Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

കൊറോണ വൈറസ് ബാധയുടെ പശ്ചാത്തലത്തിൽ ഒമാൻ എയർ കേരളത്തിലേക്കുള്ള സർവീസുകൾ നിർത്തുന്നു; റദ്ദ് ചെയ്തത് ഈ മാസം 11, 13, 14 തീയതികളിൽ കൊച്ചിയിൽ നിന്നും മസ്‌കറ്റിലേക്കും തിരിച്ചുമുള്ള സർവീസുകൾ

കൊറോണ വൈറസ് ബാധയുടെ പശ്ചാത്തലത്തിൽ ഒമാൻ എയർ കേരളത്തിലേക്കുള്ള സർവീസുകൾ നിർത്തുന്നു; റദ്ദ് ചെയ്തത് ഈ മാസം 11, 13, 14 തീയതികളിൽ കൊച്ചിയിൽ നിന്നും മസ്‌കറ്റിലേക്കും തിരിച്ചുമുള്ള സർവീസുകൾ

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ വിമാന കമ്പനികളും സർവീസ് നിർത്തുന്നു. ഒമാൻ എയറിന്റെ കൊച്ചി- മസ്‌കറ്റ് വിമാന സർവീസുകളിലാണ് നിയന്ത്രണം ഏർപ്പെടുത്തിയത്. ഈ മാസം 11, 13, 14 തീയതികളിൽ കൊച്ചിയിൽ നിന്നും മസ്‌കറ്റിലേക്കും തിരിച്ചുമുള്ള ഒമാൻ എയർവേഴ്‌സിന്റെ വിമാനങ്ങൾ റദ്ദാക്കി. വിമാനത്താവളങ്ങളിലെ പരിശോധനയും കർശനമാക്കിയിരിക്കുകയാണ്. രോഗബാധയുണ്ടെന്ന് സംശയമുള്ളവരെ വിമാനത്താവളത്തിൽ നിന്ന് തന്നെ ഐസൊലേഷൻ വാർഡിലേക്ക് മാറ്റുകയാണ്. സൗദിയടക്കമുള്ള ചില രാജ്യങ്ങൾ മെഡിക്കൽ സർട്ടിഫിക്കറ്റ് ഹാജരാക്കിയതിന് ശേഷമാണ് പ്രവേശനം അനുവദിക്കുന്നത്.

കൊവിഡ് 19 ഭീതിയിൽ ആഗോളതലത്തിലും വിമാന സർവിസ് റദ്ദാക്കൽ തുടരുകയാണ്. അമേരിക്കൻ എയർലൈൻസ്, എയർ ഫ്രാൻസ് തുടങ്ങിയ കമ്പനികൾ ചൈനയിലേക്കുള്ള സർവീസ് റദ്ദാക്കി. ഏപ്രിൽ 24വരെയാണ് റദ്ദാക്കിയത്. എയർ ഇന്ത്യ ഷാങ് ഹായി, ഹോങ്കോങ് എന്നിവിടങ്ങളിലേക്കുള്ള സർവീസുകൾ ജൂൺ 30വരെയാണ് റദ്ദാക്കിയത്. ബ്രിട്ടീഷ് എയർലൈൻസ് ചൈനയിലേക്കുള്ള വിലക്ക് ഏപ്രിൽ 17വരെ നീട്ടിയിട്ടുണ്ട്. മറ്റൊരറിയിപ്പുണ്ടാകുന്നത് വരെ ചൈനയിലേക്കുള്ള സർവിസ് ഖത്തർ എയർവെയ്‌സ്, ഒമാൻ എയർലൈൻസ് എന്നിവയും റദ്ദാക്കിയിട്ടുണ്ട്.

സൗദി എയർകമ്പനികളും റദ്ദാക്കൽ തുടർന്നു. ചൈനീസ് എയർലൈൻ കമ്പനികളും വിവിധ രാജ്യങ്ങളിലേക്കുള്ള സർവീസുകൾ റദ്ദാക്കി. യുഎഇ, കുവൈത്ത്, ബഹ്‌റൈൻ, ലെബനൻ, ഈജിപ്ത്, സിറിയ, ഇറാഖ്, ഇറ്റലി, കൊറിയ എന്നിവിടങ്ങളിലേക്കുള്ള എല്ലാ വിമാന സർവീസുകളും സൗദി അറേബ്യ റദ്ദാക്കി.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP