Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

റോഡിൽ വച്ച് കൈ വെട്ടിമാറ്റി, പിന്നാലെ ഓടി കടയിലിട്ട് വെട്ടിക്കൊന്നു; യുവാവിന്റെ കൊലപാതകത്തിൽ ബന്ധുവിനെതിരെ കേസ്

റോഡിൽ വച്ച് കൈ വെട്ടിമാറ്റി, പിന്നാലെ ഓടി കടയിലിട്ട് വെട്ടിക്കൊന്നു; യുവാവിന്റെ കൊലപാതകത്തിൽ ബന്ധുവിനെതിരെ കേസ്

മറുനാടൻ മലയാളി ബ്യൂറോ

കൊല്ലം; കൊല്ലത്ത് യുവാവിനെ വെട്ടിക്കൊലപ്പെടുത്തി. മരുതമൺപള്ളി ആമ്പാടിയിൽ തിലജനാണ് (44) കൊലചെയ്യപ്പെട്ടത്. തിലജന്റെ ബന്ധു മരുതമൺപള്ളി പൊയ്കവിളവീടിൽ സേതുവിന്റെ പേരിൽ പൂയപ്പള്ളി പൊലീസ് കേസെടുത്തു. റോഡിൽ നിന്ന തിലജന്റെ കൈ വെട്ടി മാറ്റിയശേഷമായിരുന്നു കൊലപാതകം. ഞായറാഴ്ച രാത്രി ഒൻപതോടെയാണ് സംഭവമുണ്ടായത്. പ്രതി ഒളിവിലാണ്.

ജങ്ഷനിൽ നിൽക്കുകയായിരുന്ന തിലജനെ പ്രതി ആക്രമിച്ച് കൈ വെട്ടിമാറ്റി. തിലജൻ റോഡിനു മറുവശത്തുള്ള മാർജിൻ ഫ്രീ മാർക്കറ്റിൽ ഓടിക്കയറി. പിന്നാലെവന്ന സേതു കടയ്ക്കുള്ളിൽവെച്ചും തിലജനെ വെട്ടുകയായിരുന്നു. പൊലീസെത്തി തിലജനെ പാരപ്പള്ളി മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു.

തിലജനും സഹോദരന്മാരും ബന്ധുവായ പ്രതി സേതുവും തമ്മിൽ നേരത്തേ വഴിത്തർക്കവുമായി ബന്ധപ്പെട്ട് വീടുകയറി ആക്രമണമുണ്ടായിട്ടുണ്ട്. വഴിത്തർക്കവുമായി ബന്ധപ്പെട്ട് സേതു, തിലജന്റെ സഹോദരൻ ജലജനെ ആറുമാസംമുമ്പ് ജങ്ഷനിൽവച്ച് വെട്ടിപ്പരിക്കേൽപ്പിച്ചിരുന്നു. ഇതിനു പ്രതികാരമായി തിലജനും ജലജനും ക്വട്ടേഷൻ അംഗങ്ങളും ചേർന്ന് പിന്നീട് സേതുവിനെ വീടുകയറി വെട്ടിപ്പരിക്കേൽപ്പിച്ചു. ഇതിന്റെ തുടർച്ചയാണ് കൊലപാതകമെന്നു പൊലീസ് പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP