Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

കോഴിക്കോട് മെഡിക്കൽ കോളേജിൽ വീണ്ടും അടിതെറ്റി എസ്എഫ്‌ഐ; സ്വന്തന്ത്ര വിദ്യാർത്ഥി സംഘടന ഇൻഡിപെൻഡൻസിനോട് തോൽക്കുന്നത് തുടർച്ചയായ 15ാം വർഷം; ചെയർപേഴ്‌സൺ സ്ഥാനത്തേക്ക് മത്സരിച്ച ലദീദ തോറ്റത് 34 വോട്ടിന്

കോഴിക്കോട് മെഡിക്കൽ കോളേജിൽ വീണ്ടും അടിതെറ്റി എസ്എഫ്‌ഐ; സ്വന്തന്ത്ര വിദ്യാർത്ഥി സംഘടന ഇൻഡിപെൻഡൻസിനോട് തോൽക്കുന്നത് തുടർച്ചയായ 15ാം വർഷം; ചെയർപേഴ്‌സൺ സ്ഥാനത്തേക്ക് മത്സരിച്ച ലദീദ തോറ്റത് 34 വോട്ടിന്

മറുനാടൻ മലയാളി ബ്യൂറോ

കോഴിക്കോട്: കാടിളക്കിയുള്ള പ്രചാരണവും വിലപ്പോയില്ല. സംസ്ഥാനത്തെ ഒട്ടുമിക്ക കോളേജ് യൂണിയനുകൾ ഭരിക്കുമ്പോഴും തുടർച്ചയായി 15ാം വർഷവും മെഡിക്കൽ കോലേജ് യൂണിയൻ ഭരണത്തിൽ നിന്ന് എസ്എഫ്‌ഐയെ അകറ്റി നിർത്തി മെഡിക്കൽ കോളേജിലെ സ്വതന്ത്ര വിദ്യാർത്ഥി സംഘടന ഇൻഡിപെൻഡൻസ്. ചൈയർപേഴ്‌സൺ സ്ഥാനാർത്ഥിയായി ഇൻഡിപെൻഡൻസിന്റെ അമീൻ അബ്ദുള്ള ജയിച്ചു. 34 വോട്ടിനാണ് എസ്.എഫ്.ഐയുടെ ചെയർപേഴ്‌സൺ സ്ഥാനാർത്ഥി ലദീദ റയ്യ പരാജയപ്പെട്ടത്.ഇൻഡിപെൻഡൻസും എസ്എഫ്‌ഐയ്യുമാണ് മത്സരരംഗത്ത് ഉണ്ടായിരുന്നത്. കഴിഞ്ഞ 15 വർഷമായി കോഴിക്കോട് മെഡിക്കൽ കോളേജിൽ മുഴുവൻ ജനറൽ സീറ്റുകളിലും വിജയിച്ചു കൊണ്ടിരുന്നത് ഇൻഡിപെൻഡൻസ് സ്ഥാനാർത്ഥികളാണ്.

സമൂഹമാധ്യമങ്ങളുടെ സാധ്യതകൾ ഉപയോഗിച്ചു കൊണ്ടുള്ള പ്രചരണമാണ് ഇരുകൂട്ടരും ഈ വർഷം നടത്തിയത്. സ്ത്രീ ശാക്തീകരണത്തെ മുൻനിർത്തി എസ്എഫ്‌ഐ നടത്തിയ പ്രചരണങ്ങൾക്ക് വലിയ സ്വീകാര്യതയും ലഭിച്ചിരുന്നു. ചെയർപേഴ്‌സൺ സ്ഥാനാർത്ഥിയെ കേന്ദ്രീകരിച്ചുള്ള 'ലെറ്റ് ലദീദ ലീഡ്' എന്ന മുദ്രാവാക്യം സമൂഹ മാധ്യമങ്ങൾ ഉൾപ്പെടെ ഏറ്റെടുത്തതും എസ്എഫ്‌ഐക്ക് വിജയസാധ്യതകൾ നൽകിയിരുന്നു.ഒമ്പത് സ്ഥാനാർത്ഥികളിൽ ചെയർപേഴ്സണും ജനറൽ ക്യാപ്റ്റനും ഉൾപ്പെടെ അഞ്ചുപേരും വനിതകളായിരുന്നു.2005ലാണ് അവസാനമായി കോഴിക്കോട് മെഡിക്കൽ കോളേജിൽ എസ്എഫ്ഐ ജയിച്ചത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP