Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ചിന്നക്കടയുടെ സ്പന്ദനമായ കൊല്ലത്തിന്റെ ക്ലോക്ക് ടവർ നിശ്ചലമായിട്ട് ആഴ്ചകൾ; അറ്റകുറ്റപ്പണികൾ വൈകുന്നതായി നാട്ടുകാരും; നഗരത്തിന്റെ മണിമുഴക്കം കേൾക്കാതെ കൊല്ലം

മറുനാടൻ ഡെസ്‌ക്‌

കൊല്ലം: നെഞ്ചും വിരിച്ച് നിൽക്കുകയാണെങ്കിലും സൂര്യൻ ഉദിക്കുന്നതും അസ്തമിക്കുന്നതുമൊന്നും കൊല്ലത്തിന്റെ അടയാളമായ ചിന്നക്കടയിലെ ക്ലോക്ക് ടവർ അറിയുന്നില്ല. പുള്ളിക്കാരന് സ്ഥലകാല ബോധം നഷ്ടമായിട്ട് മൂന്ന് മാസം പിന്നിടുന്നു!. പഴയ ഓർമ്മയിൽ ആരെങ്കിലും വിശ്വസിച്ച് സമയം നോക്കിയാൽ എല്ലാകാര്യങ്ങളും അന്ന് കുഴഞ്ഞ് മറിയും.വർഷം തോറും നഗരസഭ ക്വട്ടേഷൻ ക്ഷണിച്ച് സ്വകാര്യ ഏജൻസികൾക്കാണ് മണിമേടയുടെ പരിപാലന ചുമതല നൽകുന്നത്.

കായംകുളം ആസ്ഥാനമായുള്ള സ്വകാര്യ ഏജൻസി ഏറ്റെടുത്ത പരിപാലന കരാറിന്റെ കാലാവധി നാല് മാസം മുമ്പാണ് അവസാനിച്ചത്. ഒരുമാസം കൂടി പിന്നിട്ടപ്പോൾ ക്ലോക്കിന്റെ സൂചികൾ ചലനമറ്റ് കാഴ്‌വവസ്തുവായതാണ്. ഇടയ്ക്ക് വീണ്ടും സ്വയം പ്രവർത്തിച്ച് തുടങ്ങിയെങ്കിലും വീണ്ടും നിലച്ചു.

ഇപ്പോൾ ഏത് സമയത്ത് നോക്കിയാലും നാല് മണിയാണ് കാണിക്കുന്നത്!.6 വർഷം മുൻപ് ക്ലോക്ക് ടവർ മൊത്തത്തിൽ നവീകരിച്ചപ്പോഴാണ് ഇതിന്റെ പ്രവർത്തനം വൈദ്യുതീകരിച്ചത്. കൊല്ലത്തിന്റെ ചരിത്രത്തിന്റെ ഭാഗമായ മണിമേടയിലെ ഘടികാരം നിലച്ചത് പലരും പലതവണ നഗരസഭാ അധികൃതരുടെ ശ്രദ്ധയിൽപ്പെടുത്തിയെങ്കിലും ഇതുവരെ ഒരു നടപടിയും കൈക്കൊണ്ടിട്ടില്ല.

1932 മുതൽ 16 വർഷക്കാലം കൊല്ലം മുനിസിപ്പൽ ചെയർമാനായിരുന്ന കെ.ജി. പരമേശ്വരൻ പിള്ളയുടെ സ്മരണാർത്ഥം 1944ലാണ് ക്ലോക്ക് ടവറിന്റെ നിർമ്മാണം പൂർത്തിയാക്കിയത്. പിന്നീട് നഗരം ഉണരുന്നതും ഉറങ്ങുന്നതുമെല്ലാം ഈ മണിമേടയിൽ നിന്നുള്ള മണിമുഴക്കം കേട്ടായിരുന്നു. വർഷങ്ങളോളം പഴയകാലത്തെ ഘടികാരങ്ങളെ പോലെ കീ കൊടുത്താണ് ഇതും പ്രവർത്തിച്ചിരുന്നത്. ഇടയ്ക്ക് പലതണ അറ്റകുറ്റപ്പണി നടത്തി യന്ത്രഘടന മാറ്റുകയും ചെയ്തു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP