Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Jan / 202116Saturday

കോട്ടയത്ത് കോവിഡ് രോഗവ്യാപനമേറുന്നു; ഇതാദ്യമായി രോഗികളുടെ എണ്ണം 600 കവിഞ്ഞു; 629 പേരിൽ 623 പേർക്കും സമ്പർക്കത്തിലൂടെ രോഗം

കോട്ടയത്ത് കോവിഡ് രോഗവ്യാപനമേറുന്നു; ഇതാദ്യമായി രോഗികളുടെ എണ്ണം 600 കവിഞ്ഞു; 629 പേരിൽ 623 പേർക്കും സമ്പർക്കത്തിലൂടെ രോഗം

മറുനാടൻ മലയാളി ബ്യൂറോ

കോട്ടയം: കോട്ടയം ജില്ലയിൽ ഇതാദ്യമായി കോവിഡ് പോസിറ്റീവായവരുടെ എണ്ണം 600 കവിഞ്ഞു. ഇന്ന് 629 പേർക്ക് പുതിയതായി കോവിഡ് സ്ഥിരീകരിച്ചു. ഇതിൽ 623 പേരും സമ്പർക്കത്തിലൂടെയാണ് രോഗികളായത്. സംസ്ഥാനത്തിന് പുറത്തുനിന്നെത്തിയ ആറു പേരും രോഗികളായി. 5415 പുതിയ പരിശോധനാ ഫലങ്ങളാണ് ഇന്ന് ലഭിച്ചത്. 11.6 ആണ് ഇന്നത്തെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്.

ജില്ലയിൽ ഇന്ന് 512 പേർ രോഗമുക്തരായി. 4233 പേരാണ് ചികിത്സയിലുള്ളത്. ജില്ലയിൽ ഇതുവരെ ആകെ 34843 പേർ കോവിഡ് ബാധിതരായി. ഇതിൽ 30555 പേർ രോഗമുക്തി നേടി. ജില്ലയിൽ ആകെ 15574 പേർ ക്വാറന്റയിനിൽ കഴിയുന്നുണ്ട്. രോഗം ബാധിച്ചവരുടെ തദ്ദേശഭരണ സ്ഥാപന അടിസ്ഥാനത്തിലുള്ള വിവരം ഇങ്ങനെ: കോട്ടയം -54, ചങ്ങനാശേരി -34, മുണ്ടക്കയം -32, മാടപ്പള്ളി -31, തലയോലപ്പറമ്പ് -29, തൃക്കൊടിത്താനം -20, പുതുപ്പള്ളി, ഏറ്റുമാനൂർ -19, പാറത്തോട്, മണർകാട് -17, വാഴപ്പള്ളി, മറവന്തുരുത്ത് -16, വിജയപുരം -15, പാലാ, അതിരമ്പുഴ -13

പാമ്പാടി, പനച്ചിക്കാട്, മീനച്ചിൽ -12, തലയാഴം, കാഞ്ഞിരപ്പള്ളി, കൂരോപ്പട -11, മാഞ്ഞൂർ, കടനാട് -10, അയർക്കുന്നം, കടപ്ലാമറ്റം -9, എരുമേലി, തലനാട്, കുമരകം, ചിറക്കടവ്, എലിക്കുളം -8, കോരുത്തോട്, മുളക്കുളം, ആർപ്പൂക്കര, ഭരണങ്ങാനം -7, വാകത്താനം, വൈക്കം, കുറവിലങ്ങാട്, മണിമല, ടി.വിപുരം -6,

വെള്ളൂർ, കടുത്തുരുത്തി, കൊഴുവനാൽ, കിടങ്ങൂർ, തിടനാട് -5, വെള്ളാവൂർ, രാമപുരം, പൂഞ്ഞാർ തെക്കേക്കര, തലപ്പലം, മരങ്ങാട്ടുപിള്ളി -4, മീനടം, വെളിയന്നൂർ -3, അയ്മനം, ഉഴവൂർ, വാഴൂർ, വെച്ചൂർ, ഈരാറ്റുപേട്ട, ഞീഴൂർ, ചെമ്പ്, കറുകച്ചാൽ, തീക്കോയി, അകലക്കുന്നം -2, നീണ്ടൂർ, ഉദയനാപുരം, മുത്തോലി, കരൂർ, നെടുംകുന്നം, പായിപ്പാട്, മൂന്നിലവ്, പൂഞ്ഞാർ -1

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP