Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ഫെയ്‌സ് ബുക്കിലൂടെ പരിചയപ്പെട്ട വിദ്യാർത്ഥിനിയെ പീഡിപ്പിച്ചു; രണ്ടു യുവാക്കൾ അറസ്റ്റിൽ; പ്രണയം നടിച്ച് വിദ്യാർത്ഥിനിയെ പീഡിപ്പിച്ചത് കോട്ടയത്തും കൊച്ചിയിലും എത്തിച്ച്; യുവാക്കളുടെ അറസ്റ്റ് പെൺകുട്ടിയുടെ ബന്ധുക്കളുടെ പരാതിയെ തുടർന്ന്  

ഫെയ്‌സ് ബുക്കിലൂടെ പരിചയപ്പെട്ട വിദ്യാർത്ഥിനിയെ പീഡിപ്പിച്ചു; രണ്ടു യുവാക്കൾ അറസ്റ്റിൽ; പ്രണയം നടിച്ച് വിദ്യാർത്ഥിനിയെ പീഡിപ്പിച്ചത് കോട്ടയത്തും കൊച്ചിയിലും എത്തിച്ച്; യുവാക്കളുടെ അറസ്റ്റ് പെൺകുട്ടിയുടെ ബന്ധുക്കളുടെ പരാതിയെ തുടർന്ന്   

മറുനാടൻ ഡെസ്‌ക്‌

മണർകാട്; ഫേസ്‌ബുക്കിലൂടെ പരിചയപ്പെട്ട വിദ്യാർത്ഥിനിയെ വീട്ടിൽ നിന്ന് വിളിച്ചിറക്കിക്കൊണ്ടുപ്പോയി പീഡിപ്പിച്ച കേസിൽ യുവാക്കൾ അറസ്റ്റിൽ. ചെത്തിപ്പുഴ വടക്കേക്കര റെയിൽവേ ഗേറ്റ് മള്ളാത്ത് താഴെ അഖിൽ ജയകുമാർ (19), മണർകാട് മാലം മഞ്ഞാടിയിൽ ബിബിൻ (19) എന്നിവരാണ് അറസ്റ്റിലായത്.വിദ്യാർത്ഥിനിയെ കാണാനില്ലെന്നു ചൂണ്ടിക്കാട്ടി ബന്ധുക്കൾ പരാതി നൽകിയിരുന്നു. ഇതിന്മേലാണ് അറസ്റ്റ്.

പ്രണയം നടിച്ച ശേഷം വിദ്യാർത്ഥിനിയെ കോട്ടയം, കൊച്ചി എന്നിവിടങ്ങളിലെത്തിച്ചു പീഡിപ്പിക്കുകയായിരുന്നുവെന്നു പൊലീസ് പറഞ്ഞു.സിഐ കെ.ഷിജി, എസ്‌ഐ ആർ. വിനോദ് എന്നിവരുടെ നേതൃത്വത്തിൽ നടത്തിയ അന്വേഷണത്തിലാണ് യുവാക്കൾ പിടിയിലായത്. പെൺകുട്ടി പീഡനത്തിന് ഇരയായതായി വൈദ്യപരിശോധനയിൽ തെളിഞ്ഞെന്നു പൊലീസ് പറഞ്ഞു. പോക്‌സോ നിയമ പ്രകാരം കേസെടുത്ത യുവാക്കളെ കോട്ടയം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേട്ട് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP