Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Jan / 202119Tuesday

കൂടത്തായി പരമ്പര: പൊന്നാമറ്റം അന്നമ്മ തോമസിനെ കൊലപ്പെടുത്തിയ കേസ്: അവസാന കുറ്റപത്രം തിങ്കളാഴ്ച സമർപ്പിക്കും; കേസിൽ പ്രതി ജോളി മാത്രം; കുറ്റപത്രം നൽകുന്നത് താമരശേരി കോടതിയിൽ

കൂടത്തായി പരമ്പര: പൊന്നാമറ്റം അന്നമ്മ തോമസിനെ കൊലപ്പെടുത്തിയ കേസ്: അവസാന കുറ്റപത്രം തിങ്കളാഴ്ച സമർപ്പിക്കും; കേസിൽ പ്രതി ജോളി മാത്രം; കുറ്റപത്രം നൽകുന്നത് താമരശേരി കോടതിയിൽ

മറുനാടൻ മലയാളി ബ്യൂറോ

കോഴിക്കോട്: കൂടത്തായി കൊലപാതക പരമ്പര കേസിലെ അവസാന കുറ്റപത്രം തിങ്കളാഴ്ച സമർപ്പിക്കും. പൊന്നാമറ്റം അന്നമ്മ തോമസിനെ കൊലപ്പെടുത്തിയ കേസിലാണ് കുറ്റപത്രം നൽകുന്നത്. താമരശേരി ഒന്നാം ക്ലാസ് ജുഡീഷൽ മജിസ്‌ട്രേറ്റ് കോടതിയിലാണ് കുറ്റപത്രം സമർപ്പിക്കുന്നത്.

കേസിൽ ജോളി മാത്രമാണ് പ്രതി. കൂടത്തായി കൊലപാതക പരമ്പരയിൽ ആദ്യത്തെ കൊലപാതകമായിരുന്നു അന്നമ്മ തോമസിന്റേത്. ജോളിയുടെ ആദ്യ ഭർത്താവ് റോയ് തോമസിന്റെ മാതാവാണ് അന്നമ്മ. നായയെ കൊല്ലാൻ ഉപയോഗിക്കുന്ന ഡോഗ് കിൽ വിഷം ആട്ടിൻസൂപ്പിൽ കലർത്തി കൊലപാതകം നടത്തിയെന്നാണ് പൊലീസ് കണ്ടെത്തൽ. 2012 ഓഗസ്റ്റ് 22ന് ആണ് അന്നമ്മ തോമസ് കൊല്ലപ്പെട്ടത്.

പ്രീഡിഗ്രി വിദ്യാഭ്യാസ യോഗ്യത മാത്രമുള്ള ജോളി ഉന്നത വിദ്യാഭ്യാസ യോഗ്യതയുണ്ടെന്നാണ് ഭർത്താവിന്റെ ബന്ധുക്കളെ വിശ്വസിപ്പിച്ചിരുന്നത്. ജോലിക്ക് ശ്രമിക്കുന്നില്ലേയെന്ന് അന്നമ്മ ജോളിയോട് ചോദിക്കുകയും ചെയ്തിരുന്നു. വിദ്യാഭ്യാസ യോഗ്യത സംബന്ധിച്ച് പറഞ്ഞിരുന്ന കള്ളത്തരം പുറത്ത് വരുമെന്ന ഭയമാണ് കൊലപാതകത്തിന് കാരണമായി കുറ്റപത്രത്തിൽ പറയുന്നത്. വിഷം വാങ്ങാനായി കോഴിക്കോട് ജില്ലാ മൃഗാശുപത്രിയിൽ നിന്ന് ജോളി കുറിപ്പടി വാങ്ങിയതിന്റെ രേഖയാണ് കേസിലെ പ്രധാന തെളിവായി അന്വേഷണ സംഘം ചൂണ്ടിക്കാണിക്കുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP