Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

കോഴിക്കോട് ബീച്ച്, മെഡിക്കൽ കോളേജ് ആശുപത്രികളിൽ ഓക്സിജൻ വിതരണം പൈപ്പ് ലൈൻ വഴി; കൂടുതൽ കോവിഡ് രോഗികൾക്ക് ആശ്വാസം

കോഴിക്കോട് ബീച്ച്, മെഡിക്കൽ കോളേജ് ആശുപത്രികളിൽ ഓക്സിജൻ വിതരണം പൈപ്പ് ലൈൻ വഴി;  കൂടുതൽ കോവിഡ് രോഗികൾക്ക് ആശ്വാസം

കെ വി നിരഞ്ജൻ

കോഴിക്കോട്: കോഴിക്കോട് ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിലും ബീച്ച് ആശുപത്രിയിലും പൈപ്പ് ലൈൻ വഴിയുള്ള കേന്ദ്രീകൃത ഓക്സിജൻ വിതരണ സംവിധാനമൊരുങ്ങി. ഓരോ കിടക്കയ്ക്കും പ്രത്യേകം സിലിണ്ടർ നൽകുന്നതിനുപകരം കൂടുതൽ കിടക്കകളിലെ രോഗികൾക്ക് ഒരേസമയം പൈപ്പ്ലൈൻ വഴി ഓക്സിജൻ നൽകാനാവുമെന്നതാണ് ഈ സംവിധാനത്തിന്റെ മേന്മ. സംവിധാനമൊരുങ്ങിയത് കൂടുതൽ കോവി ഡ് രോഗികൾക്ക് ആശ്വാസമാവുകയാണ്. പ്ലാന്റുകളിൽനിന്നെത്തിക്കുന്ന ഓക്സിജൻ പ്രത്യേക ടാങ്കിൽ ശേഖരിച്ചാണ് പൈപ്പ് ലൈൻവഴി ഓരോ കിടക്കയ്ക്കും സമീപത്തു തയ്യാറാക്കിയ ഓക്‌സിജൻ ഔട്ട്‌ലെറ്റുകളിലെത്തിക്കുന്നത്. സിലിണ്ടറുകളിലെ ഓക്സിജനും പൈപ്പ് ലൈൻവഴി വിതരണം ചെയ്യാം.

ബീച്ച് ആശുപത്രിയിൽ മെഡിക്കൽ, സർജിക്കൽ ഐ.സി.യുകളിൽ 22 വീതം കിടക്കകൾ ഇത്തരത്തിലാണ് സജ്ജീകരിച്ചിരിക്കുന്നത്. നിലവിൽ ഈ ഐ സി യുകളിലെ മുഴുവൻ കിടക്കകളും കോവിഡ് രോഗികൾക്കായി ഉപയോഗിക്കുകയാണ്. ഇവ കൂടാതെ ഒമ്പതു കിടക്കകളുള്ള കാർഡിയാക് ഐ സി യു, 18 കിടക്കകളുള്ള കാർഡിയാക് വാർഡ്, രണ്ട് തിയേറ്ററുകൾ എന്നിവയും കേന്ദ്രീകൃത ഓക്സിജൻ സംവിധാനത്തിലാണ് പ്രവർത്തിക്കുന്നത്. കോവിഡ് ഒന്നാംഘട്ടത്തിൽതന്നെ ഈ സൗകര്യം ആശുപത്രിയിൽ ഒരുക്കിയിരുന്നു.

120 കിടക്കകളിൽകൂടി പൈപ്പ്ലൈൻ വഴിയുള്ള ഓക്സിജൻ സംവിധാനം സജ്ജീകരിക്കാനുള്ള നടപടികൾ പുരോഗമിക്കുകയാണ്.ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിൽ വിവിധ വിഭാഗങ്ങളിലായി 554 കിടക്കകൾക്കാണ് ഓക്സിജൻ പോയന്റുകളുള്ളത്. 200 എണ്ണം പുതുതായി തയ്യാറാക്കാനുള്ള പ്രവർത്തനങ്ങളും നടക്കുന്നു. സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രിയിൽ 400 കിടക്കകളിലാണ് ഈ സൗകര്യമുള്ളത്.

കോവിഡ് രോഗികൾക്കായി മാറ്റിയ മെഡിക്കൽ കോളേജിലെ പി എം എസ് എസ് വൈ ബ്ലോക്കിൽ 200 കിടക്കകളിലെ ഓക്‌സിജൻ പോയന്റുകൾ പ്രവർത്തനക്ഷമമാണ്. 220-ഓളം ഓക്സിജൻ ഔട്ട്ലെറ്റുകളുടെ പ്രവൃത്തി പുരോഗമിക്കുകയാണ്. രണ്ടാഴ്ചക്കുള്ളിൽ ഇവ പൂർത്തിയാക്കാനാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. കോവിഡ് രോഗികളെ പ്രവേശിപ്പിക്കുന്നില്ലെങ്കിലും ചെസ്റ്റ് ആശുപത്രി, സൂപ്പർ സെപെഷ്യാലിറ്റി ആശുപത്രി, കാൻസർ സെന്റർ എന്നിവിടങ്ങളിലും കേന്ദ്രീകൃത ഓക്സിജൻ സംവിധാനമുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP