയവരെല്ലാം പുറത്ത് നിന്നും വന്നവർ; ആർക്കും സമ്പർക്കത്തിലൂടെ രോഗബാധയില്ല

ജാസിം മൊയ്തീൻ

കോഴിക്കോട്: കോഴിക്കോട് ജില്ലയിൽ ഇന്ന് എട്ടു പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. ജയശ്രീ വി. അറിയിച്ചു. ഇവരിൽ അഞ്ച് പേർ ഗൾഫ് രാജ്യങ്ങളിൽ നിന്നും മൂന്ന് പേർ ചെന്നൈയിൽ നിന്നും വന്നവരാണ്. എറണാകുളത്ത് ചികിത്സയിലായിരുന്ന കോഴിക്കോട് സ്വദേശി ഇന്ന് രോഗമുക്തനായിട്ടുണ്ട്. ജൂൺ ആറിന് സൗദിയിൽ നിന്നും കരിപ്പൂർ വഴി നാട്ടിലെത്തിയ ഒഞ്ചിയം സ്വദേശിയായ 44 കാരനാണ് ഇന്ന് രോഗം സ്ഥിരീകരിച്ച ഒന്നാമൻ. ഇയാൾ നാട്ടിലെത്തി കൊറോണ പരിചരണ കേന്ദ്രത്തിൽ നിരീക്ഷണത്തിലായിരുന്നു. ഇപ്പോൾ ഫസ്റ്റ്‌ലൈൻ ട്രീറ്റ്‌മെന്റ് സെന്ററിൽ ചികിത്സയിലാണ്. മെയ് 22ന് ഷാർജയിൽ നിന്നും കരിപ്പൂർ വഴിയെത്തിയ ഉണ്ണിക്കുളം സ്വദേശിയായ 22കാരനാണ് ഇന്ന് കോവിഡ് സ്ഥിരീകരിച്ച മറ്റൊരാൾ. ഇയാളെ എയർപോർട്ടിൽ നിന്നും രോഗ ലക്ഷണങ്ങൾ കണ്ടതിനെ തുടർന്ന് അന്നു തന്നെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു.സ്രവപരിശോധനയിൽ രോഗം സ്ഥിരീകരിച്ചതിനെ തുടർന്ന് ഇപ്പോൾ ഇവിടെ ചികിത്സയിലാണ്. 24 വയസ്സുള്ള കായണ്ണയിലുള്ള യുവതിക്കാണ് ഇന്ന് കോഴിക്കോട് ജില്ലയിൽ മൂന്നാമതായി കോവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്.ഇവർ ജൂൺ നാലിന് ചെന്നൈയിൽ നിന്ന് ബസിൽ തൃശൂരിലെത്തി. അവിടെ നിന്ന് സ്വന്തം വാഹനത്തിൽ കോഴിക്കോട് വന്ന് കോവിഡ് പരിചരണ കേന്ദ്രത്തിൽ നിരീക്ഷണത്തിലായിരുന്നു. സ്രവപരിശോധനയിൽ പോസിറ്റീവായതിനെ തുടർന്ന് ഫസ്റ്റ്‌ലൈൻ ട്രീറ്റ്‌മെന്റ് സെന്ററിലേക്ക് മാറ്റി.

ഒളവണ്ണ സ്വദേശികളും സഹോദരങ്ങളുമായ കുട്ടികളും ഇന്ന് കോഴിക്കോട് ജില്ലയിൽ കോവിഡ് സ്ഥിരീകരിച്ചവരിൽ പെടുന്നു സഹോദരങ്ങൾ 6 വയസ്സായ പെൺകുട്ടിയും 10 വയസ്സായ ആൺകുട്ടിയുമാണ് ഇവർ. ജൂൺ നാലിന് പിതാവിനൊപ്പം ചെന്നൈയിൽ നിന്ന് ബസിൽ വീട്ടിലെത്തി നിരീക്ഷണത്തിലായിരുന്നു. സ്രവപരിശോധനയിൽ പോസിറ്റീവായതിനെ തുടർന്ന് ഫസ്റ്റ്‌ലൈൻ ട്രീറ്റ്‌മെന്റ് സെന്ററിലേക്ക് മാറ്റി. പിതാവ് നേരത്തെ പോസിറ്റീവായി ചികിത്സയിലാണ്. കടലുണ്ടി സ്വദേശിയായ 30 വയസ്സുകാരനും ഇന്ന് ജില്ലയിൽ കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. ഇയാൾ ജൂൺ നാലിന് അബുദാബി- കൊച്ചി വിമാനത്തിൽ എത്തി. സർക്കാർ സജ്ജീകരിച്ച വാഹനത്തിൽ കോഴിക്കോടെത്തി കൊറോണ പരിചരണ കേന്ദ്രത്തിൽ നിരീക്ഷണത്തിലായിരുന്നു. സ്രവപരിശോധനയിൽ പോസിറ്റീവായതിനെ തുടർന്ന് ഫസ്റ്റ്‌ലൈൻ ട്രീറ്റ്‌മെന്റ് സെന്ററിലേക്ക് മാറ്റി. കൊയിലാണ്ടി സ്വദേശി 50 വയസ്സുകാരനാണ് കോഴിക്കോട് ജില്ലയിൽ ഇന്ന് കോവിഡ് സ്ഥിരീകരിച്ച മറ്റൊരാൾ. ഇയാൾ ജൂൺ 12 നാണ് കുവൈത്തിൽ നിന്നും കോഴിക്കോട് വിമാനത്താവളത്തിലെത്തിയത്. രോഗലക്ഷണങ്ങളെ തുടർന്ന് അന്നുതന്നെ മെഡിക്കൽ കോളേജിലേക്ക് മാറ്റിയിരുന്നു. സ്രവപരിശോധനയിൽ പോസിറ്റീവായി ഇപ്പോൾ കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്.50 വയസ്സുള്ള ചങ്ങരോത്ത് സ്വദേശിക്കാണ് ഇന്ന് അവസാനമായി ജില്ലയിൽ കോവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്. ഇയാൾ ജൂൺ 10 ന് സൗദിയിൽ നിന്ന് കണ്ണൂരിലെത്തി ടാക്‌സിയിൽ വീട്ടിൽ വന്ന് നിരീക്ഷണത്തിലായിരുന്നു. ലക്ഷണങ്ങളെ തുടർന്ന് ഫസ്റ്റ്‌ലൈൻ ട്രീറ്റ്‌മെന്റ് സെന്ററിലേക്ക് മാറ്റി. സ്രവപരിശോധനയിൽ പോസിറ്റീവാകുകയായിരുന്നു.എല്ലാവരുടെയും ആരോഗ്യനില തൃപ്തികരമാണ്.

ഇതോടെ ഇതുവരെ രോഗം സ്ഥിരീകരിച്ച കോഴിക്കോട് സ്വദേശികളുടെ എണ്ണം 157 ഉം രോഗമുക്തി നേടിയവർ 60 ഉം ആയി. ചികിത്സക്കിടെ ഒരാൾ മരിച്ചു. ഇപ്പോൾ 96 കോഴിക്കോട് സ്വദേശികൾ കോവിഡ് പോസിറ്റീവായി ചികിത്സയിലുണ്ട്. ഇതിൽ 23 പേർ കോഴിക്കോട് മെഡിക്കൽ കോളേജിലും 66 പേർ ഫസ്റ്റ്‌ലൈൻ ട്രീറ്റ്‌മെന്റ് സെന്ററിലും മൂന്നു പേർ കണ്ണൂരിലും മൂന്നു പേർ മഞ്ചേരി മെഡിക്കൽ കോളേജിലും ഒരാൾ കോഴിക്കോട് സ്വകാര്യ ആശുപത്രിയിലും ചികിത്സയിലാണ്. കൂടാതെ ഒരു മലപ്പുറം സ്വദേശിയും ഒരു വയനാട് സ്വദേശിയും ഒരു കണ്ണൂർ സ്വദേശിയും കോവിഡ് ഫസ്റ്റ്‌ലൈൻ ട്രീറ്റ്‌മെന്റ് സെന്ററിലും ഒരു കണ്ണൂർ സ്വദേശി കോഴിക്കോട് മെഡിക്കൽ കോളേജിലും ചികിത്സയിലുണ്ട്. ഇന്ന് 175 സ്രവ സാമ്പിൾ ജില്ലയിൽ നിന്നും പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ആകെ 8708 സ്രവ സാമ്പിളുകൾ പരിശോധനയ്ക്ക് അയച്ചതിൽ 8631 എണ്ണത്തിന്റെ ഫലം ലഭിച്ചു. ഇതിൽ 8446 എണ്ണം നെഗറ്റീവ് ആണ്. 77 പേരുടെ ഫലം കൂടി ലഭിക്കാനുണ്ട്

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP