Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

കൊല്ലത്ത് ഒരുകുടുംബത്തിലെ മൂന്നുപേർ അടക്കം 12 പേർക്ക് കോവിഡ്; ഒൻപതുപേർ വിദേശ രാജ്യങ്ങളിൽ നിന്നും മൂന്നു പേർ ഇതര സംസ്ഥാനങ്ങളിൽ നിന്നും എത്തിയവർ

കൊല്ലത്ത് ഒരുകുടുംബത്തിലെ മൂന്നുപേർ അടക്കം 12 പേർക്ക് കോവിഡ്; ഒൻപതുപേർ വിദേശ രാജ്യങ്ങളിൽ നിന്നും മൂന്നു പേർ ഇതര സംസ്ഥാനങ്ങളിൽ നിന്നും എത്തിയവർ

മറുനാടൻ മലയാളി ബ്യൂറോ

കൊല്ലം: ജില്ലയിൽ ഇന്ന് 12 പേർക്ക് കോവിഡ്. ഒരു കുടുംബത്തിലെ മൂന്നു പേർ ഉൾപ്പടെ ജില്ലയിൽ ഇന്ന് 12 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. ഒൻപതുപേർ വിദേശ രാജ്യങ്ങളിൽ നിന്നും മൂന്നു പേർ ഇതര സംസ്ഥാനത്ത് നിന്നും എത്തിയവരാണ്. കുവൈറ്റിൽ നിന്ന് മൂന്നുപേരും ഒമാനിൽ നിന്ന് രണ്ടുപേരും സൗദി, ഖത്തർ, ആഫ്രിക്ക, എത്യോപ്പിയ എന്നിവിടങ്ങളിൽ നിന്ന് ഒരാൾ വീതവും മൂന്നുപേർ മുംബൈയിൽ നിന്നും എത്തിയവരാണ്.

പുനലൂർ ഉറുകുന്ന് സ്വദേശി(47), ഭാര്യ(43), മകൾ(17), ചാത്തന്നൂർ കാരംകോട് സ്വദേശി(40 വയസ്), പള്ളിമൺ സ്വദേശി(38), ഓടനാവട്ടം മുത്താരം സ്വദേശി(34), തൃക്കരുവ സ്വദേശി(34), ഇളമാട് സ്വദേശി(37), ഉമയനല്ലൂർ പേരയം സ്വദേശി(46), മങ്ങാട് സ്വദേശി(24), ചവറ കുളങ്ങരഭാഗം സ്വദേശി(52), കാരുകോൺ പുതയം സ്വദേശി(34) എന്നിവർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്.

പുനലൂർ ഉറുകുന്നിലെ കുടുംബം ജൂൺ 14 ന് മുംബൈയിൽ നിന്നും എത്തി ഗൃഹനിരീക്ഷണത്തിലായിരുന്നു. ഒരാൾക്ക്(23 വയസ്) ജൂൺ 27 ന് കോവിഡ് സ്ഥിരീകരിച്ചിരുന്നു. കുടുംബ സഹിതമാണ് മുംബൈയിൽ നിന്നും ട്രെയിനിൽ നാട്ടിൽ എത്തിയത്. ചാത്തന്നൂർ കാരംകോട് സ്വദേശി ജൂൺ 18 ന് ഒമാൻ മസ്‌കറ്റിൽ നിന്നും എത്തി സ്ഥാപന നിരീക്ഷണത്തിലായിരുന്നു. പള്ളിമൺ സ്വദേശി ജൂൺ 20 ന് സഹോദരിയും സഹോദരിയുടെ 13 വയസും ആറര വയസുമുള്ള രണ്ട് കുട്ടികളോടൊപ്പം എത്തി ഗൃഹനിരീക്ഷണത്തിലായിരുന്നു.

ഓടനാവട്ടം മുത്താരം സ്വദേശി ജൂൺ 25 ന് ആഫ്രിക്കയിൽ നിന്നും നാട്ടിലെത്തി ഗൃഹനിരീക്ഷണത്തിലും തൃക്കരുവ സ്വദേശി ജൂൺ 15 ന് കുവൈറ്റിൽ നിന്നും എത്തി സ്ഥാപന നിരീക്ഷണത്തിന് ശേഷം ഗൃഹ നിരീക്ഷണത്തിലുമായിരുന്നു. ഇളമാട് സ്വദേശി ജൂൺ 25 ന് സൗദിയിൽ നിന്നും എത്തി ഗൃഹനിരീക്ഷണത്തിലായിരുന്നു. ഉമയനല്ലൂർ പേരയം സ്വദേശി ജൂൺ 26 ന് എത്യോപ്പിയിൽ നിന്നും എത്തി ഗൃഹനിരീക്ഷണത്തിലായിരുന്നു.

മങ്ങാട് സ്വദേശി ജൂൺ 16 ന് കുവൈറ്റിൽ നിന്നും എത്തി ഗൃഹനിരീക്ഷണത്തിലായിരുന്നു. ചവറ കുളങ്ങര ഭാഗം സ്വദേശി ജൂൺ 13 ന് ഖത്തർ ദോഹയിൽ നിന്നും നാട്ടിലെത്തി ഗൃഹനിരീക്ഷണത്തിലായിരുന്നു. കാരുകോൺ പുതയം സ്വദേശി ജൂൺ 26 ന് കുവൈറ്റിൽ നിന്നും എത്തി തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP