Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

നെല്ലാട് ജംഗ്ഷനിൽ വെച്ച് ലോറിക്ക് മുമ്പിൽ ബൈക്ക് നിർത്തി ടിപ്പർ ഡ്രൈവർക്ക് നേരെ ആക്രോശവുമായി പാഞ്ഞടുത്തത് സിവിൽ പൊലീസ് ഓഫീസർ; താക്കോൽ ഊരിയെടുക്കാനുള്ള ശ്രമം തടയുന്നതിനിടെ നടുറോഡിൽ അടി പിടി; ഒടുവിൽ പൊലീസുകാരനെ പഞ്ഞിക്കിട്ട് ലോറി ഡ്രൈവർ; മദ്യലഹരിയിലെ അടി തിരിച്ചറിഞ്ഞതോടെ ഇനി വകുപ്പ് തല നടപടിയും; കോയിപ്രം പൊലീസ് സ്‌റ്റേഷനിലെ രതീഷ് പുലിവാല് പിടിക്കുമ്പോൾ

എസ് രാജീവ്

തിരുവല്ല : മദ്യ ലഹരിയിൽ ബൈക്ക് കുറുകെ വെച്ച് ടിപ്പർ തടഞ്ഞ പൊലീസുകാരനെ ടിപ്പർ ലോറി ഡ്രൈവർ പഞ്ഞിക്കിട്ടു. മർദ്ദനമേറ്റതിന് പിന്നാലെ പൊലീസുകാരനെ കാത്തിരിക്കുന്നത് വകുപ്പു തല നടപടിയും. ടി കെ റോഡിൽ നെല്ലാട് ജംഗ്ഷനിൽ തിങ്കളാഴ്ച വൈകിട്ട് അഞ്ചരയോടെ ആയിരുന്നു സംഭവം.

കോയിപ്രം സ്റ്റേഷനിലെ സിവിൽ പൊലീസ് ഓഫീസറായ രതീഷിനെയാണ് ടിപ്പർ ഡ്രൈവർ കൈകാര്യം ചെയ്തത്. ടിപ്പറിന് പിന്നാലെ ബൈക്കിലെത്തിയ രതീഷ് നെല്ലാട് ജംഗ്ഷനിൽ വെച്ച് ലോറിക്ക് മുമ്പിൽ ബൈക്ക് നിർത്തി ടിപ്പർ ഡ്രൈവർക്ക് നേരെ ആക്രോശവുമായി പാഞ്ഞടുക്കുകയായിരുന്നു. തുടർന്ന് ടിപ്പറിന്റെ താക്കോൽ ഊരിയെടുക്കാനുള്ള രതീഷിന്റെ ശ്രമം തടയുന്നതിനിടെ ഇരുവരും തമ്മിൽ നടുറോഡിൽ അടി പിടിയായി.

അടിപിടിയിൽ സാരമായി പരിക്കേറ്റ രതീശനെ തിരുവല്ല താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഘർഷത്തെ തുടർന്ന് 20 മിനിട്ടിലേറെ നേരം റോഡിൽ ഗതാഗതവും തടസപ്പെട്ടു. മദ്യ ലഹരിയിലാണ് രതീഷ് വാഹനം തടഞ്ഞതെന്നും ഡ്യൂട്ടിയിലായിരുന്നില്ലെന്നും സംഭവം സംബന്ധിച്ച റിപ്പോർട്ട് ജില്ലാ പൊലീസ് മേധാവിക്ക് കൈമാറിയതായും തിരുവല്ല ഡി വൈ എസ് പി ടി രാജപ്പൻ പറഞ്ഞു. ടിപ്പർ ഡ്രൈവർക്കെതിരെ കേസെടുത്തിട്ടില്ലെന്നും ഡി വൈ എസ് പി പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP