Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

കോട്ടയം ജില്ലയിൽ 15 പേർക്കു കൂടി കോവിഡ്; 12 പേർക്ക് സമ്പർക്കത്തിലൂടെ രോഗം

കോട്ടയം ജില്ലയിൽ 15 പേർക്കു കൂടി കോവിഡ്; 12 പേർക്ക് സമ്പർക്കത്തിലൂടെ രോഗം

മറുനാടൻ മലയാളി ബ്യൂറോ

കോട്ടയം: ജില്ലയിൽ 15 പേർക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. 12 പേർക്കും സമ്പർക്കം മുഖേനയാണ് രോഗം ബാധിച്ചത്. മൂന്നു പേർ വിദശത്തുനിന്ന് വന്നവരാണ്. 59 പേർ രോഗമുക്തരായി. നിലവിൽ 406 പേർ ചികിത്സയിലുണ്ട്.

ഇതുവരെ ആകെ 1514 പേർക്ക് ജില്ലയിൽ രോഗം സ്ഥിരീകരിച്ചു. 1105 പേർ രോഗമുക്തരായി. പുതിയതായി 593 സാമ്പിൾ പരിശോധനാഫലങ്ങളാണ് ലഭിച്ചത്. 544 സാമ്പിളുകൾ പരിശോധനയ്ക്കയച്ചു.

സംസ്ഥാനത്തിനു പുറത്തുനിന്നു വന്ന 176 പേരും വിദേശത്തുനിന്നുവന്ന 49 പേരും രോഗം സ്ഥിരീകരിച്ചവരുടെ സമ്പർക്ക പട്ടികയിലുള്ള 35 പേരും ഉൾപ്പെടെ 260 പേർക്കു കൂടി ക്വാറന്റയിൻ നിർദേശിച്ചു. ജില്ലയിൽ ഇപ്പോൾ ആകെ 9590 പേർ ക്വാറന്റയിനിൽ കഴിയുന്നുണ്ട്.

രോഗം സ്ഥിരീകരിച്ചവർ

സമ്പർക്കം മുഖേന രോഗം ബാധിച്ചവർ

1.അതിരമ്പുഴയിലെ വ്യാപാര സ്ഥാപനത്തിലെ ജീവനക്കാരിയായ അതിരമ്പുഴ സ്വദേശിനി(45)

2.അതിരമ്പുഴ സ്വദേശി(29)

3.മീനടം സ്വദേശി(20)

4.നേരത്തെ രോഗം സ്ഥിരീകരിച്ച ടിവിപുരം സ്വദേശിയുടെ ഒന്നര വയസുള്ള ആൺകുട്ടി

5.കോട്ടയത്തെ വൈദികൻ(48)

6.പനച്ചിക്കാട്ടെ വൈദികൻ(57)

7.ഏറ്റുമാനൂരിൽ നേരത്തെ രോഗം സ്ഥിരീകരിച്ചയാളുടെ സമ്പർക്ക പട്ടികയിലുണ്ടായിരുന്ന ഏറ്റുമാനൂർ സ്വദേശി(72)

8.ഏറ്റുമാനൂരിൽ ജോലിചെയ്യുന്ന പായിപ്പാട് സ്വദേശി(32)

9.ഏറ്റുമാനൂർ പുന്നത്തുറ സ്വദേശിനി(25)

10.ഏറ്റുമാനൂർ സ്വദേശി(56)

11.ചങ്ങനാശേരി ബോട്ട് ജെട്ടിയിലെ ഓട്ടോ ഡ്രൈവറായ വാഴപ്പള്ളി സ്വദേശി(49)

12.പാറത്തോട് സ്വദേശി(48)

സംസ്ഥാനത്തിന് പുറത്തുനിന്ന് വന്നവർ

13.സൗദി അറേബ്യയിൽനിന്ന് ജൂലൈ 27ന് എത്തി ഹോം ക്വാറന്റയിനിൽ കഴിഞ്ഞിരുന്ന ചങ്ങനാശേരി വാഴപ്പള്ളി സ്വദേശി(56)

14.അമേരിക്കയിൽനിന്നും ജൂലൈ എട്ടിന് എത്തി ഹോം ക്വാറന്റയിനിൽ കഴിഞ്ഞിരുന്ന തൃക്കൊടിത്താനം കോട്ടമുറി സ്വദേശി(30)

15.ദുബായിൽനിന്നും ജൂലൈ 29ന് എത്തി ഹോം ക്വാറന്റയിനിൽ കഴിഞ്ഞിരുന്ന തൃക്കൊടിത്താനം സ്വദേശി(55)

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP