Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Sep / 202023Wednesday

ചീറി പാഞ്ഞു പോയ വെള്ളക്കാർ ഇടിച്ചു തെറിപ്പിച്ചത് ഈ പാവപ്പെട്ടവന്റെ ജീവിതം; അപകടം ഉണ്ടാക്കിയ കാർ ആരുടേതെന്ന് കണ്ടെത്താനാവാതെ പോയതോടെ ഇൻഷുറൻസ് തുകയും ലഭിച്ചില്ല; എട്ടു മാസമായി ഒരു കാരണവുമില്ലാതെ തളർന്നു കിടക്കുന്ന ഈ മനുഷ്യന്റെ കണ്ണീരൊപ്പാൻ അന്ന് കാറിടിച്ചിട്ട് നിർത്താതെ പോയ ആൾക്ക് ചുമതലയില്ലേ? അതു നിങ്ങൾ ആണെങ്കിൽ കേസിനെ ഭയമാണെങ്കിൽ രഹസ്യമായെങ്കിലും സഹായിക്കൂ

ചീറി പാഞ്ഞു പോയ വെള്ളക്കാർ ഇടിച്ചു തെറിപ്പിച്ചത് ഈ പാവപ്പെട്ടവന്റെ ജീവിതം; അപകടം ഉണ്ടാക്കിയ കാർ ആരുടേതെന്ന് കണ്ടെത്താനാവാതെ പോയതോടെ ഇൻഷുറൻസ് തുകയും ലഭിച്ചില്ല; എട്ടു മാസമായി ഒരു കാരണവുമില്ലാതെ തളർന്നു കിടക്കുന്ന ഈ മനുഷ്യന്റെ കണ്ണീരൊപ്പാൻ അന്ന് കാറിടിച്ചിട്ട് നിർത്താതെ പോയ ആൾക്ക് ചുമതലയില്ലേ? അതു നിങ്ങൾ ആണെങ്കിൽ കേസിനെ ഭയമാണെങ്കിൽ രഹസ്യമായെങ്കിലും സഹായിക്കൂ

സ്വന്തം ലേഖകൻ

കൊല്ലം: എട്ടു മാസമായി തളർന്നു കിടക്കുന്ന ഈ പാവപ്പെട്ട മനുഷ്യന്റെ കഥ ആരുടേയും കരളലിയിപ്പിക്കുന്നത്. ഒരു രാത്രി കൊല്ലം ബൈപ്പാസിലൂടെ നടന്നു വരുമ്പോൾ ചീറി പാഞ്ഞു വന്ന വെള്ള കാർ ദേഹത്ത് തട്ടിയതാണ് കുരീപ്പുഴ കൊച്ചാലുംമൂട്ടിൽ ആന്റണിയെന്ന 57 കാരന്റെ ജീവിതം മാറ്റി മറിച്ചത്. അന്നു മുതൽ മരപ്പലക അടിച്ച വാടക വീട്ടിൽ ഒരേ കിടപ്പാണ് ആന്റണി എന്ന ഈ മനുഷ്യൻ. ഉള്ളതെല്ലാം വിറ്റു പെറുക്കി ചികിത്സിച്ചെങ്കിലും ഒന്ന് എഴുന്നേറ്റ് നിൽക്കാൻ പോലും ഇതുവരെ ആന്റണിക്കായിട്ടില്ല.

Stories you may Like

അപകടം ഉണ്ടാക്കിയ കാർ ആരുടേതെന്ന് കണ്ടെത്താനാവാതെ പോയതോടെ ഇൻഷുറൻസ് തുകയും ലഭിച്ചില്ല. എട്ടു മാസമായി ഒരു കാരണവുമില്ലാതെ തളർന്നു കിടക്കുന്ന ഈ മനുഷ്യന്റെ കണ്ണീരൊപ്പാൻ അന്ന് കാറിടിച്ചിട്ട് നിർത്താതെ പോയ ആൾക്ക് ചുമതലയില്ലേ? അതു നിങ്ങൾ ആണെങ്കിൽ കേസിനെ ഭയമാണെങ്കിൽ രഹസ്യമായെങ്കിലും അദ്ദേഹത്തെ സഹായിക്കൂ. മത്സ്യത്തൊഴിലാളിയായിരുന്ന ആന്റണി കായലിൽ വലയിട്ടതിനു ശേഷം രാത്രി ഭക്ഷണം കഴിക്കാനായി വീട്ടിലേക്കു വരുംവഴിയാണ് അപകടം.

വെള്ളക്കാറാണ് തന്നെ ഇടിച്ചതെന്ന് ആന്റണി പറയുന്നുണ്ടെങ്കിലും മറ്റൊന്നും അറിയില്ല. സഹായത്തിനായി ഭാര്യ ഉഷ എല്ലായിപ്പോഴും അരികിൽ തന്നെ ഉണ്ട്. കൊട്ടിയത്തെ സ്വകാര്യ ആശുപത്രിയിലും പിന്നീടു തിരുവനന്തപുരം മെഡിക്കൽ കോളജിലും പ്രവേശിപ്പിച്ചെങ്കിലും നട്ടെല്ലിനേറ്റ പരുക്കു മൂലം ആന്റണിക്ക് ഇനിയും എഴുന്നേറ്റു നിൽക്കാൻ ആയിട്ടില്ല. അൽപനേരം ഇരുന്നാൽ വേദന ശരീരത്തെ വലിഞ്ഞു മുറുക്കും. പ്രാഥമികകൃത്യങ്ങൾ നിർവഹിക്കുന്നതു പോലും കിടന്നുകൊണ്ടാണ്.

വർഷങ്ങളോളം മറ്റു വള്ളങ്ങളിൽ തൊഴിലെടുത്തിരുന്ന ആന്റണി സ്വന്തമായി വള്ളവും വലയും വാങ്ങിയിട്ട് 5 മാസം തികയും മുൻപേയായിരുന്നു അപകടം. 50,000 രൂപ വായ്പയെടുത്തു വാങ്ങിയ വള്ളവും വലയും 20,000 രൂപയ്ക്കു വിൽക്കേണ്ടി വന്നു. അഞ്ചു വയസ്സുകാരിയായ കൊച്ചുമകളുടെ കാതിലുണ്ടായിരുന്ന കമ്മൽ പോലും വിറ്റതു ചികിത്സയ്ക്കാണെന്നു പറയുമ്പോൾ ഉഷയ്ക്കു തേങ്ങൽ അടക്കാനായില്ല. കടങ്ങൾ മാത്രമാണ് ഇനി ബാക്കിയുള്ളത്.

'എന്നെ പൊന്നു പോലെ നോക്കിയ മനുഷ്യനാണ്. എന്തുണ്ടെങ്കിലും അതിന്റെ പാതി എനിക്കു കൊണ്ടു വന്നു തന്നിരുന്നു. ഈ കിടപ്പിൽ ഞാൻ അദ്ദേഹത്തെയും അതു പോലെ നോക്കണ്ടേ...' ആരോഗ്യപരമായ പ്രശ്‌നങ്ങൾ ഉണ്ടെങ്കിലും അതു ഭാര്യ ഉഷ ആന്റണിക്കു നൽകുന്ന ഉറപ്പാണ്. രണ്ടു ദിവസത്തേക്കുള്ള മരുന്നു കൂടിയേ ഇനി ബാക്കിയുള്ളൂ. മരുന്നു വാങ്ങാൻ ഒരു രൂപ പോലും കയ്യിലില്ല. സങ്കടങ്ങൾ ഇങ്ങനെ ഓരോന്നായി എണ്ണിപ്പറയുമ്പോഴും ഭർത്താവിനു നേരെ പുഞ്ചിരി സമ്മാനിക്കുന്നുമുണ്ട് അവർ.

വെള്ളക്കാറാണ് തന്നെ ഇടിച്ചതെന്ന് മാത്രം ആന്റണിക്ക് അറിയാം. ദൂരെ മാറ്റിയെവിടെയോ ആ വാഹനം നിർത്തിയതായി ആരൊക്കെയോ പറഞ്ഞു കേട്ട അറിവു മാത്രമേ ആന്റണിക്കുള്ളൂ. ആ കാർ ഇടിപ്പിച്ചത് നിങ്ങൾ ആണെങ്കിൽ അതിൽ നിങ്ങൾക്ക് കുറ്റ ബോധം തോന്നുന്നുണ്ടെങ്കിൽ തീർച്ചയായും നിങ്ങൾ ആന്റണിയെ സഹായിക്കണം. ആന്റണിയുടെ കണ്ണീരൊപ്പാൻ നിങ്ങൾ ബാധ്യസ്ഥനാണ്. കേസിനെ ഭയമാണെങ്കിൽ രഹസ്യമായെങ്കിലും സഹായിക്കണം.

ഉഷയുടെ ഫോൺ നമ്പർ 7736358367.
ബാങ്ക് അക്കൗണ്ട് വിവരങ്ങൾ: പേര് ഉഷ മേരി
അക്കൗണ്ട് നമ്പർ 17610100088373.
ഐഎഫ്എസ്‌സി FDRL0001761.ബാങ്ക് ഫെഡറൽ ബാങ്ക്, തൃക്കടവൂർ ബ്രാഞ്ച്.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP