Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

കോവളം എഫ്.സിക്ക് പുതിയ നേട്ടങ്ങൾ; സ്വന്തമായി അക്കാദമിയും ഹോസ്റ്റലും പുൽമൈതാനവും

കോവളം എഫ്.സിക്ക് പുതിയ നേട്ടങ്ങൾ; സ്വന്തമായി അക്കാദമിയും ഹോസ്റ്റലും പുൽമൈതാനവും

മറുനാടൻ ഡെസ്‌ക്‌

തിരുവനന്തപുരം: തിരുവനന്തപുരം തീരദേശത്തിന്റെ സ്വപ്ന ഫുട്ബോൾ ക്ലബായ കോവളം എഫ്.സിക്ക് പുതിയ നേട്ടങ്ങൾ. ഐബിൻ റോസ് എന്ന സന്തോഷ് ട്രോഫി താരത്തിന്റെയും അഭ്യുദയകാംക്ഷികളുടെയും പരിശ്രമത്തിന്റെ ഫലമായാണ് സ്വന്തമായി അക്കാദമിയും ഹോസ്റ്റൽ 25 വർഷത്തേക്ക് പാട്ടത്തിനെടുത്ത ഭൂമിയിൽ ഫിഫ നിഷ്കർഷിക്കുന്ന മാനദണ്ഡത്തോടെയുള്ള പുൽമൈതാനവും ഒക്കെയായി കേരള ഫുട്ബോളിന് മുതൽക്കൂട്ടായി കോവളം എഫ്. സി മാറിയത്.

കോവളത്തിന് സമീപം എം. വി .എച്ച്. എസിന്റെ സ്ഥലത്താണ് കോവളം എഫ്സിയുടെ ഗ്രൗണ്ടും ഹോസ്റ്റലും. നാല്പതോളം കുട്ടികൾക്ക് താമസിച്ച് പഠിക്കാനും പരിശീലിക്കാനുമുള്ള സൗകര്യമാണ് ഹോസ്റ്റലിൽ ഒരുക്കിയിരിക്കുന്നത്. കഴിഞ്ഞ വർഷം 15 കുട്ടികളുമായി പ്രവർത്തനം തുടങ്ങി അക്കാദമി ഈ അധ്യയന വർഷത്തോടെ കൂടുതൽ കുട്ടികൾക്ക് പ്രവേശനം നൽകിയിരിക്കുകയാണ്. കേരളത്തിന്റെ പല ഭാഗങ്ങളിൽ നിന്നും കുട്ടികൾ ഇവിടെ എത്തുന്നുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP