Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ജില്ലാ പൊലീസ് മേധാവിയും എഎസ്‌പിയും തമ്മിൽ അഭിപ്രായവ്യത്യാസമില്ലെന്നു കോട്ടയം പൊലീസ്; ഓൺലൈൻ പത്രങ്ങൾ പ്രസിദ്ധീകരിച്ചത് യാഥാർത്ഥ്യവുമായി ബന്ധമില്ലാത്ത വാർത്ത; ഓൺലൈൻ പത്രത്തിനെതിരേ നിയമനടപടി സ്വീകരിക്കുമെന്നും പൊലീസിന്റെ വാർത്താക്കുറിപ്പ്

ജില്ലാ പൊലീസ് മേധാവിയും എഎസ്‌പിയും തമ്മിൽ അഭിപ്രായവ്യത്യാസമില്ലെന്നു കോട്ടയം പൊലീസ്; ഓൺലൈൻ പത്രങ്ങൾ പ്രസിദ്ധീകരിച്ചത് യാഥാർത്ഥ്യവുമായി ബന്ധമില്ലാത്ത വാർത്ത; ഓൺലൈൻ പത്രത്തിനെതിരേ നിയമനടപടി സ്വീകരിക്കുമെന്നും പൊലീസിന്റെ വാർത്താക്കുറിപ്പ്

കോട്ടയം: ജില്ലാ പൊലീസ് മേധാവിയും എ.എസ്‌പിയും തമ്മിൽ അഭിപ്രായ വ്യത്യാസം ഇല്ലെന്ന് ജില്ലാ പൊലീസ് മേധാവി വാർത്താ കുറുപ്പിൽ അറിയിച്ചു. മലയാള മനോരമയിലെ ഒരു ജീവനക്കാരനെ മദ്യപിച്ച് വാഹനം ഓടിച്ചത് പിടിച്ചതുമായി ബന്ധപ്പെട്ട് മറുനാടൻ മലയാളി ഉൾപ്പെടെയുള്ള ഓൺലൈൻ മാധ്യമങ്ങൾ വാർത്ത പ്രസിദ്ധികരിച്ചിരുന്നു.

വാർത്തയ്ക്കു യാഥാർത്ഥ്യവുമായി ഒരു ബന്ധമില്ലന്നും പൊലീസിന്റെ അന്തസിന് കളങ്കം വരുത്തന്നതാണെന്നും വാർത്ത കുറിപ്പിൽ പറയുന്നു. ഇത്തരത്തിലുള്ള വാർത്തകൾ പൊലീസിന്റെ മനോവീര്യം കെടുത്തുമെന്നും പൊതു ജനങ്ങളിൽ ആശയക്കുഴപ്പം പരത്തുമെന്നും പറയുന്നു. പൊലീസിന്റെ അച്ചടക്കവും അന്തസും മറ്റും നശിപ്പിക്കുന്ന വാർത്തകൾ പ്രസിദ്ധികരിച്ച ഓൺലൈൻ പത്രത്തിനെതിരെ നിയമനടപടികൾ സ്വീകരിക്കാൻ തീരുമാനം എടുത്തതായും വാർത്ത കുറുപ്പിൽ പറയുന്നു.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP