Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

കോവിഡ് 19 ബാധിതനായ യുവാവിന്റെ അയൽവാസി മരിച്ചത് വൈറസ് ബാധ മൂലമല്ലെന്ന് സ്ഥിരീകരണം; ഹൃദയസ്തംഭനത്താൽ മരിച്ച വ്യക്തിക്ക് വൈറസ് ബാധ ഇല്ലായിരുന്നു എന്ന പരിശോധനാ ഫലം ലഭിച്ചതായി ആരോഗ്യ വകുപ്പ്

കോവിഡ് 19 ബാധിതനായ യുവാവിന്റെ അയൽവാസി മരിച്ചത് വൈറസ് ബാധ മൂലമല്ലെന്ന് സ്ഥിരീകരണം; ഹൃദയസ്തംഭനത്താൽ മരിച്ച വ്യക്തിക്ക് വൈറസ് ബാധ ഇല്ലായിരുന്നു എന്ന പരിശോധനാ ഫലം ലഭിച്ചതായി ആരോഗ്യ വകുപ്പ്

മറുനാടൻ മലയാളി ബ്യൂറോ

കോട്ടയം: കോവിഡ് 19 ബാധിതനായ യുവാവിന്റെ അയൽവാസി മരിച്ചത് വൈറസ് ബാധയെ തുടർന്നല്ലെന്ന് സ്ഥിരീകരണം. കോട്ടയം ചെങ്ങളത്ത് ഹൃദയസ്തംഭനം മൂലം മരിച്ച വ്യക്തിക്ക് കൊറോണ ബാധ ഇല്ലായെന്ന പരിശോധനാ ഫലം ലഭിച്ചതായി ആരോഗ്യ വകുപ്പ് അറിയിച്ചു. ഹൃദയസംബന്ധമായ അസുഖമാണു മരണകാരണമെന്നു സ്ഥിരീകരിച്ചെങ്കിലും കോവിഡ് നിരീക്ഷണത്തിലായിരുന്നതിനാൽ മൃതദേഹം കൈകാര്യം ചെയ്യാൻ ഡോക്ടർമാരോ മറ്റു ജീവനക്കാരോ തയാറായില്ലെന്നു ബന്ധുക്കളുടെ ആരോപണമുണ്ടായിരുന്നു. മൃതദേഹം എത്തിച്ച ബന്ധുക്കൾതന്നെ ചുമന്ന് ആംബുലൻസിൽ കയറ്റി മോർച്ചറിയിലെത്തിച്ചെന്നായിരുന്നു പരാതി.

13ന് പുലർച്ചെ 12.10ന് സ്വകാര്യ വാഹനത്തിൽ ആശുപത്രിയിലെ അത്യാഹിത വിഭാഗത്തിലെത്തിച്ച വ്യക്തിയെ ഏറ്റവും ഗുരുതരമായ രോഗികളെ മാത്രം പ്രവേശിപ്പിക്കുന്ന റെഡ് സോണിൽ പ്രവേശിപ്പിക്കുകയായിരുന്നു. സിപിആർ അഥവാ ജീവൻ രക്ഷാ പ്രഥമശുശ്രൂഷ നൽകുകയും ചെയ്തു. പക്ഷേ ഹൃദയസ്തംഭനത്താൽ രോഗി മരണപ്പെട്ടിരുന്നു എന്നു ബന്ധുക്കളെ അറിയിക്കുമ്പോഴാണു കോവിഡ് രോഗത്തിന്റെ സെക്കൻഡറി കോൺടാക്ട് വിഭാഗത്തിൽ ഇദ്ദേഹം ഉൾപ്പെട്ടിരുന്നതായി ബന്ധുക്കളിൽ നിന്ന് കോട്ടയം മെഡിക്കൽ കോളജ് അധികൃതർ അറിഞ്ഞത്.

മറ്റു രോഗികൾക്കും അത്യാഹിത വിഭാഗത്തിൽ ആ സമയത്തുണ്ടായിരുന്ന കൂട്ടിരിപ്പുകാർക്കും പിപിഇ പോലും ഇടാതെ അദ്ദേഹത്തെ പരിചരിച്ചിരുന്ന ആരോഗ്യ പ്രവർത്തകർക്കും രോഗപ്പകർച്ച ഉണ്ടാകാനുള്ള സാധ്യത ഒഴിവാക്കാൻ ഗൈഡ്ലൈൻ പ്രകാരം നിശ്ചയിക്കപ്പെട്ട യെലോ സോണിലേക്കു മൃതദേഹം മാറ്റി. മൃതദേഹത്തിനും അതു കൈകാര്യം ചെയ്യുന്ന ആരോഗ്യ പ്രവർത്തകർക്കും നിശ്ചയിക്കപ്പെട്ട വ്യക്തിഗത സുരക്ഷാ സംവിധാനങ്ങളോടെ എല്ലാ നടപടിക്രമങ്ങളും പാലിച്ച് ഒരു മണിക്കൂറിനുള്ളിൽ ആശുപത്രി ആംബുലൻസിലും തുടർന്ന് ട്രോളിയിലും ആശുപത്രി ജീവനക്കാർതന്നെ ബന്ധുക്കളോടൊപ്പം മോർച്ചറിയിലേക്കു മാറ്റുകയും ചെയ്തു.

ഇൻക്വസ്റ്റ്, മറ്റു പൊലീസ് നടപടിക്രമങ്ങൾ മുതലായവ പൂർത്തീകരിച്ച ശേഷം രാവിലെ 11.50ഓടെ മാത്രമാണ് ആശുപത്രി അധികൃതർക്കു മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി കൈമാറിയത്. ആ സമയത്തു നടന്നുകൊണ്ടിരുന്ന മറ്റ് പോസ്റ്റ്‌മോർട്ടം പരിശോധനകൾ പൂർത്തീകരിച്ച ഉടൻ തന്നെ രണ്ടുമണിയോടെ പോസ്റ്റ്‌മോർട്ടം നടത്തുകയും ചെയ്തു. ഹൃദയസ്തംഭനം മൂലമുള്ള മരണം എന്ന പ്രാഥമിക നിഗമനത്തിന്റെ അടിസ്ഥാനത്തിൽ ജില്ലാ ഭരണകൂടത്തിന്റെ അനുമതിയോടെ മൃതദേഹം ബന്ധുക്കൾക്കു കൈമാറുകയായിരുന്നുവെന്നും മെഡിക്കൽ കോളജ് അധികൃതർ വ്യക്തമാക്കിയിരുന്നു.

രാവിലെ ഇൻക്വസ്റ്റിനെത്തിയ പൊലീസുകാർക്ക് മാസ്‌ക്കും ഗ്ലൗസുമടക്കം വാങ്ങി നൽകിയന്നും രാവിലെ പത്തരയോടെ മൃതദേഹം ഇൻക്വസ്റ്റ് കഴിഞ്ഞെങ്കിലും അഞ്ചു മണിക്കൂറിലധികം പുറത്തുകിടത്തിയ ശേഷമാണു പോസ്റ്റ്‌മോർട്ടം നടത്തിയതെന്നും ബന്ധുക്കൾ ആരോപിച്ചിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP