Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

കോട്ടയം മെഡിക്കൽ കോളജിൽ അഞ്ചു ഗർഭിണികൾക്ക് കോവിഡ്; രണ്ടു പേർ പ്രസവിച്ചു; അഞ്ച് പേരുടെയും നവജാതശിശുക്കളുടെയും ആരോഗ്യ നില തൃപ്തികരമാണെന്ന് ഡോക്ടർമാർ

കോട്ടയം മെഡിക്കൽ കോളജിൽ അഞ്ചു ഗർഭിണികൾക്ക് കോവിഡ്; രണ്ടു പേർ പ്രസവിച്ചു; അഞ്ച് പേരുടെയും നവജാതശിശുക്കളുടെയും ആരോഗ്യ നില തൃപ്തികരമാണെന്ന് ഡോക്ടർമാർ

സ്വന്തം ലേഖകൻ

കോട്ടയം: മെഡിക്കൽ കോളജ് ആശുപത്രിയിൽ അഞ്ചു ഗർഭിണികൾക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. കോവിഡ് സ്ഥിരീകരിച്ചവരിൽ രണ്ട് പേർ പ്രസവിച്ചതായും ഡോക്ടർമാർ അറിയിച്ചു. രോഗബാധ കണ്ടെത്തിയ അഞ്ച് പേരുടെയും നവജാതശിശുക്കളുടെയും ആരോഗ്യ നില തൃപ്തികരമാണെന്ന് ഡോക്ടർമാർ അറിയിച്ചു.

കോട്ടയം മെഡിക്കൽ കോളജിലെ ഗൈനക്കോളജി വിഭാഗത്തിൽ ചികിത്സ തേടിയ ഏഴ് പേർക്ക് നേരത്തെ വൈറസ് ബാധ സ്ഥിരീകരിച്ചിരുന്നു. കോവിഡ് ബാധിതരുടെ എണ്ണം വർധിച്ച സാഹചര്യത്തിൽ മെഡിക്കൽ കോളജിലെ ഗൈനക്കോളജി വിഭാഗത്തിൽ കോവിഡ് രോഗികളായ ഗർഭിണികൾക്കുമാത്രമായിരിക്കും ചികിത്സ എന്ന് അധികൃതർ അറിയിച്ചു. മറ്റു രോഗികൾക്ക് ജനറൽ ആശുപത്രിയിലും താലൂക്ക് ആശുപത്രികളിലും ചികിത്സാക്രമീകരണം ഏർപ്പെടുത്തും.

ഗൈനക്കോളജി വിഭാഗത്തിലേക്കുള്ള പ്രവേശനത്തിന് കർശന നിയന്ത്രണമുണ്ട്. ഒരാഴ്‌ച്ചത്തേക്ക് ഇവിടെ ഔട്ട് പേഷ്യന്റ് വിഭാഗം പ്രവർത്തിക്കില്ല. കഴിഞ്ഞയാഴ്ച ഇവിടെ എത്തിയവർ അടുത്തുള്ള സർക്കാർ ആശുപത്രിയിൽ വിവരം നൽകണമെന്നും അറിയിച്ചിട്ടുണ്ട്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP