Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ആത്മഹത്യാശ്രമം നടത്തിയ ജോളിയുടെ ചികിത്സ പൂർത്തിയായി; രണ്ടാഴ്ച കഴിഞ്ഞ് സ്റ്റിച്ച് എടുക്കണം; കൂടത്തായി കേസിലെ ഒന്നാം പ്രതി ജയിലിലേക്ക് മടങ്ങി

ആത്മഹത്യാശ്രമം നടത്തിയ ജോളിയുടെ ചികിത്സ പൂർത്തിയായി; രണ്ടാഴ്ച കഴിഞ്ഞ് സ്റ്റിച്ച് എടുക്കണം; കൂടത്തായി കേസിലെ ഒന്നാം പ്രതി ജയിലിലേക്ക് മടങ്ങി

മറുനാടൻ മലയാളി ബ്യൂറോ

കോഴിക്കോട്: കൈ ഞരമ്പ് മുറിച്ചതിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ച കൂടത്തായി കൊലപാതക പരമ്പര കേസിലെ ഒന്നാംപ്രതി പൊന്നാമറ്റം വീട്ടിൽ ജോളിയെ വീണ്ടും ജയിലിലെത്തിച്ചു.ചികിത്സ പൂർത്തിയായി വെള്ളിയാഴ്ച വൈകീേട്ടാടെയാണ് മെഡിക്കൽ കോളജ് ആശുപത്രിയിൽനിന്ന് ഡിസ്ചാർജ് ചെയ്തത്. ഇടതു കൈത്തണ്ടയിലെ ഞരമ്പിനിട്ട സ്റ്റിച്ച് എടുക്കാൻ രണ്ടാഴ്ച കഴിഞ്ഞ് വീണ്ടും ആശുപത്രിയിലെത്താൻ നിർദേശിച്ചിട്ടുണ്ട്. വ്യാഴാഴ്ച പുലർച്ച നാലരയോടെയാണ് ഞരമ്പ് മുറിച്ച് ജോളി ജയിലിൽ ആത്മഹത്യക്ക് ശ്രമിച്ചത്.

മസിലുകൾ തമ്മിൽ ബന്ധിപ്പിക്കുന്ന ഞരമ്പിന് മുറിവേറ്റ ജോളിക്ക് പ്ലാസ്റ്റിക് സർജറി വിഭാഗത്തിന്റെ നേതൃത്വത്തിൽ ചെറിയ ശസ്ത്രക്രിയ നടത്തിയിരുന്നു.ജയിൽ ഭിത്തിയുടെ ടൈൽസ് പതിച്ച വക്ര ഭാഗത്ത് അമർത്തിയോ കല്ലുപയോഗിച്ചോ ഇടതു കൈയിലെ ഞരമ്പ് മുറിക്കുകയായിരുന്നുെവന്നാണ് നിഗമനം. എന്നാൽ, താൻ സ്വയം കടിച്ച് ഞരമ്പ് മുറിക്കുകയായിരുന്നുവെന്നാണ് ജോളി പൊലീസിനോട് പറഞ്ഞത്.ഇതേ മൊഴി ജയിലിൽ തിരിച്ചെത്തിയ ശേഷം സൂപ്രണ്ട് വി. ജയകുമാറിനോടും ജോളി ആവർത്തിച്ചു.

നേരത്തേ താമസിപ്പിച്ചതിന് തൊട്ടടുത്ത സെല്ലിലാണ്‌ േജാളിയെ ഇനി പാർപ്പിക്കുകയെന്നും മുഴുവൻ സമയവും നിരീക്ഷണം ഏർപ്പെടുത്തുമെന്നും സെല്ലുകളിലുൾപ്പെടെ ജയിലിൽ 65 സി.സി.ടി.വി കാമറകൾ സ്ഥാപിക്കുന്ന പ്രവൃത്തി ആരംഭിച്ചതായും സൂപ്രണ്ട് പറഞ്ഞു.സംഭവത്തിൽ ജയിൽ സൂപ്രണ്ട് വി. ജയകുമാർ റിപ്പോർട്ടും ഉത്തരമേഖല ജയിൽ ഡി.െഎ.ജി എം.കെ. വിനോദ്കുമാർ പ്രാഥമികാേന്വഷണ റിപ്പോർട്ടും ഡി.ജി.പി ഋഷിരാജ് സിങ്ങിന് നൽകി. ഡി.െഎ.ജി അടുത്ത ദിവസം ജോളിയിൽ നിന്ന് മൊഴിയെടുത്തേക്കും.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP