Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

കൊങ്കൺ പാതയിലെ അറ്റകുറ്റപ്പണി നീളുന്നു; ഗതാഗത നിയന്ത്രണം തുടരുന്നു; നിരവധി ട്രെയിനുകൾ റദ്ദാക്കി

കൊങ്കൺ പാതയിലെ അറ്റകുറ്റപ്പണി നീളുന്നു; ഗതാഗത നിയന്ത്രണം തുടരുന്നു; നിരവധി ട്രെയിനുകൾ റദ്ദാക്കി

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: നോർത്ത് ഗോവയ്ക്കു സമീപം പെർണേമിനടുത്തുള്ള തുരങ്ക ചുമരുകൾ ഇടിഞ്ഞുവീണതിനെ തുടർന്ന് അറ്റകുറ്റപ്പണികൾ നടക്കുന്ന കൊങ്കൺ പാതയിൽ ഗതാഗത നിയന്ത്രണം മൂന്നാം തവണയും നീട്ടി. ഈ മാസം 10 വരെ പ്രഖ്യാപിച്ചിരുന്ന നിയന്ത്രണങ്ങളാണ് ജോലികൾ പൂർത്തിയാകാത്തതിനെ തുടർന്ന് വീണ്ടും നീട്ടിയത്.

തിരുവനന്തപുരം - ലോക്മാന്യതിലക് പ്രതിദിന സ്‌പെഷൽ (06346), റിട്ടേൺ സർവീസ് (06345) എന്നിവ ഈ മാസം 15 വരെ റദ്ദാക്കി. ആഴ്ചയിൽ മൂന്നു ദിവസം സർവീസ് നടത്തുന്ന തിരുവനന്തപുരം-ന്യൂഡൽഹി രാജധാനി സൂപ്പർഫാസ്റ്റ് (02431) 15,17 തീയതികളിലെയും ന്യൂഡൽഹി - തിരുവനന്തപുരം രാജധാനിയുടെ (02432) 13, 15 തീയതികളിലെയും സർവീസുകളും റദ്ദാക്കി.

എറണാകുളം - ഹസ്രത്ത് നിസാമുദ്ദീൻ മംഗള എക്സ്‌പ്രസ് (02617, 02618) 15 വരെ മഡ്ഗാവ്, പൂണെ വഴി സർവീസ് നടത്തും. നിസാമുദ്ദീൻ - എറണാകുളം തുരന്തോ (02284) 12നും എറണാകുളം - നിസാമുദ്ദീൻ തുരന്തോ (02283) 15നും പൂണെ, ഗുണ്ടക്കൽ, ജോലാർപേട്ട വഴി സർവീസ് നടത്തും.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP