Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

കോഴിക്കോട് ജില്ലയിൽ ഫിഷ് ലാൻഡിങ് നാളെ മുതൽ കർശന നിയന്ത്രണങ്ങളോടെ ഹാർബറുകളിൽ മാത്രം;ഒരിടത്തും മത്സ്യലേലം അനുവദിക്കില്ലെന്ന് ജില്ലാ ഭരണകൂടം; മത്സ്യഫെഡിന്റെ ഔട്ട്‌ലെറ്റ് നാളെ മുതൽ തുറക്കും; പരമ്പരാഗത മത്സ്യബന്ധനത്തിന് മാത്രം അനുമതി

ജാസിം മൊയ്ദീൻ

കോഴിക്കോട്: കോഴിക്കോട് ജില്ലയിലെ എല്ലാ ചെറുകിട,പരമ്പരാഗത മത്സ്യബന്ധന യാനങ്ങളും നാളെ മുതൽ ബേപ്പുർ, പുതിയാപ്പ, കൊയിലാണ്ടി, ചോമ്പാൽ എന്നീ ഫിഷിങ് ഹാർബറുകളിൽ മാത്രമേ എത്താനും ലാൻഡ് ചെയ്യാനും പാടുള്ളൂ എന്ന് ജില്ലാ കലക്ടർ എസ്.സാംബശിവ റാവു ഉത്തരവിട്ടു.

മറ്റ് ഫിഷ് ലാൻഡിങ് സെന്ററുകളായ കൊയിലാണ്ടി ബീച്ച്, തിക്കോടി, കൈനാട്ടി, പള്ളിതാഴം, ചാലിയം, വെള്ളയിൽ, പയ്യോളി, മൂടാടി എന്നിവിടങ്ങളിൽ ഇന്ന് മുതൽ ഫിഷ് ലാൻഡിങ് അനുവദിക്കില്ല. ഇക്കാര്യം ഉറപ്പുവരുത്താനായി ആവശ്യമായ പൊലീസ് സംഘത്തെ ജില്ലാ പൊലീസ് മേധാവികൾ നിയോഗിക്കണമെന്നു കലക്ടർ നിർദ്ദേശിച്ചുലോക്ക് ഡൗണിന്റെ അടിസ്ഥാനത്തിൽ ജില്ലയിൽ വലിയ ബോട്ടുകൾക്ക് നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്.

ചെറുകിട മത്സ്യബന്ധനം മാത്രമാണ് അനുവദിച്ചിട്ടുള്ളത്. ചെറുകിട മൽസ്യബന്ധന ബോട്ടുകൾ നിലവിലെ ഫിഷ് ലാൻഡിങ് സെന്ററുകളിൽ മത്സ്യം എത്തിച്ച് വിപണനം നടത്തുന്നത് വൻ ജനത്തിരക്കിന് കാരണമാവുന്നുണ്ട്. ഇവിടങ്ങളിലെ ജനത്തിരക്ക് നിയന്ത്രിക്കേണ്ടതുകൊറോണ വ്യാപനം തടയുന്നതിന് അനിവാര്യമാണ്. യാനങ്ങളിൽ നിന്ന് നേരിട്ട് ചെറുകിട കച്ചവടക്കാർക്കാണ് ഫിഷിങ് ഹാർബറുകളിൽ നിന്നും മത്സ്യം നൽക്കുക. ടോക്കൺ വ്യവസ്ഥയിലാണ് ഹാർബറിലേക്കുള്ള പ്രവേശനം. മത്സ്യത്തിന്റെ വില ഹാർബർ മാനേജ്‌മെന്റ് കമ്മിറ്റിയുമായി ചർച്ചചെയ്ത് ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടർ തീരുമാനിക്കുന്ന നിരക്കിലായിരിക്കും. ഇവിടെ നിന്ന് മത്സ്യം എടുക്കുന്ന കച്ചവടക്കാർ ചില്ലറ മർക്കറ്റിൽ മത്സ്യം ലഭ്യമാക്കണം.

മത്സ്യബന്ധനത്തിന് പുറപ്പെടുന്ന പരമ്പരാഗത മത്സ്യത്തൊഴിലാളികൾ അവരുടെ യാനങ്ങളുടെ വിവരം ബേപ്പൂർ ഫിഷറീസ് കൺട്രോൾ റൂമിൽ അറിയിക്കണം. ഇതനുസരിച്ചുള്ള മുൻഗണനാ ടോക്കൺ ബന്ധപ്പെട്ട ഹാർബറുകളിൽ ലഭിക്കും. ഈ കാര്യങ്ങൾ ഏകോപിപ്പിക്കുന്ന ഉദ്യോഗസ്ഥനുള്ള സൗകര്യങ്ങൾ ഹാർബർ എഞ്ചിനീയറിങ് വകുപ്പ് ലഭ്യമാക്കും. മത്സ്യഫെഡിന്റെ ജില്ലയിലെ ഔട്ട്‌ലെറ്റ് നാളെ മുതൽ തുറന്ന് പ്രവർത്തിക്കും. ജില്ലയിൽ ഒരിടത്തും മത്സ്യ ലേലം അനുവദിക്കില്ല. എല്ലാ ഹാർബറുകളിലും സ്റ്റേഷൻ ഹൗസ് ഓഫീസറുടെ നേതൃത്വത്തിൽ ആവശ്യമായ പൊലീസിനെ ജില്ലാ പൊലീസ് മേധാവികൾ നിയോഗിക്കും.

ഇതര സംസ്ഥാനങ്ങളിൽ നിന്നും എത്തുന്ന മത്സ്യത്തിന്റെ ഗുണമേന്മ ഉറപ്പു വരുത്താനുള്ള നടപടികൾ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ ഹെൽത്ത് ഓഫീസർമാരും ഭക്ഷ്യ സുരക്ഷാ ഉദ്യോഗസ്ഥരും ഉറപ്പുവരുത്തണമെന്ന് കലക്ടർ നിർദ്ദേശിച്ചു. കൊറോണ പ്രതിരോധപ്രവർത്തനങ്ങൾക്കായി താലൂക്കടിസ്ഥാനത്തിൽ നിയോഗിച്ച നോഡൽ ഓഫീസർമാർക്കായിരിക്കും മേൽ പറഞ്ഞ കാര്യങ്ങൾ ഏകോപിപ്പിക്കുന്നതിനുള്ള ചുമതലയെന്നും കലക്ടർ അറിയിച്ചു.കൺട്രോൾറൂം നമ്പർ: 0495 2414074.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP