Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ചിങ്ങവനത്ത് വീണ്ടും അജ്ഞാത ജീവിയുടെ ആക്രമണം; കൂട്ടിയിൽ കെട്ടിയിട്ടിരുന്ന ആടുകളുടെ തല കടിച്ചെടുത്തു; ജീവിക്കായുള്ള തെരച്ചിൽ വിഫലമാകുന്നു

ചിങ്ങവനത്ത് വീണ്ടും അജ്ഞാത ജീവിയുടെ ആക്രമണം; കൂട്ടിയിൽ കെട്ടിയിട്ടിരുന്ന ആടുകളുടെ തല കടിച്ചെടുത്തു; ജീവിക്കായുള്ള തെരച്ചിൽ വിഫലമാകുന്നു

ചിങ്ങവനം: നീണ്ട ഇടവേയ്ക്കു ശേഷം കോട്ടയം കുറിച്ചിയിൽ വീണ്ടും അജ്ഞാത ജീവിയുടെ ആക്രമണം. കുറിച്ചി മലകുന്നം കളപ്പുരയ്ക്കൽ ബിജുവിന്റെ കൂട്ടിൽ കെട്ടിയിരുന്ന ആടുകളുടെ തലയാണ് അജ്ഞാത ജീവി കടിച്ചെടുത്തത്. ആടുകളിൽ ഒന്നിന്റെ കയ്യും ജീവികടിച്ചെടുത്തിട്ടുണ്ട്.

കൂട്ടിൽ നിന്നും ആടുകളുടെ കരച്ചിൽ കേൾക്കാതിരുന്നതിനാൽ വീട്ടുകാർ പുലർച്ചയാണു വിവരം അറിഞ്ഞത്. സംഭവത്തെ തുടർന്നു സമീപപ്രദേശങ്ങളിലെല്ലാം നാട്ടുകാരുടെ നേതൃത്വത്തിൽ തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല.

കഴിഞ്ഞ വർഷം ജൂലൈയിൽ ചിങ്ങവനം കുഴിമറ്റം പ്രദേശങ്ങളിൽ അജ്ഞതജീവിയുടെ ആക്രമണത്തെ തുടർന്നു നിരവധി ആടുകൾ ചത്തിരുന്നു. അന്നു നാട്ടുകാരുടെ പ്രതിഷേധത്തെ തുടർന്നു വനം വകുപ്പ് അധികൃതർ പ്രദേശത്തു ക്യാമറയും കൂടും സ്ഥാപിച്ചു.

ക്യാമറയിൽ തെരുവു നായ്ക്കറുടെ ദൃശ്യങ്ങളാണു പതിഞ്ഞത്. ഇതോടെ തെരുനായ്ക്കളാണ് ആടുകളെ ആക്രമിച്ചതെന്ന നിഗമനത്തിൽ നാട്ടുകാർ എത്തി. പിന്നീടു പ്രദേശത്തു നിന്നു നാട്ടുകാർ കട്ടുപൂച്ചയേ പിടികൂടിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP