Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

കോഴിക്കോട്ട് വ്യാജ പ്രചാരണങ്ങൾ വ്യാപകമാകുന്നു; കോവിഡ് ചികിത്സയ്ക്ക് ബെഡ്ഡ് ലഭ്യതക്കുറവോ ഓക്‌സിജൻ ക്ഷാമമോ ഇല്ലെന്ന് ജില്ലാ കലക്ടർ; വാട്‌സാപ്പ് ഗ്രൂപ്പുകളിൽ പ്രചരിക്കുന്നത് വയനാട് സ്വദേശിയുടെ പേരിലുള്ള വ്യാജസന്ദേശം

കോഴിക്കോട്ട് വ്യാജ പ്രചാരണങ്ങൾ വ്യാപകമാകുന്നു; കോവിഡ് ചികിത്സയ്ക്ക് ബെഡ്ഡ് ലഭ്യതക്കുറവോ ഓക്‌സിജൻ ക്ഷാമമോ ഇല്ലെന്ന് ജില്ലാ കലക്ടർ; വാട്‌സാപ്പ് ഗ്രൂപ്പുകളിൽ പ്രചരിക്കുന്നത് വയനാട് സ്വദേശിയുടെ പേരിലുള്ള വ്യാജസന്ദേശം

കെ വി നിരഞ്ജൻ

കോഴിക്കോട്: ആശങ്ക പടർത്തുന്ന രീതിയിൽ കോവിഡുമായി ബന്ധപ്പെട്ട് വ്യാച പ്രചാരണങ്ങൾ നടത്തുന്നത് വ്യാപകമാകുന്നു. സമൂഹമാധ്യമങ്ങളിലൂടെ ഇത്തരം പ്രചാരണങ്ങൾ വ്യാപിക്കുന്നത് ആളുകളിൽ ആശങ്ക വർദ്ധിപ്പിക്കുന്നുണ്ട്. ഇതിനെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്ന് വ്യക്തമാക്കി കോഴിക്കോട് ജില്ലാ കലക്ടർ രംഗത്തെത്തി.

കോവിഡ് രോഗ വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ജനങ്ങളിൽ ഭീതിയും ആശങ്കയും വളർത്തുന്ന രീതിയിൽ സാമൂഹ്യ മാധ്യമങ്ങളിലൂടെ പ്രചാരണം നടത്തുന്നവർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്ന് ജില്ലാ കലക്ടർ സാംബശിവറാവു പറഞ്ഞു. കോഴിക്കോട് ജില്ലയിലെ ആശുപത്രികളിൽ കോവിഡ് രോഗ ചികിത്സക്കായി ബെഡുകൾ ഇല്ലെന്ന് പറയുന്ന വയനാട് സ്വദേശിയുടേതായുള്ള ശബ്ദ സന്ദേശമാണ് വാട്‌സാപ് ഗ്രൂപ്പുകളിലും മറ്റും പ്രചരിക്കുന്നത്.

കുടുംബത്തിൽ ആർക്കെങ്കിലും ഓക്‌സിജൻ വേണമെങ്കിൽ ഡോക്ടറുടെ സർട്ടിഫിക്കറ്റും എടുക്കാൻ ചെല്ലുന്ന വ്യക്തിയുടെ തിരിച്ചറിയൽ കോപ്പിയും നൽകിയാൽ 4000 ഡെപ്പോസിറ്റിൽ ഓക്‌സിജൻ കിട്ടുമെന്നും സിലിണ്ടർ തിരികെ കൊടുക്കുമ്പോൾ അടച്ച തുക തിരികെ ലഭിക്കുമെന്നുള്ള തെറ്റായ സന്ദേശവും പ്രചരിക്കുന്നുണ്ട്. ഈ സന്ദേശങ്ങളുടെ ഉറവിടം കണ്ടെത്തി വ്യക്തികൾക്കെതിരെ നടപടി സ്വീകരിക്കാൻ പൊലീസിന് നിർദ്ദേശം നൽകി.

ജില്ലയിൽ നിലവിൽ ബെഡ്ഡുകളുടെ ക്ഷാമമില്ല. ഒഴിവുള്ള ബെഡ്ഡുകളുടെ എണ്ണം കോവിഡ് ജാഗ്രത പോർട്ടലിൽ കാണാൻ സാധിക്കും. ഓക്‌സിജൻ ലഭ്യത ഉറപ്പു വരുത്താൻ വാർ റൂം പ്രവർത്തിക്കുന്നുണ്ട്. ഇതേ വരെ ഒരു ആശുപത്രിയിലും ക്ഷാമമുണ്ടായിട്ടില്ല. ആശുപത്രികളിലേക്കുള്ള ഓക്‌സിജൻ വിതരണം ആരോഗ്യ വകുപ്പിന്റെ മേൽനോട്ടത്തിലാണ് നടക്കുന്നതെന്നും കലക്ടർ പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP