Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

കോഴിക്കോട്ട് കോവിഡ് രൂക്ഷം; ഞായറാഴ്ചകളിൽ കടുത്ത നിയന്ത്രണങ്ങൾ; അത്യാവശ്യത്തിനല്ലാതെ പുറത്തിറങ്ങരുത്; കടകൾ 7 മണിവരെ

കോഴിക്കോട്ട് കോവിഡ് രൂക്ഷം; ഞായറാഴ്ചകളിൽ കടുത്ത നിയന്ത്രണങ്ങൾ; അത്യാവശ്യത്തിനല്ലാതെ പുറത്തിറങ്ങരുത്; കടകൾ 7 മണിവരെ

ന്യൂസ് ഡെസ്‌ക്‌

കോഴിക്കോട്: പ്രതിദിന കോവിഡ് കേസുകൾ വർധിക്കുന്ന സാഹചര്യത്തിൽ കോഴിക്കോട് ജില്ലയിൽ ഞായറാഴ്ചകളിൽ കടുത്ത നിയന്ത്രണങ്ങൾ എർപ്പെടുത്തി. അഞ്ച് പേരിൽ കൂടുതൽ കൂട്ടം കൂടാൻ പാടില്ല. പൊതുജനങ്ങൾ അത്യാവശ്യകാര്യങ്ങൾക്കു മാത്രമേ പുറത്തിറങ്ങാവൂ.

കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്തി ജില്ലാ കളക്ടർ ഉത്തരവ് പുറത്തിറക്കി.

അവശ്യസേവനങ്ങളുടെ കടകൾ , സ്ഥാപനങ്ങൾ എന്നിവ വൈകുന്നേരം ഏഴുവരെ മാത്രം. ബീച്ച്, പാർക്ക് ഉൾപ്പടെയുള്ള ടൂറിസം പ്രദേശങ്ങൾ പ്രവർത്തിക്കാൻ പാടില്ല. നിയന്ത്രണങ്ങൾ ലംഘിക്കുകയാണെങ്കിൽ കടുത്ത ശിക്ഷാനടപടികൾ നേരിടേണ്ടി വരുമെന്ന് ജില്ലാ കളക്ടർ സാംബശിവ റാവു അറിയിച്ചു.

പൊതുഗതാഗത, ആരോഗ്യമേഖലകൾ സാധാരണനിലയിൽ പ്രവർത്തിക്കാം. ഇന്ന് 1474 പേർക്കാണ് ജില്ലയിൽ കോവിഡ് 19 സ്ഥിരീകരിച്ചത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP