Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Nov / 202024Tuesday

നിർത്തിയിട്ട കാറിനുള്ളിൽ നിന്നും പുക; ഡ്രൈവിം​ഗ് സീറ്റിൽ സീറ്റുബെൽറ്റിട്ട നിലയിൽ അദ്ധ്യാപികയുടെ മൃത​ദേഹവും

നിർത്തിയിട്ട കാറിനുള്ളിൽ നിന്നും പുക; ഡ്രൈവിം​ഗ് സീറ്റിൽ സീറ്റുബെൽറ്റിട്ട നിലയിൽ അദ്ധ്യാപികയുടെ മൃത​ദേഹവും

കെ വി നിരഞ്ജൻ

കോഴിക്കോട്: ആളൊഴിഞ്ഞ പ്രദേശത്ത് നിർത്തിയിട്ട അടച്ചിട്ട കാറിനുള്ളിൽ അദ്ധ്യാപികയായ യുവതിയെ മരിച്ച നിലയിൽ കണ്ടെത്തി. കൂടരഞ്ഞി മരഞ്ചാട്ടി പ്ലാതോട്ടത്തിൽ മാത്യുവിന്റെ മകൾ ദീപ്തി (38 ) യെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. മരഞ്ചാട്ടി- തോട്ടുമുക്കം റോഡിൽ കാരശ്ശേരി പഞ്ചായത്തിലെ ചുണ്ടത്തും പൊയിലിന് സമീപം ആളൊഴിഞ്ഞ സ്ഥലത്തെ റബർ തോട്ടത്തിൽ ബുധനാഴ്‌വൈകിട്ട് നാലോടെയാണ് ഡ്രൈവിങ് സീറ്റിൽ സീറ്റ് ബെൽറ്റ് ഇട്ട നിലയിൽ മൃതദേഹം കണ്ടെത്തിയത്.

കാറിൽ നിന്ന് പുക ഉയരുന്നത് കണ്ട് നാട്ടുകാർ നടത്തിയ പരിശോധനയിലാണ് കാറിനുള്ളിൽ യുവതിയെ മരിച്ച നിലയിൽ കണ്ടത്. ശരീരത്തിൽ ചില ഭാഗങ്ങളിൽ പൊള്ളലേറ്റ പാടുകളുണ്ട്. കാറിന്റെ ഉൾവശത്തെ ചില ഭാഗങ്ങളിൽ തീ കത്തിയിട്ടുണ്ട്. മുക്കം പൊലീസ് ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളജ് മോർച്ചറിയിലേക്ക് മാറ്റി. പൊലീസ് അന്വേഷണം ആരംഭിച്ചു. മരഞ്ചാട്ടി സെന്റ് മേരീസ് ഇംഗ്ലീഷ് മീഡിയം സ്കൂൾ അദ്ധ്യാപികയാണ്. ഭർത്താവ്: അങ്കമാലി മഞ്ഞപ്ര അച്ചാണി ബിജു. അമ്മ: മേരി. മക്കൾ: ക്രിസ്റ്റി ക്രിസാനോ, ക്രിസ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP