Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

യെവൻ പുലിയാണ് കേട്ടാ...! ഒന്നിലൂടെ കയറുമ്പോൾ രണ്ടു ടോയ്ലറ്റ്; ഒന്നു യൂറോപ്യൻ, ഒന്ന് നാടൻ; മറ്റേ വാതിലിലൂടെ കയറുമ്പോൾ ഒരു ശുചിമുറിയും ഒരു വാഷ് റൂമും; രണ്ടു ജെൻസ് യൂറിനലും രണ്ടു വാഷ് ബേസിനും വേറെ; സംഗതി സമ്പൂർണ പരിസ്ഥിതി സൗഹൃദം; പ്രവർത്തനം സോളാറിലും; 400 പേർക്ക് ദിവസം ഉപയോഗിക്കാം; പിന്നിൽ യുവ എൻജിനീയറുടെ തല

യെവൻ പുലിയാണ് കേട്ടാ...! ഒന്നിലൂടെ കയറുമ്പോൾ രണ്ടു ടോയ്ലറ്റ്; ഒന്നു യൂറോപ്യൻ, ഒന്ന് നാടൻ; മറ്റേ വാതിലിലൂടെ കയറുമ്പോൾ ഒരു ശുചിമുറിയും ഒരു വാഷ് റൂമും; രണ്ടു ജെൻസ് യൂറിനലും രണ്ടു വാഷ് ബേസിനും വേറെ; സംഗതി സമ്പൂർണ പരിസ്ഥിതി സൗഹൃദം; പ്രവർത്തനം സോളാറിലും; 400 പേർക്ക് ദിവസം ഉപയോഗിക്കാം; പിന്നിൽ യുവ എൻജിനീയറുടെ തല

മറുനാടൻ ഡെസ്‌ക്‌

യെവൻ പുലിയാണ് കേട്ടാ.. ഒറ്റവാക്കിൽ ഇതിനെ കണ്ടിട്ട് ആൾക്കാർ പറയുന്നത് ഇങ്ങനെയായിരിക്കും. അത്രയ്ക്കും മനോഹരം എന്നു പറഞ്ഞെ പറ്റു. വഴിയരികിൽ കാണുന്ന ഷീ ടോയ്‌ലറ്റുകളെ ഇവൻ കവച്ചുവയ്ക്കും. ആദ്യ കാഴ്ചയിൽ സംഭവം കാരവാനെന്നു തോന്നും. പക്ഷേ അകത്തു പോയാൽ കിളിപാറുമെന്നുള്ള കാര്യം ഡബിൾ സ്‌ട്രോങ്. അതാണ് ഇതിന്റെയോരു നിർമ്മിതി. കാർട്ടൂൺ കഥാപാത്രം പോലെ മുൻ ഗ്ലാസ്. അപ്പാടെ ഒരു സോപ്പുപെട്ടി ലുക്ക്. സംഗതി വേറൊന്നുമല്ല വാനിന്റെ ഷാസിയാ, ഒന്നു മാറ്റിപ്പിടിച്ചതാണ്. സംഭവത്തിന് പിന്നിലെ തല കുറുംകുടി ഷാജിയുടെയും മരുമകൻ യുവ എൻജിനിയറുടെയും. .

ഒരു സ്റ്റാർ ഹോട്ടലിന്റെ വാഷ് റൂം സംവിധാനങ്ങളാണ് ഇതിൽ ഒരുക്കിയിരിക്കുന്നത്. രണ്ടു വാതിലുണ്ട്. ഒന്നിലൂടെ കയറുമ്പോൾ 2 ടോയ്ലറ്റ്. ഒന്നു യൂറോപ്യൻ, ഒന്ന് നാടൻ. മറ്റേ വാതിലിലൂടെ കയറുമ്പോൾ ഒരു ശുചിമുറിയും ഒരു വാഷ് റൂമും. 2 ജെൻസ് യൂറിനൽ, 2 വാഷ് ബേസിൻ എന്നിവ വേറെ.

സംഗതി സമ്പൂർണ പരിസ്ഥിതി സൗഹൃദം. സോളർ വൈദ്യുതിയിലാണ് പ്രവർത്തനം. ജൈവശുചിമുറിയായതിനാൽ മാലിന്യപ്രശ്‌നമില്ല. ശുചിമുറി മാലിന്യം വളമായി മാറ്റാനാണു പദ്ധതി. പ്രത്യേകം കൾചർ ചെയ്‌തെടുത്ത ബാക്ടീരിയയാണ് മാലിന്യം തിന്നു വളമാക്കുന്നത്. സോളർ പ്ലാന്റ് മേൽക്കൂരയുടെ മധ്യത്തിൽ വെള്ളത്തിനുള്ള ടാങ്ക് രണ്ടെണ്ണമുണ്ട്. 400 പേർക്ക് ദിവസം ഉപയോഗിക്കാം.

ടോയ്ലറ്റിലും വാഷ് ബേസിനിലും ടാപ്പ് പ്രവർത്തിപ്പിക്കാൻ ചുവട്ടിലെ പെഡലിൽ ചവിട്ടണം. ജിപിഎസ്, നിർദ്ദേശങ്ങൾ നൽകുന്ന സൗണ്ട് സിസ്റ്റവുമുണ്ട്. എൻജിനൊന്നുമില്ല, നാലു ടയറും ഷാസിയുമുണ്ടെന്നേയുള്ളൂ, ബാക്കി മുഴുവൻ പുതിയ സെറ്റപ്പാ.

മരുമകൻ എൻജിനീയറായ ബിബിനാണു മെയിൻ കക്ഷി. കൂട്ടിന് നാട്ടിലെ സഹായികളും. കെകെ റോഡ് (സ്റ്റേറ്റ് ഹൈവേ 13) കൊടുങ്ങൂരിൽ നിന്ന് പള്ളിക്കത്തോടിനുള്ള റൂട്ടിൽ ഒരു കിലോമീറ്റർ മാറി ഷാജിയുടെ വീടിനോടു ചേർന്നു വഴിയരികിലാണ് ഇപ്പോൾ താവളം. അവസാന മിനുക്കുപണി കഴിഞ്ഞ് കെട്ടിവലിച്ച് കൊച്ചിക്കു കൊണ്ടുപോകും. അവിടെ 6 മാസം ട്രയൽ റൺ. പിന്നെ പ്രളയമടക്കം ദുരന്ത മേഖലകളിൽ സന്നദ്ധ സേവനം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP