Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

നിർമ്മാണത്തിലിരിക്കുന്ന ഇരുനിലക്കെട്ടിടത്തിൽ നിന്നും മാലിന്യപ്രശ്‌നങ്ങൾ അടക്കം ചൂണ്ടിക്കാട്ടി സമീപവാസിയുടെ പരാതി; കോഴിക്കോട് കാക്കൂരിൽ റസ്‌റ്റോറന്റിനായി കെട്ടിടനിർമ്മാണം നടത്തിയത് ചട്ടം ലംഘിച്ച്; നിയമ ലംഘനം ശ്രദ്ധയിൽപെട്ടതിന് പിന്നാലെ പണികൾ നിർത്തിവെക്കാൻ ഗ്രാമപഞ്ചായത്തിന്റെ നിർദ്ദേശം

നിർമ്മാണത്തിലിരിക്കുന്ന ഇരുനിലക്കെട്ടിടത്തിൽ നിന്നും മാലിന്യപ്രശ്‌നങ്ങൾ അടക്കം ചൂണ്ടിക്കാട്ടി സമീപവാസിയുടെ പരാതി; കോഴിക്കോട് കാക്കൂരിൽ റസ്‌റ്റോറന്റിനായി കെട്ടിടനിർമ്മാണം നടത്തിയത് ചട്ടം ലംഘിച്ച്; നിയമ ലംഘനം ശ്രദ്ധയിൽപെട്ടതിന് പിന്നാലെ പണികൾ നിർത്തിവെക്കാൻ ഗ്രാമപഞ്ചായത്തിന്റെ നിർദ്ദേശം

കെ.വി നിരഞ്ജൻ

കോഴിക്കോട്: കെട്ടിട നിർമ്മാണ ചട്ടങ്ങൾ കാറ്റിൽ പറത്തിക്കൊണ്ട് കോഴിക്കോട് കാക്കൂരിൽ പണിയുന്ന ഇരുനില കെട്ടിടത്തിന്റെ നിർമ്മാണ പ്രവൃത്തികൾ നിർത്തിവെക്കാൻ ഉത്തരവ്. കാക്കൂർ അങ്ങാടിക്കടുത്ത് മരുതാട് പ്രദേശത്ത് പണിയുന്ന റസ്റ്റോറന്റ് കെട്ടിടത്തിന്റെ നിർമ്മാണ പ്രവൃത്തിയാണ് നിർത്തിവെക്കാൻ ചേളന്നൂർ ഗ്രാമപഞ്ചായത്ത് സെക്രട്ടറി തടഞ്ഞത്. ചട്ടം ലംഘിച്ച് നിർമ്മാണ പ്രവൃത്തികൾ നടക്കുന്നതായി ഗ്രാമപഞ്ചായത്ത് എൽഎസ്ജിഡി ഓവർസിയർ നടത്തിയ അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. ഇതിനെത്തുടർന്നാണ് നടപടിയുണ്ടായത്.

ബാലുശ്ശേരി-കോഴിക്കോട് റൂട്ടിൽ കാക്കൂർ വയലിന് സമീപത്താണ് ഒരു കുടുംബത്തെ പ്രയാസത്തിലാക്കിക്കൊണ്ടുള്ള കെട്ടിടം പണി നടന്നിരുന്നത്. ഇത് ചട്ടം ലംഘിച്ചാണെന്നും കണ്ടെത്തിയിരുന്നു. മാലിന്യ പ്രശ്നങ്ങൾ സൃഷ്ടിക്കുന്നതും ഇവിടെ താമസിക്കുന്ന കുടുംബത്തെ പ്രയാസത്തിലാക്കുന്നതുമായിരുന്നു നിർമ്മാണം. തെക്കുംകര വിനോദ് എന്നയാളാണ് ഇരുമ്പുതൂണുകളും ഇരുമ്പു ഷീറ്റുകളും ഉപയോഗിച്ച് കെട്ടിടം നിർമ്മിച്ചിരുന്നത്.

ഈ സ്ഥലത്തിനോട് ചേർന്നാണ് വിമുക്ത ഭടൻ കക്കൂപറമ്പത്ത് ശശീന്ദ്രൻ താമസിക്കുന്നത്. കെട്ടിട നിർമ്മാണം വല്ലാതെ ബുദ്ധിമുട്ട് സൃഷ്ടിച്ചതോടെയാണ് ഇദ്ദേഹം വിഷയത്തിൽ ഇടപെടുന്നത്. അന്വേഷണത്തിൽ ചട്ടം ലംഘിച്ചാണ് നിർമ്മാണം എന്ന് മനസ്സിലായി. തുടർന്ന് കെട്ടിട നിർമ്മാണത്തിനെതിരെ അധികൃതർക്ക് പരാതി നൽകുകയായിയിരുന്നു. ശശീന്ദ്രന്റെ വീടിനോട് ചേർന്നാണ് കെട്ടിടം കെട്ടിയുയർത്തുന്നത്. ശശീന്ദ്രന്റെ ഭാര്യ ശോഭന ഹൃദയവാൽവ് മാറ്റിവെക്കൽ ശസ്ത്രക്രിയയ്ക്ക് വിധേയയായിട്ട് ആറു മാസമേ ആയിട്ടുള്ളു.

ഇവർ ഇപ്പോഴും ചികിത്സയിലാണ്. കെട്ടിട നിർമ്മാണ സ്ഥലത്ത് നിന്നുള്ള ശബ്ദ മലിനീകരണവും പൊടി മലിനീകരണവും കാരണം ശോഭനയെ നിരന്തരം ചികിത്സയ്ക്ക് വിധേയമാക്കേണ്ട അവസ്ഥയായിരുന്നു. പൊടിശല്യം കാരണം വീട്ടിൽ താമസിക്കാൻ പറ്റാത്ത സ്ഥിതിയും ഉണ്ടായിരുന്നു. ശശീന്ദ്രന്റെ സ്ഥലത്തിന്റെ അതിരിൽ നിന്ന് നിശ്ചിത അകലം പോലും പാലിക്കാതെയായിരുന്നു കെട്ടിടം നിർമ്മിച്ചിരുന്നത്. ഈ കെട്ടിടത്തിൽ നിന്നുള്ള മഴവെള്ളം ശശീന്ദ്രന്റെ വീട്ടുമുറ്റതാണ് വീഴുക.

കൂടാതെ ഇതുവഴിയുള്ള തോട് നികത്തിയാണ് കെട്ടിടം നിർമ്മിച്ചിരുന്നത്. ഇക്കാര്യങ്ങളെല്ലാം ചൂണ്ടിക്കാട്ടി ശശീന്ദ്രൻ ജില്ലാ കലക്ടർ ഉൾപ്പെടെയുള്ളവർക്ക് പരാതി നൽകി. റസ്റ്റോറന്റ് പ്രവർത്തനം തുടങ്ങിയാൽ കാക്കൂർ വയലിൽ മാലിന്യം എത്തിച്ചേരാനുള്ള സാധ്യയുണ്ടെന്നും പരാതിയിൽ വ്യക്തമാക്കിയിരുന്നു. ഇതേ തുടർന്നാണ് ഇപ്പോൾ നടപടി ഉണ്ടായിരിക്കുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP