Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

കോവിഡില്ലാത്ത ഒരേ ഒരു ജില്ലയായി കൊല്ലം; ഇതരസംസ്ഥാനങ്ങളിൽ നിന്നെത്തുന്നവരെ നിരീക്ഷിക്കാൻ പ്രത്യേക കേന്ദ്രങ്ങൾ; ഇന്ന് ഗ്രഹനിരീക്ഷണം പൂർത്തിയാക്കിയത് 724 പേർ; ഇതുവരെ ഗൃഹനിരീക്ഷണത്തിൽ ഉള്ളത് 15,740 പേർ; അതിജാഗ്രത തുടരണമെന്ന് ജില്ലാ കലക്ടർ

മറുനാടൻ ഡെസ്‌ക്‌

കൊല്ലം: കോവിഡ് 19 പോസിറ്റീവ് കേസ് റിപ്പോർട്ട് ചെയ്യാത്ത കേരളത്തിലെ ഏക ജില്ലയായി കൊല്ലം. ഇന്ന് വൈകിട്ടുവരെയുള്ള (മാർച്ച് 26) റിപ്പോർട്ടുകൾ പ്രകാരമാണ് കോവിഡ് 19 സ്ഥിരീകരണമില്ലാത്ത ഏക ജില്ലയെന്ന നേട്ടം കൊല്ലത്തിന് ലഭിച്ചത്. എന്നാൽ രോഗവ്യാപനത്തിന്റെ ഏറ്റവും സാധ്യതയുള്ള ഘട്ടമെന്ന നിലയിൽ അതീവജാഗ്രത തുടരുകയാണെന്ന് ജില്ലാകലക്ടർ ബി. അബ്ദുൽ നാസർ അറിയിച്ചു. ജനങ്ങൾ വീടുകളിൽ തന്നെകഴിയുകയും ലോക്ക് ഡൗൺ മാർഗനിർദ്ദേശങ്ങൾ പാലിക്കുകയും ചെയ്യണം.

ഇന്ന് മാത്രം 724 പേർ ഗൃഹനിരീക്ഷണം പൂർത്തിയാക്കി. അതിർത്തി കടന്നെത്തുന്നവർക്ക് ഇനി ഗൃഹനിരീക്ഷണമുണ്ടാവില്ലെന്നും ഇതരസംസ്ഥാനങ്ങളിൽ നിന്നെത്തുന്നവരെ ജില്ലയിൽ ഒരുക്കിയിട്ടുള്ള പ്രത്യേകനിരീക്ഷണ കേന്ദ്രങ്ങളിലേക്ക് മാറ്റുമെന്നും കളക്ടർ വ്യക്തമാക്കി.

വിവിധ നിരീക്ഷണ കേന്ദ്രങ്ങളിലായി 1090 ബെഡ്ഡുകൾ ഒരുക്കിയിട്ടുണ്ട്. ഇവിടെപ്രവേശിപ്പിക്കപ്പെടുന്നവർക്ക് എല്ലാ സൗകര്യങ്ങളും ഉണ്ടാകും. സാമൂഹ്യവ്യാപനംതടയുന്നതിനും ക്വാറന്റയിൻ ഉള്ളവർക്കും മറ്റു ഒറ്റപ്പെട്ടു കിടക്കുന്നവർക്കുംവീടുകളില്ലാതെ മാറി നിൽക്കേണ്ടി വരുന്നവർക്കും അതിഥി തൊഴിലാളികൾക്കുംവേണ്ടി ഒരുക്കുന്ന സൗകര്യങ്ങൾക്ക് എല്ലാവിധ സഹായ സഹകരണങ്ങൾനൽകിയും സജീവ പങ്കാളിത്തം വഹിച്ചും ത്യാഗസന്നദ്ധരായി തന്നെ എല്ലാവരുംസഹകരിക്കണമെന്ന് ജില്ലാ കലക്ടർ അറിയിച്ചു.

ജില്ലയിൽ ഇന്ന് (മാർച്ച് 26) 15,740 പേരാണ് ഗൃഹനിരീക്ഷണത്തിൽ ഉള്ളത്. ദുബായിൽ നിന്നുള്ള 1,491 പേർ ഉൾപ്പെടെ ഗൾഫ് മേഖലയിൽ നിന്ന് തിരികെഎത്തിയ 5,308 പേരും ഗൃഹനിരീക്ഷണത്തിൽ ഉൾപ്പെടുന്നു. പാരിപ്പള്ളി ഗവൺമെന്റ് മെഡിക്കൽ കോളജ് ആശുപത്രിയിൽ എട്ടു പേരെ കിടത്തി ചികിത്സിക്കുന്നുണ്ട്.

549 സാമ്പിളുകൾ ദേശീയ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിലേക്ക് അയച്ചതിൽ 133 എണ്ണത്തിന്റെ ഫലം കൂടി വരാനുണ്ട്. 416 പേരുടെ റിസൽട്ട് വന്നതിൽ ജില്ലയിൽഎല്ലാം നെഗറ്റീവ് ആണ്. അതീവജാഗ്രത പുലർത്തേണ്ട സാഹചര്യമാണെങ്കിലുംസ്ഥിതിഗതികൾ നിലവിൽ നിയന്ത്രണ വിധേയമാണെന്നും വ്യാപനം തടയുന്നതിന് വിവിധ വകുപ്പുകളുടെ സഹകരണത്തോടെ എല്ലാ നടപടികളും സ്വീകരിച്ചുവരുകയാണെന്നും ജില്ലാ മെഡിക്കൽ ഓഫീസർ ഡോ വി വി ഷേർലി വ്യക്തമാക്കി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP