Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

വൃദ്ധ ക്രൂരമായ ലൈംഗിക പീഡനത്തിനിരയായ സംഭവത്തിൽ അന്വേഷണം ഊർജ്ജിതമെന്ന് പൊലീസ്; ആരെയും അറസ്റ്റു ചെയ്തിട്ടില്ലന്നും വെളിപ്പെടുത്തൽ

വൃദ്ധ ക്രൂരമായ ലൈംഗിക പീഡനത്തിനിരയായ സംഭവത്തിൽ അന്വേഷണം ഊർജ്ജിതമെന്ന് പൊലീസ്; ആരെയും അറസ്റ്റു ചെയ്തിട്ടില്ലന്നും വെളിപ്പെടുത്തൽ

പ്രകാശ് ചന്ദ്രശേഖർ

കൊച്ചി: കോലേഞ്ചേരി പഴന്തോട്ടത്ത് വൃദ്ധ ക്രൂരമായ ലൈംഗിക പീഡനത്തിനിരയായ സംഭവത്തിൽ അന്വേഷണം നടന്നുവരികയാണെന്നും ഇതുവരെ ആരെയും അറസ്റ്റു ചെയ്തിട്ടില്ലന്നും പൊലീസ്. വൃദ്ധയിൽ നിന്നും വിവരങ്ങൾ ശേഖരിക്കാൻ പാകത്തിൽ ആരോഗ്യസ്ഥിതിയിൽ പുരോഗതിയുണ്ടായിട്ടില്ലന്നും മറ്റ് വഴിക്ക് അന്വേഷണം പുരോഗമിക്കന്നതായും പുത്തൻകുരിശ് പൊലീസ് അറിയിച്ചു.

വനിത കമ്മീഷൻ ചെയർ പേഴ്സൺ എം.സി.ജോസഫൈൻ ഇന്ന് കോലേഞ്ചരി ആശുപത്രിയിൽ കഴിയുന്ന സ്ത്രീയെ കണ്ടിരുന്നു. ക്രൂരമായ ലൈംഗിക പീഡനത്തിന് ഇരയായ വൃദ്ധയുടെ ചികിത്സാ ചെലവ് സർക്കാർ വഹിക്കണമെന്ന് ആവശ്യപ്പെട്ട് അവർ ആരോഗ്യ-സാമൂഹ്യ നീതി വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചർക്ക് കത്ത് നൽകി.

ഇന്ന് ഉച്ചയോടെ കോലഞ്ചേരി മെഡിക്കൽ മിഷൻ ആശുപത്രിയിൽ വൃദ്ധയെ സന്ദർശിച്ച ചെയർപേഴ്സൺ, ഡോക്ടർമാരിൽ നിന്ന് തെളിവെടുത്തു. ഇത് സംബന്ധിച്ച് കേസ് രജിസ്റ്റർ ചെയ്യാൻ ഡയറക്ടർ വി.യു. കുര്യാക്കോസിന് നിർദ്ദേശം നൽകി. കുറ്റവാളികൾ ആരായിരുന്നാലും അവരെ ഉടൻ അറസ്റ്റ് ചെയ്ത് നിയമത്തിനു മുന്നിൽ കൊണ്ടുവരണമെന്ന് ചെയർപേഴ്സൺ ആവശ്യപ്പെട്ടു. വൃദ്ധയ്ക്ക് വേണ്ട എല്ലാ സഹായവും ചെയ്യുമെന്നും ചെയർപേഴ്സൺ പറഞ്ഞു. രാവിലെ കമ്മിഷൻ അംഗം അഡ്വ. ഷിജി ശിവജിയും ആശുപത്രി സന്ദർശിച്ചിരുന്നു. സംഭവം അറിഞ്ഞ കഴിഞ്ഞ ദിവസം രാത്രിതന്നെ ചെയർപേഴ്സണും കമ്മിഷൻ അംഗവും ഇടപെട്ടതിനെ തുടർന്നാണ് അന്വേഷണം ഊർജിതമാക്കിയത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP