Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

കരിക്കനേത്ത് സിൽക്ക്‌സിന്റെ കോട്ടയം ഷോറൂം അടച്ചതിന് കാരണം സാമ്പത്തിക പ്രശ്‌നങ്ങൾ; ജീവനക്കാർ ശമ്പളം മുടങ്ങിയിട്ടില്ലെന്ന് ഉടമ തോമസ് കരിക്കനേത്ത്; എല്ലാ ആനുകൂല്യവും നൽകുമെന്നും വിശദീകരണം

കരിക്കനേത്ത് സിൽക്ക്‌സിന്റെ കോട്ടയം ഷോറൂം അടച്ചതിന് കാരണം സാമ്പത്തിക പ്രശ്‌നങ്ങൾ; ജീവനക്കാർ ശമ്പളം മുടങ്ങിയിട്ടില്ലെന്ന് ഉടമ തോമസ് കരിക്കനേത്ത്; എല്ലാ ആനുകൂല്യവും നൽകുമെന്നും വിശദീകരണം

കോട്ടയം: സാമ്പത്തിക പ്രശ്‌നങ്ങൾ കാരണമാണ് കരിക്കിനേത്ത് സിൽക്ക്‌സിന്റെ കോട്ടയം ഷോറൂം പൂട്ടിയതെന്ന് സ്ഥാപന ഉടമ തോമസ് കരിക്കനേത്ത്. ശമ്പളം, പിഎഫ് ഉൾപ്പെടെ ജീവനക്കാർക്ക് നൽകാനുള്ള സാമ്പത്തിക ഇടപാടുകൾ എല്ലാം കൊടുത്തു തീർത്തിരുന്നുവെന്നും തോമസ് കരിക്കനേത്ത് അറിയിച്ചു. കെട്ടിക വാടകയും നൽകിയിരുന്നതായി പറഞ്ഞു.

യാതൊരു മുന്നറിയിപ്പുമില്ലാതെ അടച്ചുപൂട്ടി. ഇന്നലെ രാവിലെയാണ് സ്ഥാപനം അടച്ചു പൂട്ടിയത്. മുന്നറിയിപ്പില്ലാതെ കടപൂട്ടിയ മാനേജ്‌മെന്റിന്റെ ക്രൂരതയ്‌ക്കെതിരെ സ്ഥാപനത്തിലെ 140 ഓളം ജീവനക്കാർ സമരം ചെയ്യുകയാണ്. അടച്ചിട്ട കടയുടെ മുന്നിൽ കുത്തിയിരുന്നാണ് ജീവനക്കാർ സമരം ചെയ്തത്. എന്നാൽ ജീവനക്കാർക്ക് ശമ്പളം മുടക്കിയെന്ന വാദം ശരിയല്ലെന്ന് സ്ഥാപന ഉടമ പറയുന്നു. ലേബർ കമ്മീഷന്റെ തീരുമാനം അനുസരിച്ച് വേണ്ടതെല്ലാം ചെയ്യും. ആനുകൂല്യങ്ങൾ നൽകുമെന്നും തോമസ് കരിക്കനേത്ത് പറഞ്ഞു.

കഴിഞ്ഞ അഞ്ച് വർഷത്തോളമായി നല്ലനിലയിൽ പ്രവർത്തിച്ചു വന്ന സ്ഥാപനമാണ് കരിക്കിനേത്ത് വില്ലാജിയോ. തിരുവല്ലയിൽ രണ്ട് ഷോറൂമുകളും ഇവർക്കുണ്ട്. മനോരമ അടക്കമുള്ള പത്രങ്ങൾക്ക് ലക്ഷങ്ങളുടെ പരസ്യം നൽകിയാണ് സ്ഥാപനം പ്രവർത്തിച്ചു പോന്നത്. തുടക്കത്തിൽ നല്ലനിലയിൽ പ്രവർത്തിച്ച സ്ഥാപനം പിന്നീട് സാമ്പത്തിക പ്രതിസന്ധിയിലേക്ക് നീങ്ങുകയായിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP