Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Oct / 202024Saturday

കോട്ടയത്ത് 51 പേർക്കു കൂടി കോവിഡ്; സമ്പർക്ക രോഗികൾ 41; പുതിയ രോഗികളിൽ 23 പേരും ചങ്ങനാശേരി, പായിപ്പാട് മേഖലകളിൽ നിന്നുള്ളവർ; വിദേശത്തുനിന്നും മറ്റു സംസ്ഥാനങ്ങളിൽനിന്നും എത്തിയ അഞ്ചു പേർ വീതം രോഗബാധിതർ; 12 പേർ രോഗമുക്തരായി

കോട്ടയത്ത് 51 പേർക്കു കൂടി കോവിഡ്; സമ്പർക്ക രോഗികൾ 41; പുതിയ രോഗികളിൽ 23 പേരും ചങ്ങനാശേരി, പായിപ്പാട് മേഖലകളിൽ നിന്നുള്ളവർ; വിദേശത്തുനിന്നും മറ്റു സംസ്ഥാനങ്ങളിൽനിന്നും എത്തിയ അഞ്ചു പേർ വീതം രോഗബാധിതർ; 12 പേർ രോഗമുക്തരായി

മറുനാടൻ മലയാളി ബ്യൂറോ

കോട്ടയം: സമ്പർക്കം മുഖേന രോഗം ബാധിച്ച 41 പേർ ഉൾപ്പെടെ 51 പേർക്കു കൂടി കോട്ടയം ജില്ലയിൽ കോവിഡ്-19 സ്ഥിരീകരിച്ചു. ജില്ലയിലെ ഏറ്റവും ഉയർന്ന പ്രതിദിന രോഗബാധാ നിരക്കാണിത്. പുതിയ രോഗികളിൽ 23 പേരും ചങ്ങനാശേരി, പായിപ്പാട് മേഖലകളിൽനിന്നുള്ളവരാണ്.

ചിങ്ങവനത്ത് നേരത്തെ രോഗം സ്ഥിരീകരിച്ചയാൾക്കൊപ്പം സംസ്‌കാരച്ചടങ്ങിൽ പങ്കെടുത്ത നാലു പേർക്കും വൈക്കം മത്സ്യമാർക്കറ്റിൽ രോഗബാധിതനായ ആളുടെ സമ്പർക്ക പട്ടികയിലുണ്ടായിരുന്ന രണ്ടു പേർക്കും കോവിഡ് ബാധിച്ചു. വിദേശത്തുനിന്നും മറ്റു സംസ്ഥാനങ്ങളിൽനിന്നും എത്തിയ അഞ്ചു പേർവീതം രോഗബാധിതരായി.

ചികിത്സയിലായിരുന്ന 12 പേർ രോഗമുക്തരായി. നിലവിൽ കോട്ടയം ജില്ലക്കാരായ 333 പേരാണ് ചികിത്സയിൽ കഴിയുന്നത്.ജില്ലയിൽ ഇതുവരെ ആകെ 608 പേർക്കാണ് കോവിഡ് ബാധിച്ചത്.275 പേർ രോഗമുക്തി നേടി

ചങ്ങനാശേരി, പായിപ്പാട് മേഖലകളിൽ നേരത്തെ രോഗം സ്ഥിരീകരിച്ചവരുടെ സമ്പർക്ക പട്ടികയിൽ ഉൾപ്പെട്ടവർ

1.നേരത്തെ രോഗം സ്ഥിരീകരിച്ച പായിപ്പാട് സ്വദേശിയുടെ ഭാര്യ(35)

2.രോഗം സ്ഥിരീകരിച്ച പായിപ്പാട് സ്വദേശിനിയുടെ മകൻ(10)

3.രോഗം സ്ഥിരീകരിച്ച പായിപ്പാട് സ്വദേശിനിയുടെ മകൾ(9)

4.രോഗം സ്ഥിരീകരിച്ച പായിപ്പാട് സ്വദേശിനിയുടെ ബന്ധുവായ സ്ത്രീ (90)

5.ചങ്ങനാശേരി മാർക്കറ്റിൽ ആദ്യമായി രോഗം സ്ഥിരീകരിച്ച ചങ്ങനാശേരി സ്വദേശിയുടെ മൂത്ത മകൻ(16)

6.ചങ്ങനാശേരി മാർക്കറ്റിൽ ആദ്യമായി രോഗം സ്ഥിരീകരിച്ച ചങ്ങനാശേരി സ്വദേശിയുടെ ഇളയ മകൻ (14)

7.പായിപ്പാട് സ്വദേശിയായ മത്സ്യ വ്യാപാരി(33)

8.സ്വകാര്യ കമ്പനി ജീവനക്കാരനായ കോട്ടയം ഈരയിൽകടവ് സ്വദേശി(32)

9.മത്സ്യ വ്യാപാരിയായ പായിപ്പാട് പള്ളിക്കച്ചിറ സ്വദേശി(30)

10.ലോഡിങ് തൊഴിലാളിയായ പായിപ്പാട് സ്വദേശി(38)

11.ലോറി തൊഴിലാളിയായ ഇത്തിത്താനം സ്വദേശി(57)

12.ജൂലൈ 19ന് രോഗം സ്ഥിരീകരിച്ച പായിപ്പാട് പി.സി. കവല സ്വദേശിയായ മത്സ്യവ്യാപാരിയുടെ അമ്മ(66)

13.ജൂലൈ 19ന് രോഗം സ്ഥിരീകരിച്ച പായിപ്പാട് പി.സി. കവല സ്വദേശിയായ മത്സ്യവ്യാപാരിയുടെ ഭാര്യ(36).പലചരക്കു കട നടത്തുന്നു.

14.രോഗം സ്ഥിരീകരിച്ച യുവതിയുടെ മകൻ(10)

15.രോഗം സ്ഥിരീകരിച്ച യുവതിയുടെ മകൾ (1)

16.ചങ്ങനാശേരി മാർക്കറ്റിൽ നേരത്തെ രോഗം സ്ഥിരീകരിച്ചയാളുടെ സമ്പർക്ക പട്ടികയിൽ ഉണ്ടായിരുന്ന ചങ്ങനാശേരിയിലെ കടയുടമയായ പുഴവാത് സ്വദേശി(23)

17.ചങ്ങനാശേരി മാർക്കറ്റിൽ രോഗം സ്ഥിരീകരിച്ചയാളുടെ സമ്പർക്ക പട്ടികയിൽ ഉണ്ടായിരുന്ന ചങ്ങനാശേരി വാഴപ്പള്ളി സ്വദേശിനി(42)

18.ചങ്ങനാശേരി മാർക്കറ്റിൽ ജൂലൈ 18ന് രോഗം സ്ഥിരീകരിച്ചയാളുടെ സമ്പർക്ക പട്ടികയിൽ ഉണ്ടായിരുന്ന ചങ്ങനാശേരി സ്വദേശി(64)

19.രോഗം സ്ഥിരീകരിച്ച പായിപ്പാട് പി.സി കവല സ്വദേശിനിയുടെ സമ്പർക്ക പട്ടികയിലുണ്ടായിരുന്ന ചില്ലറ മത്സ്യ വ്യാപാരി(65)

20.പായിപ്പാട് ഇറച്ചിക്കട നടത്തുന്ന പായിപ്പാട് സ്വദേശി(31)

21.പായിപ്പാട് വെള്ളാപ്പള്ളി സ്വദേശിയായ മത്സ്യ വ്യാപാരി(46)

22.പായിപ്പാട്ട് മത്സ്യ വ്യാപാര സ്ഥാപനത്തിലെ ജീവനക്കാരനായ പി.സി. കവല സ്വദേശി(50)

23.ചങ്ങനാശേരി പൊട്ടകുളം സ്വദേശിനി(22)

ജൂലൈ 19ന് രോഗം സ്ഥിരീകരിച്ച ചിങ്ങവനം
സ്വദേശിയുടെ സമ്പർക്ക പട്ടികയിൽ ഉൾപ്പെട്ടവർ


24.കോട്ടയം കോട്ടകം സ്വദേശിനിയായ വീട്ടമ്മ(68).

25.ഡ്രൈവറായ ചിങ്ങവനം സ്വദേശി(47).

26.ലോഡിങ് തൊഴിലാളിയായ ചിങ്ങവനം സ്വദേശി(55).

27.ചിങ്ങവനം സ്വദേശിനിയായ വീട്ടമ്മ(65)

വൈക്കം മാർക്കറ്റിൽ നേരത്തെ രോഗം സ്ഥിരീകരിച്ചവരുടെ സമ്പർക്ക പട്ടികയിൽ ഉൾപ്പെട്ടവർ

28.വൈക്കം മത്സ്യ മാർക്കറ്റിലെ ലോഡിങ് തൊഴിലാളിയായ വൈക്കം സ്വദേശി(47)

29.വൈക്കം മത്സ്യ മാർക്കറ്റിലെ ലോഡിങ് തൊഴിലാളിയായ വൈക്കം പോളശ്ശേരി സ്വദേശി(32)

സമ്പർക്കം മുഖേന രോഗം ബാധിച്ച മറ്റുള്ളവർ

30.നേരത്തെ രോഗം സ്ഥിരീകരിച്ച എഴുമാന്തുരുത്ത് സ്വദേശിയായ കുട്ടിയുടെ സമ്പർക്ക പട്ടികയിലുണ്ടായിരുന്ന തലയാഴം തോട്ടകം സ്വദേശിനി(71)

31.നേരത്തെ രോഗം സ്ഥിരീകരിച്ച തലയാഴം തോട്ടകം സ്വദേശിയുടെ ബന്ധുവായ ആൺകുട്ടി (13)

32.ആലുവയിലെ സ്വകാര്യ ആശുപത്രിയിൽ ജീവനക്കാരനായ വൈക്കം സ്വദേശി(29). നേരത്തെ രോഗം സ്ഥിരീകരിച്ച രണ്ട് ആരോഗ്യ പ്രവർത്തകരുടെ സമ്പർക്ക പട്ടികയിലുണ്ടായിരുന്നു.

33.രോഗം സ്ഥിരീകരിച്ച പാമ്പാടി താലൂക്ക് ആശുപത്രിയിലെ നഴ്‌സിന്റെ സമ്പർക്ക പട്ടികയിൽ ഉണ്ടായിരുന്ന കേറ്ററിങ് സർവീസ് ഉടമയായ കാഞ്ഞിരപ്പള്ളി സ്വദേശി(35)

34.ലോറി ഡ്രൈവറായ ആനക്കല്ല് സ്വദേശി(45). സമ്പർക്ക പശ്ചാത്തലം വ്യക്തമല്ല.

35.പാറത്തോട് നേരത്തെ രോഗം സ്ഥിരീകരിച്ചയാളുടെ സമ്പർക്ക പട്ടികയിലുണ്ടായിരുന്ന ഇടക്കുന്നം സ്വദേശിനി(1

36.ആലുവയിൽ സ്വകാര്യ ധനകാര്യ സ്ഥാപനത്തിലെ ജീവനക്കാരിയായ കങ്ങഴ കാനം സ്വദേശിനി(15). സമ്പർക്ക പശ്ചാത്തലം വ്യക്തമല്ല.

37.ജൂലൈ 18ന് രോഗം സ്ഥിരീകരിച്ച കുട്ടിയുടെ സമ്പർക്ക പട്ടികയിലുണ്ടായിരുന്ന തോട്ടയ്ക്കാട് സ്വദേശി(79)

38.നേരത്തെ രോഗം സ്ഥിരീകരിച്ച യുവതിയുടെ സമ്പർക്ക പട്ടികയിലുണ്ടായിരുന്ന മാടപ്പള്ളി സ്വദേശി(84)

39. നേരത്തെ രോഗം സ്ഥിരീകരിച്ച ആരോഗ്യ പ്രവർത്തകയുടെ സമ്പർക്ക പട്ടികയിൽ ഉൾപ്പെട്ട വൈക്കം തലയാഴം സ്വദേശിനി(35)

40. തിരുവല്ല സ്വദേശി(33)

41. വൈക്കം സ്വദേശി(54). സമ്പർക്ക പശ്ചാത്തലം വ്യക്തമല്ല.

മറ്റു സംസ്ഥാനങ്ങളിൽനിന്ന് വന്നവർ

42.മുംബൈയിൽനിന്നും ജൂലൈ ആറിന് എത്തി ഹോം ക്വാറന്റയിനിൽ കഴിഞ്ഞിരുന്ന കുറിച്ചി നീലംപേരൂർ സ്വദേശി(30)

43.ചെന്നൈയിൽനിന്നും ജൂലൈ ഏഴിന് എത്തി ഹോം ക്വാറന്റയിനിൽ കഴിഞ്ഞിരുന്ന തൃക്കൊടിത്താനം സ്വദേശി(24)

44.ഹൈദരാബാദിൽനിന്നും ജൂലൈ നാലിന് എത്തി
ചങ്ങനാശേരി ചീരഞ്ചിറയിൽ ഹോം ക്വാറന്റയിനിൽ കഴിഞ്ഞിരുന്ന ആലപ്പുഴ സ്വദേശിനി(22)

45.ബാംഗ്ലൂരിൽനിന്നും ജൂലൈ 15ന് എത്തി ഹോം ക്വാറന്റയിനിൽ കഴിഞ്ഞിരുന്ന ചിറക്കടവ് സ്വദേശിനി(24)

46.ബാംഗ്ലൂരിൽനിന്നും ജൂലൈ നാലിന് എത്തി ഹോം ക്വാറന്റയിനിൽ കഴിഞ്ഞിരുന്ന മാടപ്പള്ളി തെങ്ങണ സ്വദേശി(32)

വിദേശത്തുനിന്ന് വന്നവർ

47.ഷാർജയിൽനിന്നും ജൂലൈ ഒന്നിന് എത്തി ഹോം ക്വാറന്റയനിൽ കഴിഞ്ഞിരുന്ന കുറിച്ചി മലകുന്നം സ്വദേശി(48)

48.സൗദി അറേബ്യയിൽനിന്നും ജൂലൈ 11ന് എത്തി ചങ്ങനാശേരിയിലെ ക്വാറന്റയിൻ കേന്ദ്രത്തിൽ കഴിഞ്ഞിരുന്ന മാടപ്പള്ളി പെരുമ്പനച്ചി സ്വദേശി(64)

49.രോഗം സ്ഥിരീകരിച്ച മാടപ്പള്ളി പെരുമ്പനച്ചി സ്വദേശിയുടെ ഭാര്യ(61). ഭർത്താവിനൊപ്പം സൗദി അറേബ്യയിൽനിന്ന് ജൂലൈ 11ന് എത്തി ക്വാറന്റയിൻ കേന്ദ്രത്തിൽ കഴിയുകയായിരുന്നു.

50.ഷാർജയിൽനിന്നും ജൂലൈ ആറിന് എത്തി ഹോം ക്വാറന്റയനിൽ കഴിഞ്ഞിരുന്ന തൃക്കൊടിത്താനം സ്വദേശിനി(52)

51.സൗദി അറേബ്യയിൽനിന്നും ജൂലൈ ഒൻപതിന് എത്തി ഹോം ക്വാറന്റയിനിൽ കഴിഞ്ഞിരുന്ന ചങ്ങനാശേരി പടുപ്പുരയ്ക്കൽ സ്വദേശിനി(30)

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP