Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

പനിക്ക് മരുന്ന് വാങ്ങാൻ എത്തിയ അച്ഛനും മകനും കോവിഡെന്ന് സംശയം; കോതമംഗലം താലൂക്ക് ആശുപത്രി താത്കാലികമായി അടച്ചു; അണുനശീകരണത്തിന് ശേഷം പ്രവർത്തനം പുനഃരാരംഭിച്ചു

പനിക്ക് മരുന്ന് വാങ്ങാൻ എത്തിയ അച്ഛനും മകനും കോവിഡെന്ന് സംശയം; കോതമംഗലം താലൂക്ക് ആശുപത്രി താത്കാലികമായി അടച്ചു; അണുനശീകരണത്തിന് ശേഷം പ്രവർത്തനം പുനഃരാരംഭിച്ചു

പ്രകാശ് ചന്ദ്രശേഖർ

കോതമംഗലം: ഇന്ന് ഉച്ചയോടുകൂടി പനിയുമായി എത്തിയ ആയക്കാട് സ്വദേശികൾക്ക് കോവിഡ് രോഗ ബാധയുണ്ടെന്ന സംശയത്തെ തുടർന്ന് കോതമംഗലം താലൂക്ക് ആശുപത്രി താൽക്കാലികമായി അടച്ചു. കുറച്ചു ദിവസങ്ങളായി പനിയും ക്ഷീണവും ഉണ്ടെന്ന് പറഞ്ഞു പരിശോധനക്ക് വന്ന ആയക്കാട് സ്വദേശികളായ അച്ഛനും മകനുമാണ് താലൂക്ക് ആശുപത്രിയിൽ ചികിത്സക്ക് എത്തിയത്. പ്രഥമ ലക്ഷങ്ങളും പരിശോധ ഫലവും രോഗ സംശയം ബലപ്പെട്ടതിനെത്തുടർന്ന് വൈകിട്ട് നാലുമണിയോടെ ഇവരെ കളമശ്ശേരി മെഡിക്കൽ കോളേജിലേക്ക് മാറ്റി.തുടർന്ന് ആശുപത്രി താത്കാലികമായി അടക്കുകയായിരുന്നു.

തുടർന്ന് അണുനശീകരണത്തിനു ശേഷം ആശുപത്രി വീണ്ടും വൈകിട്ടോടുകൂടി പ്രവർത്തനസജ്ജമായി. പൂർവ്വ സ്ഥിതിയിൽ ആശുപത്രിയുടെ പ്രവർത്തനം പുനരാംഭിച്ചതായി ആശുപത്രി സുപ്രണ്ടെന്റ് അറിയിച്ചു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP