Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Sep / 202020Sunday

അർപ്പുക്കര പഞ്ചായത്തിൽ 16 പേർക്ക് കോവിഡ്; വിജയപുരത്ത് കൂട്ടത്തോടെ രോഗബാധ; കോട്ടയം ജില്ലയിൽ ഇന്ന് 76 പേർക്ക് രോഗം

മറുനാടൻ ഡെസ്‌ക്‌

കോട്ടയം: കോട്ടയം ജില്ലയിൽ പുതിയതായി ലഭിച്ച 1350 കോവിഡ് സാമ്പിൾ പരിശോധനാ ഫലങ്ങളിൽ 76 എണ്ണം പോസിറ്റീവായി. ഇതിൽ 66 പേർക്കും സമ്പർക്കം മുഖേനയാണു രോഗം ബാധിച്ചത്. പത്തുപേർ സംസ്ഥാനത്തിനു പുറത്തുനിന്നു വന്നവരാണ്.

ആർപ്പൂക്കര ഗ്രാമപഞ്ചായത്തിൽ 13 പേർക്കു സമ്പർക്കം മുഖേന രോഗം ബാധിച്ചു. കോട്ടയം മുനിസിപ്പാലിറ്റി 11, വിജയപുരം ഗ്രാമപഞ്ചായത്ത് 9, വൈക്കം മുനിസിപ്പാലിറ്റി, കാഞ്ഞിരപ്പള്ളി ഗ്രാമപഞ്ചായത്ത്ആറു വീതം എന്നിവയാണ് സന്പർക്ക വ്യാപനം കൂടുതലായി റിപ്പോർട്ട് ചെയ്യപ്പെട്ട മറ്റു കേന്ദ്രങ്ങൾ. ജില്ലയിൽ 24 പേർ രോഗമുക്തരായി. നിലവിൽ 504 പേരാണ് ചികിത്സയിലുള്ളത്. ഇതുവരെ ആകെ 1793 പേർക്ക് രോഗം ബാധിച്ചു. 1286 പേർ രോഗമുക്തരായി.

Stories you may Like

വിദേശത്തുനിന്ന് വന്ന 97 പേർക്കും മറ്റു സംസ്ഥാനങ്ങളിൽനിന്ന് വന്ന 115 പേർക്കും രോഗം സ്ഥിരീകരിച്ചവരുടെ സന്പർക്ക പട്ടികയിലുള്ള 45 പേരും ഉൾപ്പെടെ 254 പേർക്ക് പുതിയതായി ക്വാറന്ൈറൻ നിർദേശിച്ചു. 844 പേർ ക്വാറന്ൈറൻ പൂർത്തിയാക്കി. ജില്ലയിൽ നിലവിൽ 9515 പേരാണ് നിരീക്ഷണത്തിൽ കഴിയുന്നത്.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Loading...
Go to TOP