Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Oct / 202024Saturday

സ്‌കൂൾ വിദ്യാർത്ഥികൾക്ക് പണവും ബൈക്കും നൽകി മയക്കുമരുന്നും കഞ്ചാവ് വിൽപന നടത്തുന്നതിലെ പ്രധാനി; പോക്സോ കേസിലും കഞ്ചാവുകേസും അടക്കം പ്രതിക്കെതിരെ നിരവധികേസുകൾ; വീട്ടിലെ റെയ്ഡിൽ കണ്ടെത്തിയത് കൂട്ടിൽ വളർത്തുകയായിരുന്ന പരുന്തിനെ; കോവിലകത്ത് താജുദ്ദീൻ ഒളിവിൽ

സ്‌കൂൾ വിദ്യാർത്ഥികൾക്ക് പണവും ബൈക്കും നൽകി മയക്കുമരുന്നും കഞ്ചാവ് വിൽപന നടത്തുന്നതിലെ പ്രധാനി; പോക്സോ കേസിലും കഞ്ചാവുകേസും അടക്കം പ്രതിക്കെതിരെ നിരവധികേസുകൾ; വീട്ടിലെ റെയ്ഡിൽ കണ്ടെത്തിയത് കൂട്ടിൽ വളർത്തുകയായിരുന്ന പരുന്തിനെ; കോവിലകത്ത് താജുദ്ദീൻ ഒളിവിൽ

ജംഷാദ് മലപ്പുറം

മലപ്പുറം: സ്‌കൂൾ വിദ്യാർത്ഥികൾക്ക് പണവും ബൈക്കും നൽകി മയക്കുമരുന്നും കഞ്ചാവ് വിൽപന നടത്തുന്നതിലെ പ്രധാനി. പോക്സോ കേസിലും കഞ്ചാവുകേസും അടക്കം പ്രതിയായ അമ്പലവട്ടം കൊയപ്പ കോവിലകത്ത് താജുദ്ദീന്റെ വീട്ടിൽ പൊലീസ് നടത്തിയ റെയ്ഡ് വീട്ടിൽ കൂട്ടിൽ വളർത്തുകയായിരുന്ന പരുന്തിനെ കസ്റ്റഡിയിലെടുത്തു.

പോക്സോ കേസിൽ പൊലീസ് തിരയുന്ന നിരവധി കേസുകളിലെ പ്രതിയുടെ വീട്ടിൽ നിന്നും ഇന്നലെയാണ് പരുന്തിനെ കസ്റ്റഡിയിലെടുത്തത്. ഇതോടെ പ്രതിക്കെതിരെ കേസെടുത്ത് വനംവകുപ്പ്. പരുന്തിനെ വനംവകുപ്പ് ഏറ്റെടുത്തു. പ്രതിയുടെ വീട്ടിൽനിന്ന് ഫോറസ്റ്റ് അധികൃതർ നടത്തിയ റെയ്ഡിലാണ് ശ്രീകൃഷ്ണപ്പരുന്തിനെ കസ്റ്റഡിയിലെടുത്തത്.

കാളികാവ് റേഞ്ച് ഓഫീസർ പി സുരേഷിന്റെ നേതൃത്വത്തിൽ നടന്ന പരിശോധനയിലാണ് എടരിക്കോട് അമ്പലവട്ടം സ്വദേശി കൊയപ്പ കോവിലകത്ത് താജുദ്ദീന്റെ വീട്ടിൽ വളർത്തുന്ന ശ്രീകൃഷ്ണപ്പരുന്തിനെ കണ്ടെത്തിയത്. താജുദ്ദീനെതിരെ വന്യജീവി വകുപ്പ് പ്രകാരം കേസ് രജിസ്റ്റർ ചെയ്തു.

മയക്കുമരുന്ന്, കഞ്ചാവ് കേസുകളിൽ പിടിക്കപ്പെട്ട താജുദ്ദീനെതിരെ വ്യാഴാഴ്ച കോട്ടക്കൽ പൊലീസിൽ പോസ്‌കോ കേസ് രജിസ്റ്റർ ചെയ്തതോടെ ഒളിവിലാണ്. സ്‌കൂൾ വിദ്യാർത്ഥികൾക്ക് പണവും ബൈക്കും നൽകി സംഘത്തിൽ ചേർത്തായിരുന്നു ഇയാളുടെ പ്രവർത്തനം. കോട്ടക്കൽ സ്വാഗതമാട് അപകടത്തിൽ യുവാവ് മരിച്ചതിനുപിന്നിലും ലഹരി സംഘങ്ങൾ തമ്മിലുള്ള സംഘർഷമാണെന്ന ആരോപണമുണ്ട്.

ഈ സംഘങ്ങളുടെയെല്ലാം പ്രധാനിയാണ് താജുദ്ദീൻ. പ്രതിക്കായി കോട്ടക്കൽ സിഐ കെ ഒ പ്രദീപിന്റെ നേതൃത്വത്തിൽ തെരച്ചിൽ ആരംഭിച്ചു. ഫോറസ്റ്റ് അധികൃതർ നടത്തിയ റെയ്ഡിൽ സെക്ഷൻ ഫോറസ്റ്റ് ഓഫീസർ ഐ പി ബാബു, ടി എസ് ജോളി എന്നിവർക്കൊപ്പം കോട്ടക്കൽ പൊലീസും പങ്കെടുത്തു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP