Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

കോതമംഗലത്ത് മഴ അതിശക്തം; കുട്ടമ്പുഴ മണികണ്ഠൻ ചാൽ ചപ്പാത്ത് വെള്ളത്തിനടിയിൽ; ആദിവാസി കുടികൾ ഏറെയുള്ള പ്രദേശം ഒറ്റപ്പെട്ടു; സ്‌കൂളിൽ പോകാനാവാതെ വിദ്യാർത്ഥികളും; ആദിവാസി ക്ഷേമത്തിന് കോടികൾ ചെലവിടുമ്പോഴും മാനം കറുത്താൽ രക്ഷയില്ലാതെ മണികണ്ഠൻ ചാൽ

കോതമംഗലത്ത് മഴ അതിശക്തം; കുട്ടമ്പുഴ മണികണ്ഠൻ ചാൽ ചപ്പാത്ത് വെള്ളത്തിനടിയിൽ; ആദിവാസി കുടികൾ ഏറെയുള്ള പ്രദേശം ഒറ്റപ്പെട്ടു; സ്‌കൂളിൽ പോകാനാവാതെ വിദ്യാർത്ഥികളും; ആദിവാസി ക്ഷേമത്തിന് കോടികൾ ചെലവിടുമ്പോഴും മാനം കറുത്താൽ രക്ഷയില്ലാതെ മണികണ്ഠൻ ചാൽ

പ്രകാശ് ചന്ദ്രശേഖർ

കോതമംഗലം : കനത്ത മഴയെ തുടർന്ന് കുട്ടമ്പുഴ മണികണ്ഠൻ ചാൽ ചപ്പാത്ത് വെള്ളത്തിനടിയിലായി. നിരവധി ആദിവാസി കുടികൾ ഉൾപ്പെടെ ആയിരത്തോളം കുടുംബങ്ങൾ താമസിക്കുന്ന പ്രദേശം ഒറ്റപ്പെട്ട സ്ഥിതിയിലാണിപ്പോൾ .പ്രദേശവാസികൾക്ക് പുറം ലോകവുമായി ബന്ധപ്പെടുന്നതിനുള്ള ഏക സഞ്ചാര മാർഗ്ഗമാണ് ചപ്പാത്ത്.

മണികണ്ഠൻ ചാൽ ചപ്പാത്ത് സ്ഥിതി ചെയ്യുന്ന പ്രദേശത്ത് പാലം വേണമെന്ന ആവശ്യം ഉയർന്നിട്ടു നാളുകളായി. 2000-2002 കാലഘട്ടത്തിലാണ് അന്നത്ത എംപി ഫ്രാൻസിസ് ജോർജിന്റെ ഫണ്ട് ഉപയോഗിച്ച് ചപ്പാത്ത് നിർമ്മിച്ച് നൽകിയത്. എന്നാൽ നാളിത് വരെയായിട്ടും മാറി മാറി വരുന്ന സർക്കാർ പാലം പണിയാൻ തയ്യാറായിട്ടില്ല . ഇന്നലെ പെയ്ത കനത്ത മഴയെ തുടർന്ന് മണികണ്ഠൻചാൽ ചപ്പാത്ത് വീണ്ടും വെള്ളത്തിൽ മുങ്ങിയ തോടെ മണികണ്ഠൻചാൽ, ഉറിയംപെട്ടി, വെള്ളാരംകുത്ത് തുടങ്ങിയ ആദിവാസി മേഖലകൾ ഒറ്റപ്പെട്ടു. കഴിഞ്ഞ പ്രളയത്തിൽ ഈ പ്രദേശം മാസങ്ങളോളമാണ് ഒറ്റപ്പെട്ടത്.

ചപ്പാത്ത് വെള്ളത്തിനടിയിലായാൽ സ്‌കൂളിൽ പോയിരിക്കുന്ന വിദ്യാർത്ഥികൾ, പണിക്കു പോയിരിക്കുന്ന ആളുകൾ ഇവരെല്ലാം മറുകരയിലുള്ള ബന്ധുവീടുകളിലും മറ്റും കിടന്നുറങ്ങേണ്ടിവരുന്ന സാഹചര്യമാണ് ഇപ്പോൾ. രോഗികളായ ആദിവാസികൾക്ക് ടൗണിൽ എത്തി ചികിത്സ പോലും നൽകാൻ പറ്റാത്ത സാഹചര്യമാണ് ഉള്ളത് . ആദിവാസി കുടികളിൽ നിന്ന് പണിക്കുപോയ വർക്ക് മൊബൈൽ റേഞ്ചില്ലാത്ത കൊണ്ട് വീടുകളിൽ അറിയിക്കാൻ പോലും പറ്റാത്ത അവസ്ഥയുണ്ടാകുന്നു. ഈ മേഖലയിൽ മൊബൈൽ കവറേജ് ഇല്ലാത്തതും പലപ്പോഴും ഇവിടെ നടക്കുന്ന പല സംഭവങ്ങളും പുറത്തറിയാൻ താമസം ഉണ്ടാകുന്നു. ചപ്പാത്ത് മുങ്ങിയതോടെ ആദിവാസി കുട്ടികൾക്ക് സ്‌കൂളിൽ പോലും പോകാൻ പറ്റാത്ത അവസ്ഥയാണ് ഉള്ളത്.

പുതിയപാലം ആവശ്യപ്പെട്ടുകൊണ്ട് ജന വനസംരക്ഷണസമിതി മുഖ്യമന്ത്രി, ജില്ലാ കളക്ടർ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എന്നിവർക്ക് അപേക്ഷ നൽകിയിട്ടും അധികാരികൾ തിരിഞ്ഞ് നോക്കിയിട്ടില്ല. തെരഞ്ഞെടുപ്പ് വേളകളിൽ വാഗ്ദാനങ്ങൾ നൽകി പറ്റിക്കുന്നതായും ഇവർ പറയുന്നു. ആദിവാസികളുടെ ഉന്നമനം ലക്ഷ്യമിട്ട് സർക്കാർ ലക്ഷങ്ങൾ ചിലവഴിക്കുന്നുണ്ടെന്ന് അവകാശപ്പെടുമ്പോഴും ആദിവാസി ഊരിലേക്ക് പോകാനുള്ള പാലം പോലും കുട്ടമ്പുഴയിലെ ആദിവാസികൾക്കില്ല.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP