Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

കൊല്ലം ജില്ലാ ചിൽഡ്രൻസ് ഹോമിലെ ആറ് കുട്ടികൾക്ക് കോവിഡ്; നിലമേലിൽ ശവസംസ്‌കാരത്തിൽ പങ്കെടുത്ത 13 പേർക്കും രോഗം; പഞ്ചായത്ത് അംഗത്തിന് രോഗം സ്ഥിരീകരിച്ചതോടെ ജില്ലാ പഞ്ചായത്ത് അടച്ചു

മറുനാടൻ ഡെസ്‌ക്‌

കൊല്ലം: കൊല്ലം ജില്ലയിൽ വീണ്ടും കോവിഡ് ആശങ്ക. നിലമേലിൽ ശവസംസ്‌കാരത്തിൽ പങ്കെടുത്ത 13പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. 12 കൊല്ലം ജില്ലക്കാർക്കും ഒരു തിരുവനന്തപുരം സ്വദേശിക്കുമാണ് രോഗം സ്ഥിരീകരിച്ചത്.

ആൺകുട്ടികളുടെ ജില്ലാ ചിൽഡ്രൻസ് ഹോമിൽ ആറു കുട്ടികൾക്ക് കോവിഡ് സ്ഥിരീകരിച്ചു. മുഴുവൻ കുട്ടികളെയും നിരീക്ഷണത്തിലാക്കി. നീണ്ടകര ഫിഷിങ് ഹാർബറിലെ ഒരു തൊഴിലാളിക്കും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.

പഞ്ചായത്ത് അംഗത്തിന് കോവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് ആര്യങ്കാവ് പഞ്ചായത്ത് ഓഫീസ് അടച്ചു. ജില്ലയിൽ കഴിഞ്ഞദിവസം 48പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചിരുന്നത്. ഇതിൽ 45പേർക്കും സമ്പർക്കത്തിലൂടെയാണ് രോഗം പകർന്നത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP