Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

കൊടുമൺ കൊലപാതകം: പ്രതികളെ കസ്റ്റഡിയിൽ വിട്ടുകിട്ടാനുള്ള അപേക്ഷ പൊലീസ് തിങ്കളാഴ്ച വീണ്ടും സമർപ്പിക്കും; പുതിയ അപേക്ഷ എല്ലാ നിയമവശങ്ങളും നോക്കി; കൊടുംകുറ്റവാളികളുടെ മാനസികാവസ്ഥയാണ് പ്രതികളുടേതെന്നും പൊലീസ്

കൊടുമൺ കൊലപാതകം: പ്രതികളെ കസ്റ്റഡിയിൽ വിട്ടുകിട്ടാനുള്ള അപേക്ഷ പൊലീസ് തിങ്കളാഴ്ച വീണ്ടും സമർപ്പിക്കും; പുതിയ അപേക്ഷ എല്ലാ നിയമവശങ്ങളും നോക്കി; കൊടുംകുറ്റവാളികളുടെ മാനസികാവസ്ഥയാണ് പ്രതികളുടേതെന്നും പൊലീസ്

മറുനാടൻ മലയാളി ബ്യൂറോ

പത്തനംതിട്ട: കൊടുമൺ കൊലപാതകത്തിൽ പ്രതികളെ കസ്റ്റഡിയിൽ വിട്ടു കിട്ടണമെന്ന പൊലീസിന്റെ അപേക്ഷ തിങ്കളാഴ്ച വീണ്ടും സമർപ്പിക്കും. കഴിഞ്ഞദിവസം നൽകിയ അപേക്ഷ കോടതി തള്ളിയതിനെ തുടർന്നാണ് വീണ്ടും അപേക്ഷ നൽകുന്നത്. ഇതിനായി സ്റ്റേഷനിലെ ജുവനൈൽ പൊലീസ് ഓഫിസറെ ചുമതലപ്പെടുത്തി. കുട്ടികളുടെ ജാമ്യാപേക്ഷയും ഇവരെ കസ്റ്റഡിയിൽ വിട്ടുകിട്ടണമെന്ന പൊലീസിന്റെ ആവശ്യവും പത്തനംതിട്ട ജുവനൈൽ കോടതിയാണ് തള്ളിയത്.

പ്രായപൂർത്തിയാകാത്ത കുട്ടികൾ ആയതുമൂലം എല്ലാ നിയമവശങ്ങളും പരിശോധിച്ച ശേഷമാകും ഇനി അപേക്ഷ നൽകുക. കുട്ടികളെ കസ്റ്റഡിയിൽ വിട്ടുനൽകുന്നതിനെ കുട്ടികൾക്കു വേണ്ടി ഹാജരായ അഭിഭാഷകൻ എതിർത്തിരുന്നു. ആയുധം കണ്ടെടുക്കുകയും അന്വേഷണം പൂർത്തിയാക്കുകയും ചെയ്തുവെന്നായിരുന്നു വാദം. കുട്ടികളുടെ ദൃശ്യങ്ങൾ പകർത്തി പ്രചരിപ്പിക്കാൻ കൂട്ടുനിൽക്കുകയായിരുന്നു പൊലീസെന്നും കസ്റ്റഡിയിൽ വിടുന്നത് ഉചിതമായിരിക്കില്ലെന്നും അഭിഭാഷകൻ വാദിച്ചു.

കൊടും കുറ്റവാളികളുടെ മാനസികാവസ്ഥയാണ് പ്രതികളുടെതെന്ന് വ്യക്തമാക്കുന്നതാണ് കൊലപാതക രീതിയെന്നു പൊലീസ് പറഞ്ഞു. മുറിവേൽപ്പിച്ച് മണ്ണിൽ കുഴിച്ചിട്ടാൽ പുഴുവരിച്ച് ശരീരം ദ്രവിച്ചുപോകുമെന്നു സിനിമയിൽ കണ്ടതിനെ തുടർന്നാണ് അനുകരിക്കാൻ തീരുമാനിച്ചതെന്നു കുട്ടികൾ മൊഴി നൽകിയിരുന്നു. പ്രതികളെ കസ്റ്റഡിയിൽ കിട്ടിയെങ്കിൽ മാത്രമേ വിശദമായ ചോദ്യം ചെയ്യൽ സാധിക്കൂ. എന്നാൽ നിയമം അനുശാസിക്കുന്ന തരത്തിലുള്ള ചോദ്യം ചെയ്യലാകും നടത്തുക.

തെളിവെടുപ്പിനായി കൊണ്ടുപോകാൻ കഴിയുമോ എന്നുള്ള കാര്യവും കോടതിയാണ് തീരുമാനിക്കുക. ഏതാനും മാസങ്ങൾക്ക് മുൻപ് ഇടത്തിട്ട പ്രദേശത്ത് നടന്ന മോഷണങ്ങളിൽ ഇവർക്ക് ബന്ധമുണ്ടോ എന്ന് പൊലീസ് അന്വേഷിക്കുന്നുണ്ട്.പലരുടെയും വീടുകളിൽ സൂക്ഷിച്ചിരുന്ന വാഹനങ്ങൾ ഉൾപ്പെടെ അന്ന് മോഷണം പോയിരുന്നു. പ്രായപൂർത്തിയാകാത്ത കുട്ടികൾ ആയതു കാരണം അന്ന് അത് കാര്യമായി എടുത്തിരുന്നില്ല. വിദ്യാർത്ഥികളുടെ മൊബൈൽ ഫോണിലെ സോഷ്യൽ മീഡിയ ബന്ധവും ഫോൺ വിളികളിലൂടെ ആരോടെല്ലാം ബന്ധമുണ്ട് എന്നുള്ള കാര്യങ്ങളും കൂടുതലായി അന്വേഷിക്കാനാണു പൊലീസിന്റെ തീരുമാനം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP