Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

കൂടത്തായി കൊലപാതക പരമ്പരയിൽ അന്വേഷണം കോയമ്പത്തൂരിലേക്ക്; ജോളി ഉൾപ്പെടെയുള്ള പ്രതികളുടെ കസ്റ്റഡി വെള്ളിയാഴ്ച വരെ നീട്ടി; പ്രജികുമാറുമായി സംസാരിക്കാൻ ഭാര്യയ്ക്ക് കോടതി അനുവദിച്ചത് 10 മിനിറ്റ്; തഹസീൽദാർ ജയശ്രീയുടെ മൊഴിയെടുപ്പ് തുടരുന്നു; ഷാജുവിനെയും പിതാവിനെയും വീണ്ടും ചോദ്യം ചെയ്തു

കൂടത്തായി കൊലപാതക പരമ്പരയിൽ അന്വേഷണം കോയമ്പത്തൂരിലേക്ക്; ജോളി ഉൾപ്പെടെയുള്ള പ്രതികളുടെ കസ്റ്റഡി വെള്ളിയാഴ്ച വരെ നീട്ടി; പ്രജികുമാറുമായി സംസാരിക്കാൻ ഭാര്യയ്ക്ക് കോടതി അനുവദിച്ചത് 10 മിനിറ്റ്; തഹസീൽദാർ ജയശ്രീയുടെ മൊഴിയെടുപ്പ് തുടരുന്നു; ഷാജുവിനെയും പിതാവിനെയും വീണ്ടും ചോദ്യം ചെയ്തു

മറുനാടൻ മലയാളി ബ്യൂറോ

താമരശ്ശേരി; കൂടത്തായി കൊലപാതകപരമ്പരയിൽ ജോളി ഉൾപ്പെടെയുള്ള പ്രതികളുടെ കസ്റ്റഡി വെള്ളിയാഴ്ച വരെ നീട്ടി. ജോളി അടക്കമുള്ള പ്രതികളുടെ ജാമ്യാപേക്ഷ ശനിയാഴ്ച പരിഗണിക്കും. പൊലീസിനെതിരെ പരാതി ഒന്നുമില്ലെന്ന് മൂന്ന് പ്രതികളും കോടതിയെ അറിയിച്ചു. പ്രജികുമാറുമായി സംസാരിക്കാൻ ഭാര്യയ്ക്ക് കോടതി 10 മിനിറ്റ് അനുവദിച്ചു. മൂന്നുദിവസം കസ്റ്റഡി നീട്ടണമെന്ന് പൊലീസ് ആവശ്യപ്പെട്ടെങ്കിലും കോടതി രണ്ടു ദിവസമാണ് അനുവദിച്ചത്. ഏഴു ദിവസത്തെ കസ്റ്റഡി കാലാവധി അവസാനിച്ചതിനാൽ പ്രതികളെ താമരശ്ശേരി കോടതിയിൽ ഹാജരാക്കി.

തെളിവെടുപ്പ് കോയമ്പത്തൂരിലേക്ക് നീളുകയാണ്. പ്രജികുമാർ സയനൈഡ് എത്തിച്ചത് കോയമ്പത്തൂരിൽ നിന്നെന്ന് പൊലീസ് കോടതിയെ അറിയിച്ചു. കോയമ്പത്തൂരിലടക്കം തെളിവെടുക്കാനാണ് കസ്റ്റഡി നീട്ടാൻ ആവശ്യപ്പെട്ടത്. കേസിൽ ജോളിക്കായി കോടതിയിൽ ജാമ്യാപേക്ഷ നൽകി. പൊലീസിനെതിരെ പരാതിയില്ലെന്ന് പ്രതികൾ താമരശേരി കോടതിയിൽ. രാവും പകലും ചോദ്യം ചെയ്യൽ നടന്നെന്ന് ജോളിയുടെ അഭിഭാഷകൻ.

അതേസമയം ജോളിക്ക് വ്യാജ ഒസ്യത്തുണ്ടാക്കാൻ സഹായം നൽകിയ തഹസീൽദാർ ജയശ്രീയുടെ മൊഴിയെടുക്കുന്നത് തുടരുകയാണ്. ജയശ്രീ ഇന്നും ഡെപ്യുട്ടി കലക്ടർ മുമ്പാകെ ഹാജരായി. ഷാജുവിന്റെ പിതാവ് സഖറിയാസിന്റെ മൊഴിയെടുക്കാനായി ക്രൈംബ്രാഞ്ച് പുലിക്കയത്തെ വീട്ടിലെത്തി. വിവരങ്ങൾ ചോദിച്ചറിഞ്ഞ ശേഷം മടങ്ങി. അതിനിടെ ജോളിയുടെ ഭർത്താവ് ഷാജുവിനെ പയ്യോളി ക്രൈംബ്രാഞ്ച് ഓഫിസിലേക്ക് വിളിപ്പിച്ച് വീണ്ടും ചോദ്യം ചെയ്ത ശേഷം വിട്ടയച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP