Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Nov / 202024Tuesday

പിണറായിയെ പ്രതീകാത്മകമായി ശവമഞ്ചത്തിലേറ്റി പ്രതിഷേധിച്ച് യൂത്ത് കോൺഗ്രസ്; അധോലോക സർക്കാർ രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് കൊല്ലത്ത് യൂത്ത് കോൺഗ്രസ് മാർച്ച്

മറുനാടൻ ഡെസ്‌ക്‌

കൊല്ലം: സംസ്ഥാനത്തു നാളിതുവരെ കേട്ടുകേൾവി പോലുമില്ലാത്ത തരത്തിൽ സംസ്ഥാന മുഖ്യമന്ത്രിയുടെ ഓഫീസ് കള്ളക്കടത്തു കേന്ദ്രമാക്കിയതിനെതിരെയും പാർട്ടി സെക്രെട്ടറിയുടെ ഓഫീസ് മയക്കുമരുന്ന് താവളം ആക്കിയതിനെതിരെയും പിണറായി രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് യൂത്ത് കോൺഗ്രസ് നേതൃത്വത്തിൽ താലൂക്ക് ഓഫീസ് മാർച്ച് നടത്തി.

പിണറായിയുടെ കോലം പ്രതീകാത്മകമായി ശവമഞ്ചത്തിലേറ്റിയാണ് ചിന്നക്കട നിന്നും പ്രകടനമായി താലൂക്ക് ഓഫീസിലേക്ക് മാർച്ച് സംഘടിപ്പിച്ചത്. യുവാക്കളെ സന്മാർഗികത്തിലേക്ക് നയിക്കേണ്ട സർക്കാരിന്റെ ഉന്നത പ്രതിനിധിതന്നെ മയക്കുമരുന്ന് വ്യാപാരത്തിൽ ഏർപ്പെട്ടിരിക്കുകയാണന്ന് പ്രതിഷേധം ഉദ്ഘാടനം ചെയ്തു കൊണ്ട് യൂത്ത് കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് എൻ.എസ്.നുസൂർ ആരോപിച്ചു.

ഈ സർക്കാർ സംസ്ഥാനത്തെ യുവജനതയെ വഞ്ചിച്ചിരിക്കുകയാണെന്നും ഒരു നിമിഷംപോലും ഈ സർക്കാരിന് അധികാരത്തിൽ തുടരാൻ അർഹതയില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പിണറായിയുടെ മനസാക്ഷി സൂക്ഷിപ്പ്കാരന് നൽകിയ ഐടി സെക്രെട്ടറി സ്ഥാനം മകളുടെ കമ്പനിയുടെ വളർച്ചയ്ക്ക് വേണ്ടി ജോലി ചെയ്യുക എന്നതായിരുന്നുവെന്ന് യൂത്ത് കോൺഗ്രസ് ആരോപിച്ചു. ആരോപണങ്ങളെല്ലാം തന്റെ നേർക്കായിട്ടും അധികാരത്തിൽ കടിച്ചുതൂങ്ങാൻ പിനായിക്ക് യാതൊരു ഉളുപ്പുമില്ല. പിണരായി രാജി വയ്ക്കുംവരെ യൂത്ത് കോൺഗ്രസ് സമരം തുടരുമെന്ന് യൂത്ത് കോൺഗ്രസ് മുന്നറിയിപ്പ് നൽകി. പ്രതീകാത്മകമായി ശവമഞ്ചത്തിലേറ്റിയ

പിണറായിയുടെ കോലം താലൂക്ക് ഓഫീസിന് മുന്നിൽ കത്തിച്ചു പ്രതിഷേധിച്ചു.
യൂത്ത് കോൺഗ്രസ് അസംബ്ലി പ്രസിഡന്റ് ശരത് മോഹൻ അധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി വിഷ്ണു സുനിൽ പന്തളം, ആദർശ് ഭാർഗവൻ, നവാസ് റഷാദി, കൗശിക് എം.ദാസ്, ഒബി രാജേഷ്, ശരത് കടപ്പാക്കട, ഹർഷാദ്, ഷെമീർ ചാത്തിനംകുളം, അജു ചിന്നക്കട, മഹേഷ് മനു, ജൂഡസ്, പ്രവീണ് കൊടുംതറ, ചക്രൻ, രാധാകൃഷ്ണൻ, ഷാരൂഖ്, ഡാർവിൻ തുടങ്ങിയവർ സംസാരിച്ചു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP