Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

കോഴിക്കോട് ജില്ലയിൽ പുതുതായി 860 പേർ നിരീക്ഷണത്തിൽ; ആശുപത്രികളിൽ 155 പേർ; ആകെ 8691 പേർ നിരീക്ഷണത്തിൽ

കോഴിക്കോട് ജില്ലയിൽ പുതുതായി 860 പേർ നിരീക്ഷണത്തിൽ; ആശുപത്രികളിൽ 155 പേർ; ആകെ 8691 പേർ നിരീക്ഷണത്തിൽ

മറുനാടൻ മലയാളി ബ്യൂറോ

കോഴിക്കോട്:ജില്ലയിൽ ഇന്ന് (09.06.2020) പുതുതായി വന്ന 860 പേർ ഉൾപ്പെടെ 8691 പേർ നിരീക്ഷണത്തിലുണ്ട്. ഇതുവരെ 34,928 പേർ നിരീക്ഷണം പൂർത്തിയാക്കി. ഇന്ന് പുതുതായി വന്ന 41 പേർ ഉൾപ്പെടെ 155 പേരാണ് ആശുപത്രികളിൽ നിരീക്ഷണത്തിലുള്ളത്. ഇതിൽ 94 പേർ മെഡിക്കൽ കോളേജിലും 61 പേർ കോവിഡ് ഫസ്റ്റ് ലൈൻ ട്രീറ്റ്മെന്റ് സെന്ററിലുമാണ്. 28 പേർ ഡിസ്ചാർജ്ജ് ആയി.

ജില്ലയിൽ ഇന്ന് വന്ന 49 പേർ ഉൾപ്പെടെ ആകെ 2544 പ്രവാസികളാണ് നിരീക്ഷണത്തിലുള്ളത്. 1252 പ്രവാസികൾ നിരീക്ഷണം പൂർത്തിയാക്കി. ഇതിൽ 643 പേർ ജില്ലാ ഭരണകൂടത്തിന്റെ കോവിഡ് കെയർ സെന്ററിലും 1860 പേർ വീടുകളിലും 41 പേർ ആശുപത്രിയിലും നിരീക്ഷണത്തിലാണ്. വീടുകളിൽ നിരീക്ഷണത്തിലുള്ളവരിൽ 107 പേർ ഗർഭിണികളാണ്.

ജില്ലയിലെ ആരോഗ്യപ്രവർത്തകർ വിവിധ കേന്ദ്രങ്ങൾ സന്ദർശിക്കുകയും സ്‌ക്രീനിങ്, ബോധവൽക്കരണം, ശുചിത്വപരിശോധന തുടങ്ങിയ കോവിഡ് പ്രതിരോധപ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുകയും ചെയ്തു. മാനസിക സംഘർഷം കുറയ്ക്കുന്നതിനായി മെന്റൽ ഹെൽത്ത് ഹെൽപ്പ് ലൈനിലൂടെ 4 പേർക്ക് ഇന്ന് കൗൺസലിങ് നൽകി. കൂടാതെ 241 പേർക്ക് മാനസിക സംഘർഷം ലഘൂകരിക്കുന്നതിന്റെ ഭാഗമായി ഫോണിലൂടെ സേവനം നൽകി. 2223 സന്നദ്ധ സേന പ്രവർത്തകർ 6730 വീടുകൾ സന്ദർശിച്ച് ബോധവൽക്കരണം നടത്തി.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP