Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

കോട്ടയത്ത് കോവിഡ് ബാധിച്ച സ്വകാര്യ ആശുപത്രി ജീവനക്കാരിയുടെ വീട്ടിലെ നാലുപേർക്ക് കൂടി രോഗം; ഭർത്താവിനും ആറും മൂന്നും വയസുള്ള പെൺകുട്ടികൾക്കും ഭർതൃമാതാവിനും വൈറസ് ബാധ; ജില്ലയിൽ അഞ്ചുപേർക്ക് രോഗം സ്ഥിരീകരിച്ചപ്പോൾ ആറുപേർ രോഗമുക്തരായി

കോട്ടയത്ത് കോവിഡ് ബാധിച്ച സ്വകാര്യ ആശുപത്രി ജീവനക്കാരിയുടെ വീട്ടിലെ നാലുപേർക്ക് കൂടി രോഗം; ഭർത്താവിനും ആറും മൂന്നും വയസുള്ള പെൺകുട്ടികൾക്കും ഭർതൃമാതാവിനും വൈറസ് ബാധ; ജില്ലയിൽ അഞ്ചുപേർക്ക് രോഗം സ്ഥിരീകരിച്ചപ്പോൾ ആറുപേർ രോഗമുക്തരായി

മറുനാടൻ മലയാളി ബ്യൂറോ

കോട്ടയം: കോട്ടയം ജില്ലയിൽ ഇന്ന് അഞ്ചുപേർക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. ആറു പേർ ഇന്ന് കോവിഡ് മുക്തരായി. ഇതോടെ ജില്ലയിൽ രോഗം ഭേദമായവരുടെ ആകെ എണ്ണം 96 ആയി. രോഗം സ്ഥിരീകരിച്ചവരിൽ, നാലുപേർ ജൂൺ 26ന് രോഗം സ്ഥിരീകരിച്ച് ചികിത്സയിൽ കഴിയുന്ന പൊൻകുന്നത്തെ സ്വകാര്യ ആശുപത്രി ജീവനക്കാരിയായ പള്ളിക്കത്തോട് സ്വദേശിനിയുടെ വീട്ടുകാരാണ്. ഇവരുടെ ഭർത്താവ്(37), ആറും മൂന്നും വയസുള്ള പെൺകുട്ടികൾ, ഭർതൃമാതാവ്(67) എന്നിവർക്കാണ് വൈറസ് ബാധിച്ചത്. ഇതോടെ ഇവരുടെ കുടുംബത്തിലെ രോഗബാധിതരുടെ എണ്ണം ആറായി. യുവതിയുടെ ഭർതൃപിതാവിനാണ് ആദ്യം രോഗം സ്ഥിരീകരിച്ചത്. എല്ലാവരും കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്.

ജൂൺ 19ന് മുംബൈയിൽനിന്നെത്തി കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രിയിൽ ചികിത്സയിലായിരുന്ന കരിക്കാട്ടൂർ സ്വദേശിനി(26)യാണ് ഇന്ന് പരിശോധനാ ഫലം പോസിറ്റീവായ അഞ്ചാമത്തെയാൾ. ഹോം ക്വാറന്റയിനിൽ കഴിയവേ രോഗലക്ഷണങ്ങൾ പ്രകടമായതിനെത്തുടർന്നാണ് യുവതിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഇന്ന് കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി. ഇവർക്കൊപ്പം മുംബൈയിൽനിന്നെത്തിയ ഭർത്താവിന് നേരത്തെ രോഗം സ്ഥിരീകരിച്ചിരുന്നു.

കോട്ടയം ജില്ലക്കാരായ ആകെ 120 പേരാണ് കോവിഡ് ബാധിതരായി ഇപ്പോൾ ചികിത്സയിൽ കഴിയുന്നത്. ഇതിൽ 44 പേർ പാലാ ജനറൽ ആശുപത്രിയിലും 35 പേർ കോട്ടയം ജനറൽ ആശുപത്രിയിലും, 36 പേർ കോട്ടയം മെഡിക്കൽ കോളേജിലും, മൂന്നു പേർ എറണാകുളം മെഡിക്കൽ കോളേജ് ആശുപത്രിയിലും, രണ്ടു പേർ മഞ്ചേരി മെഡിക്കൽ കോളജ് ആശുപത്രിയിലും ചികിത്സയിലാണ്.

കോട്ടയം ജില്ലയിലെ ഹോട്ട്‌സ്‌പോട്ടുകൾ: കോട്ടയം മുൻസിപ്പാലിറ്റി (കണ്ടൈന്മെന്റ് സോൺ: വാർഡ് 36), പള്ളിക്കത്തോട് (8), കറുകച്ചാൽ (7), മലപ്പുറം ജില്ലയിലെ വട്ടക്കുളം (എല്ലാ വാർഡുകളും)

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP