Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

സ്ത്രീ വിരുദ്ധ പരാമർശം വിവാദത്തിരി കൊളുത്തിയപ്പോൾ മാപ്പ് പറഞ്ഞ് തടിയൂരാൻ കൊല്ലം തുളസി; 'ശബരിമലയിൽ പ്രവേശിക്കുന്ന സ്ത്രീകളെ വലിച്ചു കീറണമെന്ന' വാക്കുകൾക്ക് പിന്നാലെ തെറ്റ് ബോധ്യമായെന്നും പറഞ്ഞത് പൂർണമായി പിൻവലിക്കുന്നുവെന്നും ചാനൽ ചർച്ചയിൽ തുളസി; 'ശുംഭന്മാർ' എന്ന് ഉദ്ദേശിച്ചത് സുപ്രീം കോടതി ജഡ്ജിമാരെ അല്ലെന്നും വിശദീകരണം; മാപ്പപേക്ഷ വനിതാ കമ്മീഷൻ കേസെടുത്തതിന് പിന്നാലെ

സ്ത്രീ വിരുദ്ധ പരാമർശം വിവാദത്തിരി കൊളുത്തിയപ്പോൾ മാപ്പ് പറഞ്ഞ് തടിയൂരാൻ കൊല്ലം തുളസി; 'ശബരിമലയിൽ പ്രവേശിക്കുന്ന സ്ത്രീകളെ വലിച്ചു കീറണമെന്ന' വാക്കുകൾക്ക് പിന്നാലെ തെറ്റ് ബോധ്യമായെന്നും പറഞ്ഞത് പൂർണമായി പിൻവലിക്കുന്നുവെന്നും ചാനൽ ചർച്ചയിൽ തുളസി; 'ശുംഭന്മാർ' എന്ന് ഉദ്ദേശിച്ചത് സുപ്രീം കോടതി ജഡ്ജിമാരെ അല്ലെന്നും വിശദീകരണം; മാപ്പപേക്ഷ വനിതാ കമ്മീഷൻ കേസെടുത്തതിന് പിന്നാലെ

മറുനാടൻ ഡെസ്‌ക്‌

കൊല്ലം: സ്ത്രീ വിരുദ്ധ പരാമർശത്തിന് പിന്നാലെ മാപ്പപേക്ഷയുമായി കൊല്ലം തുളസി. ശബരിമലയിൽ എല്ലാ പ്രായത്തിലുമുള്ള സ്ത്രീകൾക്ക് പ്രവേശനം അനുവദിക്കുന്ന സുപ്രീം കോടതി വിധിയ്‌ക്കെതിരെ ആഞ്ഞടിച്ച് ബിജെപിയുടെ പ്രതിഷേധ മാർച്ചിൽ പങ്കെടുക്കുന്നതിനിടെയാണ് വിവാദ പ്രസ്താവന തുളസിയെ വെട്ടിലാക്കിയത്.

വാർത്താ ചാനൽ ചർച്ചയ്ക്കിടെയാണ് കൊല്ലം തുളസി മാപ്പ് പറഞ്ഞത്. സ്ത്രീ വിരുദ്ധ പരാമർശത്തിൽ മാപ്പ് പറയുന്നുവെന്ന് കൊല്ലം തുളസി പറഞ്ഞു. തെറ്റ് ബോധ്യമായെന്നും പരാമർശം പൂർണമായി പിൻവലിക്കുന്നുവെന്നും ശുംഭന്മാർ എന്ന് ഉദ്ദേശിച്ചത് സുപ്രീം കോടതി ജഡ്ജുമാരെ അല്ലെന്നും കൊല്ലം തുളസി കൂട്ടിച്ചേർത്തു.

സുപ്രീം കോടതി വിധിയുടെ പിൻബലത്തിൽ ശബരിമലയിൽ വരാനിരിക്കുന്ന സ്ത്രീകളെ രണ്ടായി വലിച്ചു കീറണമെന്നും ഒരു ഭാഗം ഡൽഹിയിലേക്കും ഒരു ഭാഗം മുഖ്യമന്ത്രിയുടെ മുറിയിലേക്കും ഇട്ടു കൊടുക്കണമെന്നുമായിരുന്നു കൊല്ലം തുളസിയുടെ പ്രസ്താവന.

വിധി പുറപ്പെടുവിച്ച ജഡ്ജിമാർക്കെതിരെയും നടൻ വിമർശിച്ചും. സുപ്രീം കോടതി ജഡ്ജിമാരെ ശുഭന്മാരെന്നാണ് പരാമർശിച്ചത്. കൊല്ലം തുളസിയുടെ വിവാദ പ്രസ്താവനയ്‌ക്കെതിരെ വനിതാ കമ്മീഷൻ കേസെടുത്തിരുന്നു ഇതിന് പിന്നാലെയാണ് മാപ്പ് പറച്ചിൽ.


വിവാദ പരാമർശം വെട്ടിലാക്കിയതിങ്ങനെ

ശബരിമലയിൽ വരാനിരിക്കുന്ന സ്ത്രീകളെ രണ്ടായി വലിച്ചു കീറണമെന്നാണ് നൂറുകണക്കിന് ആളുകൾ പങ്കെടുത്ത ചടങ്ങിൽ വെച്ച് കൊല്ലം തുളസി പറഞ്ഞത്. ശബരിമലയിൽ വരാനിരിക്കുന്ന സ്ത്രീകളെ രണ്ടായി വലിച്ചു കീറണം. ഇതിൽ ഒരു ഭാഗം കേരളാ മുഖ്യമന്ത്രി പിറണായിയുടെ മുമ്പിലേക്കും മറ്റൊരു ഭാഗം ഡൽഹിയിലേക്കും വലിച്ചെറിയണമെന്നും നടൻ പ്രസംഗിച്ചു.

വിധി പറഞ്ഞ സുപ്രീം കോടതിയെയും അവഹേളിച്ചു കൊണ്ടാണ് തുളസി പ്രസംഗിച്ചത്. കേസിൽ വിധിപറഞ്ഞ ജഡ്ജിമാർ ശുംഭന്മാരാണെന്നായിരുന്നു വിവാദ പരാമർശം.കൊല്ലം ചവറയിൽ നടന്ന ശബരിമല വിശ്വാസ സംരക്ഷണ ജാഥയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. പരിപാടിയുടെ ആമുഖ പ്രഭാഷണം നടത്തുന്നതിനിടെയാണ് അധിക്ഷേപകരമായ പരാമർശവുമായി കൊല്ലം തുളസി എത്തിയത്.

ബിജെപി സംസ്ഥാന പ്രസിഡന്റ് അഡ്വ. പി. ശ്രീധരൻപിള്ളയായിരുന്നു ജാഥയുടെ ക്യാപ്റ്റൻ. ബിജെപി മുതിർന്ന നേതാക്കൾ ഉൾപ്പെടെയുള്ളവരുടെ സാന്നിധ്യത്തിലായിരുന്നു കൊല്ലം തുളസിയുടെ അധിക്ഷേപകരമായ പരാമർശം.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP